Cancer Risk in Asia: ഏഷ്യക്കാരില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതിന് കാരണം കാലാവസ്ഥ; അരിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു
Reason Behind Cancer in Asia: താപനിലയിലെ വര്‍ധനവ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിലുള്ള മാറ്റത്തിനും മണ്ണിന്റെ രാസഘടനയിലെ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇത് കാന്‍സറിന് അനുകൂലമാണ്. നെല്ല് വളര്‍ത്തുമ്പോള്‍ മലിനമായ മണ്ണും ജലസേചനത്തിന് വെള്ളവും ഉപയോഗിക്കുമ്പോള്‍ അത് നെല്ലിലെ അജൈവ ആര്‍സെനിക് വര്‍ധിക്കാന്‍ കാരണമാകുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് ദി ലാന്‍സൈറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം അരിയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തുന്നതായാണ് പഠനത്തില്‍ പറയുന്നത്. 2050 ആകുമ്പോഴേക്ക് കാന്‍സറിന്റെ അപകട സാധ്യത വര്‍ധിക്കുമെന്നും പഠനം വ്യക്തമാക്കി.
രണ്ട് ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയിലെ വര്‍ധനവ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിലുള്ള മാറ്റത്തിനും മണ്ണിന്റെ രാസഘടനയിലെ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇത് കാന്‍സറിന് അനുകൂലമാണ്. നെല്ല് വളര്‍ത്തുമ്പോള്‍ മലിനമായ മണ്ണും ജലസേചനത്തിന് വെള്ളവും ഉപയോഗിക്കുമ്പോള്‍ അത് നെല്ലിലെ അജൈവ ആര്‍സെനിക് വര്‍ധിക്കാന്‍ കാരണമാകുന്നു.
ഈ കെമിക്കല്‍ സംയുക്തവുമായുള്ള നിരന്തര സമ്പര്‍ക്കം ശ്വാസകോശം, മൂത്രസഞ്ചി, ചര്‍മം തുടങ്ങിയ ഭാഗങ്ങളില്‍ കാന്‍സറിന് കാരണമാകും. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്ന് അരിക്ക് അധിക ആര്‍സെനിക്ക് ആഗിരണം ചെയ്യാനും സാധിക്കുന്നു.




ആര്‍സെനിക്കിന്റെ അളവ് വര്‍ധിക്കുന്നത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലും അരി ഒരു പ്രധാന ഭക്ഷണമായതിനാല്‍ കാലാവസ്ഥ വ്യതിയാനും കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയാക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Also Read: Hair Grey Remove Remedies: മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കുന്ന പൊടികൈകൾ ഇതാ
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിന് അരി ഉപയോഗം ഭീഷണിയാണെന്നും പഠനത്തില്‍ പറയുന്നു.