New type of genetic dementia: ആഗോള തലത്തില്‍ അമ്പതിൽ ഒരാളിൽ ഡിമെൻഷ്യാ ജീനിൻ്റെ പുതിയ വകഭേദം ഉണ്ടെന്ന് പഠനങ്ങൾ

വളരെ മോശമായ ഈ രോ​ഗാവസ്ഥ എന്നും രോ​ഗിയ്ക്കും രോ​ഗിയോടൊപ്പം ഉള്ളവർക്കും വേദന സമ്മാനിക്കുന്നു. രോ​ഗികളുടെ എണ്ണം കൂടാതിരിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ തന്നെ ആവശ്യമാണ്.

New type of genetic dementia: ആഗോള തലത്തില്‍ അമ്പതിൽ ഒരാളിൽ ഡിമെൻഷ്യാ ജീനിൻ്റെ പുതിയ വകഭേദം ഉണ്ടെന്ന് പഠനങ്ങൾ
Updated On: 

07 May 2024 17:15 PM

ആഗോള തലത്തില്‍ മരണകാരണമാകുന്ന ഏഴ് കാരണങ്ങളില്‍ ഒന്ന് ഡിമെന്‍ഷ്യ ആണെന്ന് പറയപ്പെടുന്നു. ദൈനം ദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയ്ക്കപ്പുറം ഓര്‍മ്മയ്ക്കും ചിന്താശേഷിയ്ക്കും തകരാറ് ഉണ്ടാക്കുന്ന രോഗമാണ് ഡിമെന്‍ഷ്യ.

പ്രായമായവരില്‍ ഈ രോഗത്തിന്റെ തോത് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അമ്പത് പേരില്‍ ഒരാള്‍ക്ക് ഈ രോഗത്തിന്റെ പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി കാണുന്നു.

ഈ രോഗത്തിന് കാരണമാകുന്ന apoe4 ന്റെ ജീന്‍ മ്യൂട്ടേഷന്റെ രണ്ട് പകര്‍പ്പുകള്‍ ആളുകള്‍ വഹിക്കുന്നുണ്ടെന്ന് പഠനത്തിലെ ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ പ്രവർത്തനം വഴി പ്രായമാകുമ്പോൾ രോ​ഗം വരാനുള്ള സാധ്യത കുടുന്നു. പാശ്ചാത്യ രാജ്യങ്ങലിലാണ് ഇത് കൂടുതൽ. ഇതുവരെയുള്ള പഠനമനുസരിച്ച്, അൽഷിമേഴ്സ് കേസുകളിൽ ഭൂരിഭാഗത്തിന്റെയും കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചികിത്സകളും ജീൻ തെറാപ്പിയും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും ലോകം മുഴുവൻ നടക്കുകയാണ്.

ഏകദേശം 25 ശതമാനം ആളുകളിൽ ഇത്തരം ജീനുകൾ കാണപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. APOE4 ജീനുകൾ തികച്ചും അപകടകരമാണെന്ന് ഗവേഷകൻ പഠനത്തെ അടിസ്ഥാനപ്പെടുത്തി പറയുന്നുണ്ട്. 30 വർഷത്തിലേറെയായി ഈ ജീൻ നമുക്കിടയിൽ തന്നെയുണ്ട്. ഇത് അൽഷിമേഴ്‌സ് രോ​ഗികളുടെ എണ്ണം കൂടാനുള്ള അപകടസാധ്യത കൂട്ടുന്നു.

പഠനഫലം ഇങ്ങനെ

പഠനത്തിനായി, ഇരട്ട APOE4 ഉള്ള 273 പേരെ കണ്ടെത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തു. അവർക്കെല്ലാം ഏകദേശം 55 വയസ്സ് പ്രായമുണ്ട്. മിക്കവാറും എല്ലാവർക്കും അൽഷിമേഴ്‌സ് രോഗത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

പഠനത്തിൽ, ഗവേഷകർ 65 വയസ്സിന് അടുത്ത് പ്രായമുള്ള ആളുകളുടെ നട്ടെല്ല് ദ്രാവകം പരിശോധിച്ചു, 95 ശതമാനത്തിലധികം ആളുകൾക്കും ഡിമെൻഷ്യയ്ക്ക് കാരണമായ പ്രോട്ടീൻ്റെ ‘അസാധാരണ’ അളവ് ഉണ്ടായിരുന്നു. വളരെ മോശമായ ഈ രോ​ഗാവസ്ഥ എന്നും രോ​ഗിയ്ക്കും രോ​ഗിയോടൊപ്പം ഉള്ളവർക്കും വേദന സമ്മാനിക്കുന്നു. രോ​ഗികളുടെ എണ്ണം കൂടാതിരിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ തന്നെ ആവശ്യമാണ്.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍