5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സൗന്ദര്യവര്‍ത്ഥക ക്രീമുകള്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ഫെയര്‍നെസ് ക്രീമുകളുടെ ദോഷഫലങ്ങള്‍ വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വൃക്കരോഗം സംബന്ധിച്ചുള്ള ഒരു വിവരം ആദ്യമായാണ് പുറത്തുവരുന്നത്.

സൗന്ദര്യവര്‍ത്ഥക ക്രീമുകള്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം
aswathy-balachandran
Aswathy Balachandran | Published: 15 Apr 2024 12:31 PM

ന്യൂഡല്‍ഹി: ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗന്ദര്യവര്‍ത്ഥക വസ്തുക്കളുടെ വലിയൊരു കമ്പോളമാണ്. ഇതില്‍ പ്രധാനമായും വിറ്റുപോകുന്നത് ഫെയര്‍നസ് ക്രീമുകളാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ വളരെയേറെ ഫെയര്‍നസ് ക്രീമുകള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത്തരം ഫെയല്‍നസ് ക്രീമുകളുടെ അമിത ഉപയോഗം കിഡ്ണി രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കണ്ടെത്തിയത്.
ഫെയര്‍നെസ് ക്രീമുകളുടെ ദോഷഫലങ്ങള്‍ വളരെക്കാലമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വൃക്കരോഗം സംബന്ധിച്ചുള്ള ഒരു വിവരം ആദ്യമായാണ് പുറത്തുവരുന്നത്. നല്ല ചര്‍മ്മത്തോടുള്ള ഇന്ത്യന്‍ ജനതയുടെ അമിത അഭിനിവേശമാണ് അമിതമായി ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നത്. ഇത് വൃക്കകളെ മോശമായി ബാധിക്കും.
ഉയര്‍ന്ന മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീമുകളുടെ വര്‍ദ്ധിച്ച ഉപയോഗം വൃക്ക ഫില്‍ട്ടറുകള്‍ തകരാറിലാക്കുകയും പ്രോട്ടീന്‍ ചോര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്ന മെംബ്രാനസ് നെഫ്രോപതി (എംഎന്‍) എന്ന അവസ്ഥയിലേക്ക് നയിക്കുന്നതായി പഠനം വെളിപ്പെടുത്തി.

എന്താണ് മെംബ്രാനസ് നെഫ്രോപതി?

ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് മെംബ്രാനസ് നെഫ്രോപതി (എംഎന്‍). സ്വന്തം സെല്ലുകളെ സ്വയം നശിപ്പിക്കുന്ന തരത്തിലുള്ള രോഗങ്ങളെയാണ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെന്ന് വിളിക്കുന്നത്. മൂത്രത്തിലൂടെ കൂടുതല്‍ പ്രോട്ടീനുകള്‍ നഷ്ടമാകാന്‍ ഈ രോഗം കാരണമാകാറുണ്ട്. വര്‍ഷങ്ങളോളം ആളുകള്‍ ഈ രോഗമുണ്ടെന്ന് തിരിച്ചറിയാതെ ഇരിക്കും. പിന്നാട് രോഗം തിരിച്ചറിയുന്നത് രോഗാവസ്ഥ മോശമായതിനു ശേഷമായിരിക്കും.

ക്രീമുകളിലെ മെര്‍ക്കുറി വൃക്കയെ എങ്ങനെ ബാധിക്കുന്നു?

പഠനസംഘത്തിലെ ഗവേഷകരിലൊരാളായ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗത്തിലുള്ള ഡോ.സജീഷ് ശിവദാസ് ഇതിനെപ്പറ്റി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മെര്‍ക്കുറി ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയും വൃക്കയിലെ ഫില്‍ട്ടറുകളില്‍ കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് നെഫ്രോട്ടിക് സിന്‍ഡ്രോം കേസുകളുടെ വര്‍ദ്ധനവിന് പരോക്ഷമായി നയിക്കുകയും ചെയ്യുന്നു. ക്ഷീണം, നേരിയ നീര്‍വീക്കം, മൂത്രത്തില്‍ നുരകാണുക തുടങ്ങിയ ലക്ഷണങ്ങളോടെ രോഗികളെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ രോഗികളുടെ എല്ലാവരുടെയും മൂത്രത്തില്‍ പ്രോട്ടീന്‍ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു.