AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Phone Use In Toilet: ഫോൺ ടോയ്ലെറ്റിൽ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്… ക്ഷണിച്ചുവരുത്തുന്നത് വൻ അപകടം

Phone Use In Toilet Side Effects: അണുക്കൾ നിങ്ങളുടെ ഫോണിൽ തന്നെ തുടരുകയും നിങ്ങളുടെ കൈകളിലേക്കും മുഖത്തേക്കും പിന്നീട് നിങ്ങൾ തൊടുന്ന മറ്റ് പ്രതലങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. പല ​ഗവേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്തിട്ടുള്ളത്.

Phone Use In Toilet: ഫോൺ ടോയ്ലെറ്റിൽ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്… ക്ഷണിച്ചുവരുത്തുന്നത് വൻ അപകടം
Representational Image Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 22 Apr 2025 15:02 PM

നമ്മളിൽ മിക്കവരും ഫോണുകൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നവരാണ്. വാർത്ത കേൾക്കാനും, ചാറ്റ് ചെയ്യാനും ഗെയിം കളിക്കാനും എന്തിനേറെ പറയുന്നു ചിലർ ജോലിയുടെ ഭാ​ഗമായി വരെ ടോയ്ലെറ്റിൽ ഇരുന്ന് ഫോണുകൾ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ടോയ്ലെറ്റിലെ ഫോൺ ഉപയോ​ഗം നിങ്ങൾക്ക് നല്ലതാണോ? പല ​ഗവേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്തിട്ടുള്ളത്.

എല്ലാ കുളിമുറികളിലും എത്ര വൃത്തിയാക്കിയിട്ടാലും അണുക്കളും ബാക്ടീരിയകളുമുണ്ടാകും. നിങ്ങൾ ഫോൺ ടോയ്‌ലറ്റിൽ കൊണ്ടുപോകുമ്പോൾ, അത് എളുപ്പത്തിൽ ഈ അണുക്കളെ ആ​ഗിരണം ചെയ്യുന്നു. ടോയ്ലെറ്റിൽ നിന്നിറങ്ങുമ്പോൾ കൈ കഴുകാറുണ്ട്. നമ്മളാകട്ടെ ഫോണിൽ തൊട്ടതിന് ശേഷം കൈകഴുകുന്നവരല്ല. ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഫോണുകളിൽ വഹിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈ അണുക്കൾ നിങ്ങളുടെ ഫോണിൽ തന്നെ തുടരുകയും നിങ്ങളുടെ കൈകളിലേക്കും മുഖത്തേക്കും പിന്നീട് നിങ്ങൾ തൊടുന്ന മറ്റ് പ്രതലങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. കൈയ്യിലെ നനവോ സോപ്പിൻ്റെ വഴുക്കലോ മൂലം കൈകളിൽ നിന്ന് ഫോൺ താഴെ വീഴാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ വീണാൽ ആ ഫോൺ തന്നെ മാറ്റേണ്ടി വരും. മാത്രമല്ല, നിങ്ങളുടെ ഫോണിൽ വെള്ളം കയറിയേക്കാം, അത് അതിന്റെ സ്‌ക്രീനിന് കേടുപാടുകൾക്ക് കാരണമാകുന്നു.

ഫോൺ ടോയ്‌ലറ്റിൽ കൊണ്ടുപോകുന്നതിലൂടെ നിങ്ങൾ കൂടുതൽ സമയം സ്‌ക്രീനിന് മുന്നിൽ സമയം ചെലവഴിക്കുന്നു. ഇത് നിങ്ങളുടെ സമയനഷ്ടത്തിന് കാരണമാകും. ഈ ശീലം നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും നിങ്ങളുടെ ദിനചര്യയെ പോലും തടസ്സപ്പെടുത്തുകയും ചെയ്യും. ടോയ്‌ലറ്റിൽ ഫോണുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ സിരകളിൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് മൂലക്കുരു പോലുള്ള ​ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

നമ്മുടെ സ്വാകാര്യ ഇടമാണ് ബാത്റൂം. എന്നാൽ അവിടേയ്ക്ക് ഫോണുകൾ കൊണ്ടുപോവുകയും ഉപയോ​ഗിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണിൽ നിന്ന് കുറച്ച് സമയം ഇടവേള എടുക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനെ വിശ്രമിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.