Rat Fever Symptoms: ദേ മഴ വരുന്നുണ്ട്, ഇതും ചിലപ്പോള്‍ എലിപ്പനിയാകാം; ലക്ഷണങ്ങള്‍ ഇങ്ങനെ
രോഗങ്ങളെല്ലാം ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എലിപ്പനി വരുമ്പോഴാണ് രോഗലക്ഷണങ്ങളും പ്രതിരോധവുമാണ് താഴെ കൊടുത്തിരിക്കുന്നത്.
കേരളത്തില്‍ മഴ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലെ വന്നെത്തിയാല്‍ പിന്നെ പറയേണ്ടല്ലോ അസുഖങ്ങളുടെ പെരുമഴയാണ്. ജലജന്യ രോഗങ്ങളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ നമ്മുടെ കാര്യം കഷ്ടത്തിലാകും. പകര്‍ച്ചപനിയും മറ്റ് അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. ഈ രോഗങ്ങളെല്ലാം ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. എലിപ്പനി വരുമ്പോഴാണ് രോഗലക്ഷണങ്ങളും പ്രതിരോധവുമാണ് താഴെ കൊടുത്തിരിക്കുന്നത്.
എലിപ്പനി
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അല്ലെങ്കില്‍ ലെപ്‌റ്റോസ്‌പൈറോസിസ് എവനന്നത്. എലികളുടെ മൂത്രത്തിലൂടെയാണ് ഈ രോഗം പകരുന്നത്. എലികള്‍ മാത്രമല്ല, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ വിസര്‍ജ്യങ്ങളും രോഗം പടര്‍ത്തും. നമ്മുടെ ശരീരത്തിലുള്ള മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലൂടെയോ ആണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍
ശക്തമായ പനിയും പനിയോടൊപ്പം വിറയല്‍. കഠിനമായ തലവേദന, പേശിവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം ഇതെല്ലാമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.
പനിയോടൊപ്പം മഞ്ഞപ്പിത്തവും ഉണ്ടെങ്കിലും എലിപ്പനി ആവാനാണ് കൂടുതല്‍ സാധ്യത. മഞ്ഞപ്പിത്തം മാത്രമല്ല, ഇതിനോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാകാം. എന്നാല്‍ ചിലരില്‍ വയറുവേദന, വയറിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയും ലക്ഷണങ്ങളായി വന്നേക്കാം.
ആരോഗം മൂര്‍ച്ഛിച്ച് ആന്തരികാവയവങ്ങളായ കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, മസ്തിഷ്‌കം എന്നിവയെ ബാധിക്കും. എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തം, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയും, രക്തം കലര്‍ന്ന മൂത്രം പോവും, കാലില്‍ നീരുണ്ടാവും എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവവും ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രതിരോധം എങ്ങനെ
- മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
- വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
- എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന സമയങ്ങളില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കണം.
- എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
- യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.