Teddy Day 2025: ഇന്നാണ് വാലന്റൈൻസ് വാരത്തിലെ ആ ക്യൂട്ട് ഡേ; പ്രണയിനികള്‍ക്ക് ടെഡിയെ സമ്മാനിക്കുന്നതിനുപിന്നിലെ രഹസ്യം അറിയാമോ?
Valentine's Week Calendar 2025: പ്രണയിനികൾക്ക് സമ്മാനിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ടെഡി ബിയർ. ഇത് ഇല്ലാതെ പ്രണയ ദിനം അവസാനിക്കുന്നില്ല. തന്റെ പ്രണയം പ്രണയിനികളെ അറിയിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ടെഡി.

വാലന്റൈൻസ് ഡേ ഇതാ എത്തികഴിഞ്ഞു. ഇനി വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി. തന്റെ പങ്കാളിക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കാനുള്ള ഓട്ടത്തിലാണ് മിക്കവരും. ഇതിന്റെ ഭാഗമായി ഓരോ ദിവസവും വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുകയാണ് പ്രണയിതാക്കൾ. ഇതിനെ വാലന്‍റൈൻസ് വാരം എന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി ഏഴ് മുതൽ 14 വരെയാണ് പ്രണയ വാരം ആഘോഷിക്കുന്നത്. ഇന്ന് (ഫെബ്രുവരി 10) ടെഡി ഡേയാണ്.
റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, എന്നിങ്ങനെയുള്ള ആഘോഷം കഴിഞ്ഞാണ് ടേഡ് ഡേ എത്തുന്നത്. പ്രണയിനികൾക്ക് സമ്മാനിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ടെഡി ബിയർ. ഇത് ഇല്ലാതെ പ്രണയ ദിനം അവസാനിക്കുന്നില്ല. തന്റെ പ്രണയം പ്രണയിനികളെ അറിയിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ടെഡി. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം എന്നും ഓർമ്മപ്പെടുത്തുന്നു.
Also Read: നാളെയാണ് ടെഡി ദിനം; പ്രിയപ്പെട്ടവർക്കായുള്ള പ്രണയ നിർഭരമായ ആശംസകൾ ഇതാ
എന്നാൽ പ്രണയദിനത്തിൽ പ്രണയിനികള്‍ക്ക് ടെഡിയെ സമ്മാനിക്കുന്നതിനുപിന്നിലെ ഒരു ചരിത്രമുണ്ട്. 1902ൽ പ്രസിഡന്‍റ് തിയോഡോർ “ടെഡി” റൂസ്‌വെൽറ്റ് നായാട്ടിനിടെ ഒരു കരടിയെ വെടിവയ്ക്കാൻ വിസമ്മതിച്ചു. ഇതിനു ശേഷം റൂസ്‌വെൽറ്റിനോടുള്ള ബഹുമാനാർഥം ന്യൂയോർക്കിലെ ഒരു കളിപ്പാട്ട നിർമാതാവ് ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് ബിയറിനെ നിർമ്മിച്ച് നൽകി. പിന്നീട് ഇത് വിപണിയിൽ ശ്രദ്ധേയമാകുകയായിരുന്നു.
അതേസമയം പ്രണയിനികൾക്ക് നൽകുന്ന ടെഡി ബിയറിന്റെ നിറങ്ങൾക്കും അർത്ഥമുണ്ട്. ചുവന്ന ടെഡി ബിയറുകൾ നൽകുന്നത് പ്രണയ ബന്ധത്തിലുള്ള ഇരവരുടെയും വൈകാരിക തീവ്രതയെ സൂചിപ്പിക്കുന്നവയാണ്. സ്നേഹിക്കുന്ന ഒരാളുടെ ആന്തരിക വികാരങ്ങളെ പ്രകടിപ്പിക്കാനായി പിങ്ക് ടെഡിയെ സൂചിപ്പിക്കുന്നു. ഓറഞ്ച് ടെഡി ബിയർ ആണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ അതിനർത്ഥം അവർ ഉടൻ തന്നെ നിങ്ങളോട് പ്രണയാഭ്യർഥന നടത്തും എന്നാണ്.തവിട്ടു നിറത്തിലുള്ള ടെഡി ബിയറാണ് നൽകുന്നതെങ്കിൽ അതിനർത്ഥം നിങ്ങളുടെ കാമുകന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നാണ്.