5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: നടക്കാന്‍ ബുദ്ധിമുട്ട്, വേദന, മറ്റ് പ്രശ്‌നങ്ങള്‍; ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനെയും വില്‍മോറിനെയും കാത്തിരിക്കുന്നത് വെല്ലുവിളികള്‍

Sunita Williams and Butch Wilmore health challenges: തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനും, ബുച്ച് വില്‍മോറിനും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരും. ബേബി ഫീറ്റ് എന്ന അവസ്ഥയാണ് പ്രധാന വെല്ലുവിളി. നടക്കുമ്പോള്‍ അസ്വസ്ഥതയും മറ്റ് വെല്ലുവിളികളും നേരിടേണ്ടി വരുന്ന അവസ്ഥയാണിത്. സുനിതയ്ക്കും, വില്‍മോറിനും ഇത് സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തല്‍

Sunita Williams: നടക്കാന്‍ ബുദ്ധിമുട്ട്, വേദന, മറ്റ് പ്രശ്‌നങ്ങള്‍; ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനെയും വില്‍മോറിനെയും കാത്തിരിക്കുന്നത് വെല്ലുവിളികള്‍
സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 16 Mar 2025 09:50 AM

ദീര്‍ഘനാളുകള്‍ക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ബഹിരാകാശയാത്രികര്‍ക്ക് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനും, ബുച്ച് വില്‍മോറിനും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരും. ‘ബേബി ഫീറ്റ്’ എന്ന അവസ്ഥയാണ് പ്രധാന വെല്ലുവിളി. നടക്കുമ്പോള്‍ അസ്വസ്ഥതയും മറ്റ് വെല്ലുവിളികളും നേരിടേണ്ടി വരുന്ന അവസ്ഥയാണിത്. സുനിതയ്ക്കും, വില്‍മോറിനും ഇത് സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

മൈക്രോഗ്രാവിറ്റിയിൽ ദീർഘനേരം ചെലവഴിച്ചതിന് ശേഷം ബഹിരാകാശയാത്രികരുടെ പാദങ്ങളുടെ ഹൈപ്പർസെൻസിറ്റിവിറ്റിയെയും മൃദുത്വത്തെയും ‘ബേബി ഫീറ്റ്’ എന്ന വാക്കുകൊണ്ട് വിവരിക്കുന്നു. ബഹിരാകാശയാത്രികർ സ്‌പേസില്‍ ഭൂമിയിലേതുപോലെ നടക്കുകയോ കാലിൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നില്ല.

പകരം, അവര്‍ പൊങ്ങിക്കിടക്കുകയും (float) സ്‌പേസ്‌ക്രാഫ്റ്റിലെ ഹാന്‍ഡിലുകളിലും മറ്റും പിടിച്ച് കൈകള്‍ ഉപയോഗിച്ച് ചലിക്കുകയും ചെയ്യുന്നു. ഇത് മൂലം അവരുടെ കാല്‍പാദങ്ങള്‍ക്ക് കാര്യമായ മാറ്റം സംഭവിക്കും. നടത്തം, നില്‍പ് തുടങ്ങിയവയാല്‍ വികസിക്കുന്ന പാദങ്ങളുടെ അടിഭാഗത്തുള്ള കട്ടിയുള്ള ചര്‍മ്മം, ഇത്തരം പ്രവൃത്തികളുടെയും പ്രഷര്‍, ഫ്രിക്ഷന്‍ എന്നിവയുടെയും അഭാവം മൂലം ക്രമേണ മൃദുവാകും.

ഇതടക്കമുള്ള കാരണങ്ങളാല്‍ കുഞ്ഞുങ്ങളുടെ കാല് പോലെയുള്ള അവസ്ഥയിലേക്ക് എത്തും. അതുകൊണ്ടാണ് ഈ അവസ്ഥയെ ‘ബേബി ഫീറ്റ്’ എന്ന് വിശേഷിപ്പുക്കുന്നത്. ഭൂമിയില്‍ നടത്തം, നില്‍പ്, പാദരക്ഷയുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളാല്‍ കാല്‍പാദം നിരന്തരം പ്രഷര്‍ നേരിടുന്നുണ്ട്. ഇത് കട്ടിയുള്ള ചര്‍മ്മപാളിയുടെ വികാസത്തിന് (കോളസ്) കാരണമാകും. എന്നാല്‍ സ്‌പേസില്‍ ഇതിന് സാധ്യതകളില്ല.

ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് തിരികെ വരുമ്പോൾ, കാലുകൾ നിലത്ത് വയ്ക്കുമ്പോൾ വേദന, മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ദീർഘദൂര ബഹിരാകാശ യാത്ര രക്തപ്രവാഹത്തിലും സെന്‍സിറ്റിവിറ്റിയിലും മാറ്റം വരുത്തും.

Read Also : Sunita Williams: കാത്തിരിപ്പിന് വിരാമം… സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കം ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു

പരിഹാരം എങ്ങനെ?

ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ റീഹാബിലിറ്റേഷന്‍ നിര്‍ണായകമാണ്. ഇതിനായി സ്‌പേസ് ഏജന്‍സികള്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യും. കഠിനമായ പ്രതലങ്ങളിലേക്ക് മാറുന്നതിന് മുമ്പ് ബഹിരാകാശയാത്രികർ മൃദുവായ പ്രതലങ്ങളിൽ നടന്ന് ക്രമേണ പ്രഷറിനും, ഫ്രിക്ഷനും അനുയോജ്യമായ കാലാവസ്ഥയിലേക്ക് അവരുടെ പാദങ്ങളെ വീണ്ടും പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ഇത് ചർമ്മത്തെ വീണ്ടും ശക്തമാക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.

പ്രത്യേക വ്യായാമങ്ങളിലൂടെയും ഇവര്‍ കടന്നുപോകും. ബാലന്‍സ് ട്രെയിനിങാണ് മറ്റൊരു പദ്ധതി. ജലാംശം, കാൽസ്യം അടങ്ങിയ ഭക്ഷണക്രമം എന്നിവ അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.