5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?

Son Gifted Mahindra Scorpio N SUV to his Father: ജോലിയൊക്കെ കിട്ടി അച്ഛനമ്മമാര്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹിക്കാറില്ലേ. കാരണം അവര്‍ കഷ്ടപ്പെട്ട് ജോലി ചെയ്താണ് നമ്മളെ നല്ലൊരു നിലയിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് നല്‍കുന്ന ഓരോ സമ്മാനങ്ങള്‍ക്കും അതിന്റേതായ വിലയുണ്ട്.

Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?
മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എസ്‌യുവി വാഹനം സ്വന്തമാക്കുന്നു (Image Credits: Social Media)
shiji-mk
Shiji M K | Published: 19 Sep 2024 12:31 PM

സമ്മാനങ്ങള്‍ നല്‍കാനും വാങ്ങിക്കാനും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. നമുക്കെല്ലാം ഒരു ജോലിയൊക്കെ കിട്ടി അച്ഛനമ്മമാര്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹിക്കാറില്ലേ. കാരണം അവര്‍ കഷ്ടപ്പെട്ട് ജോലി ചെയ്താണ് നമ്മളെ നല്ലൊരു നിലയിലെത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് നല്‍കുന്ന ഓരോ സമ്മാനങ്ങള്‍ക്കും അതിന്റേതായ വിലയുണ്ട്. ഇപ്പോഴിതാ അച്ഛന് പിറന്നാള്‍ സമ്മാനം നല്‍കിയ മകന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ (Social Media).

അച്ഛന്റെ ജന്മദിനത്തില്‍ മകന്‍ നല്‍കിയത് എന്ത് സമ്മാനമാണെന്നാണോ ചിന്തിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എസ്‌യുവി (Mahindra Scorpio N SUV) വാങ്ങി നല്‍കിയാണ് അച്ഛന്റെ പിറന്നാള്‍ മകന്‍ ഗംഭീരമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധിയാളുകളാണ് മകന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. കുടുംബം ഒന്നിച്ച് മഹീന്ദ്രയുടെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് വാഹനം സ്വന്തമാക്കിയത്. തന്റെ പിതാവിനുള്ള ജന്മദിന സമ്മാനമാണ് സ്‌കോര്‍പിയോ എന്ന് മകന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Also Read: VIP Number Plate: കേരളത്തിലാദ്യം; ഫാന്‍സി നമ്പറിനായി തിരുവല്ല സ്വദേശിനി മുടക്കിയത് ഒന്നും രണ്ടും ലക്ഷമല്ല, പിന്നെ?

മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എസ്‌യുവി

ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, മൂന്ന് നിര സീറ്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് എസ്‌യുവി. കൂടാതെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എസ്‌യുവി വാഹനം സ്വന്തമാക്കുന്നു

13.85 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. മാത്രമല്ല, 203 എച്ച്പി-380 എന്‍എം കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 175 എച്ച്പി-400 എന്‍എം കരുത്തുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും വാഹനത്തിനുണ്ട്.