5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Natural Glow Tonic: വേനൽക്കാലത്ത് ആരോഗ്യവും തിളക്കവും വേണോ?; ഈ ഗ്ലോ ടോണിക്ക് ശീലമാക്കൂ

Summer Special Glow Tonic: നല്ല ചൂടാണ്, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമാണിത്. വലിയ മാറ്റങ്ങൾ ഒന്നുമല്ലെങ്കിലും, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത് പുറത്തെ ചൂടിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകാനും മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ വ്യത്യാസം വരുത്താനും നിങ്ങളെ സഹായിക്കുന്നു.

Natural Glow Tonic: വേനൽക്കാലത്ത് ആരോഗ്യവും തിളക്കവും വേണോ?; ഈ ഗ്ലോ ടോണിക്ക് ശീലമാക്കൂ
Glow TonicImage Credit source: Instagram
neethu-vijayan
Neethu Vijayan | Updated On: 22 Mar 2025 11:55 AM

വേനൽക്കാലം വന്നെത്തി, പുറത്ത് അസഹനീയമായ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിനെയും നാം അതിജീവിച്ചെ മതിയാകു. ഇതിനർത്ഥം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമാണിത് എന്നാണ്. വലിയ മാറ്റങ്ങൾ ഒന്നുമല്ലെങ്കിലും, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

പോഷകാഹാര വിദഗ്ധയായ ദിഷ സേഥി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു വേനൽക്കാല-സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് പങ്കുവച്ചിട്ടുണ്ട്. അത് പുറത്തെ ചൂടിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകാനും മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ വ്യത്യാസം വരുത്താനും നിങ്ങളെ സഹായിക്കുന്നു.

ഫ്രൂട്ട് മോക്ക്ടെയിൽ എന്നും അറിയപ്പെടുന്ന ഈ പാനീയത്തിൽ ന്യൂട്രീഷനിസ്റ്റ് ദിഷ സേഥി ഉൾപ്പെടുത്തിയിരിക്കുന്നത് എന്തെല്ലാമെന്ന് നോക്കാം. ഗോണ്ട് കതിര, മാതളനാരങ്ങ, പുതിനയില, നാരങ്ങ, കറുത്ത ഉപ്പ്, വറുത്ത ജീരകം (ജീര), പെരുംജീരകം (സാൻഫ്) പൊടി, ചാറ്റ് മസാല, ഐസ് ക്യൂബുകൾ, വെള്ളം എന്നിവമാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ ക്രമീകരിക്കാം.

ഗോണ്ട് കതിര (ഭക്ഷ്യയോഗ്യമായ ഒരിനം) ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ശീതീകരണിയാണ്. വേനൽക്കാലത്ത് ശരീരത്തിന്റെ ചൂട് ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു, നിർജ്ജലീകരണം, കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെയും തടയുന്നു. ജലാംശം നൽകുന്ന ഇവയുടെ ഗുണങ്ങൾ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും സ്വാഭാവികമായി ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

ഈ പാനീയത്തിൽ മാതളനാരങ്ങ, നാരങ്ങ നീര് എന്നിവയും ഉൾപ്പെടുന്നു – ഇവ രണ്ടും ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയും കൊണ്ട് സമ്പുഷ്ടമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശനഷ്ടങ്ങൾക്കെതിരെ പോരാടാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം?

പോഷകാഹാര വിദഗ്ധ ദിഷ സേഥിയുടെ അഭിപ്രായത്തിൽ ഈ പാനീയം നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും ചർമ്മത്തിനും ശരീരത്തിൽ ജലാംശം നിലനിർത്താനും നല്ലതാണ്. ആദ്യം കറുത്ത ഉപ്പ്, വറുത്ത ജീരകപ്പൊടി, പെരുംജീരകം പൊടി, ചാറ്റ് മസാല എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക.

ഒരു ഗ്ലാസ് എടുത്ത് മാതളനാരങ്ങ, ഗോണ്ട് കതിര, കുറച്ച് പുതിനയില, നാരങ്ങ നീര് എന്നിവ ചേർക്കുക. എല്ലാം നന്നായി ഒന്ന് ചതയ്ക്കുക, സുഗന്ധവ്യഞ്ജന മിശ്രിതവും ഐസ് ക്യൂബുകളും ചേർക്കുക. ഗ്ലാസ്സിൽ വെള്ളം ഒഴിച്ച് എല്ലാം നന്നായി ഇളക്കുക. ശേഷം ഇവ നിങ്ങൾക്ക് കുടിക്കാവുന്നതാണ്.