Surya Gochar 2024: ഇവർക്ക് ജീവിതത്തിൽ വലിയ വിജയവും സാമ്പത്തിക നേട്ടവും കൈവരാം; സൂര്യൻ്റെ മിഥുന രാശിയിലേക്കുള്ള മാറ്റം അറിയാം

Malayalam Astrology Predictions: ജൂൺ 15 ന് ഉച്ചയ്ക്ക് 12:16-നാണ് സൂര്യ സംക്രമണം. ഇതുവഴി ചില രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ചിലർ ഈ സമയത്ത് ജാഗ്രത പാലിക്കണം.

Surya Gochar 2024: ഇവർക്ക് ജീവിതത്തിൽ വലിയ വിജയവും സാമ്പത്തിക നേട്ടവും കൈവരാം;  സൂര്യൻ്റെ മിഥുന രാശിയിലേക്കുള്ള മാറ്റം അറിയാം

Surya Gochar 2024 Malayalam Predictions

Updated On: 

06 Jun 2024 06:36 AM

ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ വിവിധ ഗ്രഹങ്ങൾ തങ്ങളുടെ രാശി മാറി കൊണ്ടിരിക്കും. ഇത് വഴി വിവിധ രാശിചിഹ്നങ്ങളുടെ ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങളും ലഭിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും തൻ്റെ രാശി ചക്രം മാറാറുണ്ട്. ഇത്തരത്തിൽ ജൂണിൽ സൂര്യൻ ബുധൻ്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ജൂൺ 15 ന് ഉച്ചയ്ക്ക് 12:16-നാണ് സൂര്യ സംക്രമണം. ഇതുവഴി ചില രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ചിലർ ഈ സമയത്ത് ജാഗ്രത പാലിക്കണം.

മേടം

മേടം രാശിക്കാർക്ക് ഇക്കാലയളവിൽ ചില പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മേടം രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. നിങ്ങളുടെ
ആത്മവിശ്വാസം വർധിക്കും. കരിയറിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. പുതിയ തൊഴിലവസരങ്ങളും ഇക്കാലയളവിൽ മേടം രാശിക്കാർക്ക് ലഭ്യമാകും. ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ധാരാളം ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ ജോലികൾ പൂർത്തീയാക്കാനാകും. ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. പ്രമോഷൻ്റെ സാധ്യതകൾ തേടിയെത്തും.
ബിസിനസ്സിൽ നിങ്ങൾക്ക് ലാഭം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് യാത്രയും മിഥുനം രാശിക്കാർക്ക് നടത്താം. സാമ്പത്തിക സ്ഥിതി ശക്തമാകും.

കന്നി

കന്നി ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ സൂര്യ സംക്രമണം വഴി ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ കൈവരും. വിദേശ ജോലി എന്ന ആഗ്രഹം സഫലമാകും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരാണെങ്കിൽ ഇതാണ് പറ്റിയ സമയം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ