Budhaditya Rajyog: ചന്ദ്ര രാശിയിൽ ശുഭകരമായ യോഗം, ഈ രാശിക്കാർക്ക് ഭാഗ്യത്തോടൊപ്പം ധാരാളം പണം
Malayalam Astrology: ചന്ദ്രൻ്റെ രാശികൂടിയായ കർക്കിടകത്തിൽ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുന്നത് വഴി ബുദ്ധാദിത്യ രാജ്യയോഗം രൂപം കൊള്ളും. ഇത് വഴി മൂന്ന് രാശിക്കാർക്ക് തങ്ങളുടെ ഭാഗ്യം തെളിയുന്ന സമയമാണിത്
ജൂലൈ 16 ന്, ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ കർക്കടകത്തിലേക്ക് പ്രവേശിച്ചു അതേ സമയം ബുധൻ ജൂൺ 29-ന് കർക്കടക രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ചന്ദ്രൻ്റെ രാശികൂടിയായ കർക്കിടകത്തിൽ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് വരുന്നത് വഴി ബുദ്ധാദിത്യ രാജ്യയോഗം രൂപം കൊള്ളും. ഇത് വഴി മൂന്ന് രാശിക്കാർക്ക് തങ്ങളുടെ ഭാഗ്യം തെളിയുന്ന സമയമാണിത്. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം.
കർക്കിടകം
ബുധാദിത്യ രാജയോഗം വഴി ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനയും ലഭിക്കും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ഒരു പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം അനുകൂലമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.
കന്നി
ഈ രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം ശുഭകരമാകും. വരുമാനം വർദ്ധിക്കുകയും പുതിയ വിഭവങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി മുതലായവയിൽ ലാഭം ഉണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. അതേ സമയം, നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ സമയം അനുകൂലമാണ്. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വിജയം ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. തൊഴിൽ രഹിതർക്ക് ഈ സമയം പുതിയ ജോലി ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ കാലഘട്ടം അനുകൂലമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം
ജ്യോതിഷ പ്രകാരം,മിഥുനം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം ശുഭകരമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നന്നായി ആലോചിച്ച് നടത്തുന്ന പദ്ധതികൾ വിജയിക്കും. സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളുടെ ഒപ്പമാകും. ഉദ്യോഗത്തിൽ ഉയർച്ചയ്ക്കും ജോലിയിൽ ശമ്പള വർദ്ധനവിനും അവസരം വരും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)