Viral Switch On Diet Plan: ഒരാഴ്ചയ്ക്കുള്ളിൽ കുറച്ചത് 4 കിലോ; ഡയറ്റ് പ്ലാൻ പങ്കുവെച്ച് ദക്ഷിണ കൊറിയൻ മോഡൽ
Viral Switch On Diet Plan: ഡോ. പാർക്ക് യോങ്-വൂ വികസിപ്പിച്ചെടുത്ത "സ്വിച്ച് ഓൺ ഡയറ്റ്"ലൂടെയാണ് ഷെറി തന്റെ ശരീര ഭാരം കുറച്ചത്. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാനും പേശികളുടെ അളവ് നിലനിർത്താനും സഹായിക്കുന്ന തരത്തിലുള്ളതാണ് ഈ ഡയറ്റ്.

അമിത വണ്ണം എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. ശരീര ഭാരം കുറയ്ക്കാൻ പല വഴികളും തിരയുന്നവരുമുണ്ട്. ഇപ്പോഴിതാ വെറും ഒരാഴ്ച കൊണ്ട് 4 കിലോ കുറച്ച് വൈറലായിരിക്കുകയാണ് ദക്ഷിണ കൊറിയൻ മോഡലായ ഷെറി. മാർച്ച് 23 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഷെറി തന്റെ ഡയറ്റ് പ്ലാൻ പങ്കുവെച്ചത്.
ഈയൊരു ഡയറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തന്റെ സ്വന്തം അനുഭവം പങ്ക് വയ്ക്കുകയാണെന്നും മുൻകൂട്ടി പറഞ്ഞാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. പാർക്ക് യോങ്-വൂ വികസിപ്പിച്ചെടുത്ത “സ്വിച്ച് ഓൺ ഡയറ്റ്”ലൂടെയാണ് ഷെറി തന്റെ ശരീര ഭാരം കുറച്ചത്. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാനും പേശികളുടെ അളവ് നിലനിർത്താനും സഹായിക്കുന്ന തരത്തിലുള്ളതാണ് ഈ ഡയറ്റ്. അമിതമായി കലോറി കുറയ്ക്കുന്നതിനുപകരം, ഇടവിട്ടുള്ള ഉപവാസം, ശുദ്ധമായ ഭക്ഷണം, കുടലിന്റെ ആരോഗ്യം എന്നിവയ്ക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്.
ALSO READ: ആരോഗ്യമുള്ള മുടി വേണോ? എങ്കിൽ കഴിക്കൂ സെലീനിയം അടങ്ങിയ ഈ ഭക്ഷണങ്ങള്‍
View this post on Instagram
ഇതിൽ കലോറിക്ക് പകരം കൊഴുപ്പ് കുറയ്ക്കുകയും കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് പ്രോട്ടീൻ അളവ് കൂട്ടുകയും ചെയ്യുന്നു. പ്രോട്ടീൻ ഷേക്കുകൾ, മൾട്ടി-ഗ്രെയിൻ റൈസ്, വേവിച്ച കൊഴുപ്പില്ലാത്ത ചിക്കൻ, മത്സ്യം, തൊലിയില്ലാത്ത ചിക്കൻ, നട്‌സ്, മുട്ട, ബെറികൾ, വാഴപ്പഴം, മധുരക്കിഴങ്ങ് എന്നിവയാണ്.ഡയറ്റിൽ അനുവദിച്ചിട്ടുള്ള ഭക്ഷണങ്ങൾ: കഫീൻ, മദ്യം, സംസ്കരിച്ച മാംസം, പഞ്ചസാര എന്നിവയ്ക്ക് നിയന്ത്രങ്ങൾ ഉണ്ട്.
സ്വിച്ച് ഓൺ ഡയറ്റ് കുടലിന്റെ ആരോഗ്യത്തിലും ഉപാപചയ പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ കുടൽ വീക്കം കുറയ്ക്കുകയും. നാരുകൾ അടങ്ങിയ പച്ചക്കറികൾ ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്ത് തന്നെയായാലും നാല് ആഴ്ച നീണ്ട് നിൽക്കുന്ന ഈ സ്വിച്ച് ഓൺ ഡയറ്റ് പ്ലാൻ കൊറിയയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്.