5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Smartphone Habit: സ്മാർട്ട്‌ഫോൺ ഉപയോ​ഗം പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമോ? അറിയണം ഇക്കാര്യങ്ങൾ

Smartphone Harming Your Fertility: സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിൻ്റെ സമയം പ്രധാനമാണ്. സ്ക്രീനിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിൻ ഹോർമോൺ അളവ് കുറയ്ക്കുന്നു. ഉറക്കത്തിന് ആവശ്യമായ ഹോർമോണാണിത്. സ്ത്രീകളിൽ അണ്ഡാശയ വളർച്ച, ബീജസങ്കലനം എന്നിവയ്ക്ക് ഈ ഹോർമോൺ കാരണക്കാരനാണ്.

Smartphone Habit: സ്മാർട്ട്‌ഫോൺ ഉപയോ​ഗം പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമോ? അറിയണം ഇക്കാര്യങ്ങൾ
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 15 Mar 2025 10:15 AM

അമിതമായ സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ കാര്യമായി ബാധിക്കുന്ന പ്രധാന ഘടകമാണ്. ഉറക്കമില്ലായ്മ, മാനസികാവസ്ഥയിലുള്ള മാറ്റം തുടങ്ങി ദീർഘനേരം സ്‌ക്രീനിൽ നോക്കുന്നത് നിങ്ങളിൽ ​ഗുരുതരമായ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.

എന്നാൽ പ്രത്യുൽപാദനക്ഷമതയുടെ കാര്യത്തിൽ, സ്മാർട്ട്‌ഫോൺ ആസക്തിയുടെ നേരിട്ടുള്ള ആഘാതത്തെക്കുറിച്ച് ഇതുവരെ എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിനാൽ, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയേയും ഇത് ബാധിച്ചേക്കാം. മീററ്റിലെ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐവിഎഫിലെ ഐവിഎഫ് സ്പെഷ്യലിസ്റ്റ് ഡോ. മധുലിക ശർമ്മ ഇതിനെക്കുറിച്ച് പറയുന്നത് നോക്കാം.

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിൻ്റെ സമയം പ്രധാനമാണ്. പ്രത്യേകിച്ച് രാത്രിയിൽ കിടക്കയിൽ, ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ​ഗതി മാറ്റിമറിക്കും. സ്ക്രീനിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിൻ ഹോർമോൺ അളവ് കുറയ്ക്കുന്നു. ഉറക്കത്തിന് ആവശ്യമായ ഹോർമോണാണിത്. സ്ത്രീകളിൽ അണ്ഡാശയ വളർച്ച, ബീജസങ്കലനം എന്നിവയ്ക്ക് ഈ ഹോർമോൺ കാരണക്കാരനാണ്.

അതേസമയം പുരുഷന്മാരിൽ ഈ ഹോർമോൺ ബീജത്തിന്റെ ഗുണനിലവാരത്തെയും ചലനത്തെയും സ്വാധീനിക്കുന്നതാണ്. അതിനാൽ, ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഈ അവശ്യ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദന സംബന്ധമായ വെല്ലുവിളികൾക്ക് കാരണമാവുകയും ചെയ്യും.

പുരുഷന്മാർ, ജോലി ചെയ്യുമ്പോൾ ലാപ്‌ടോപ്പുകൾ മടിയിൽ വയ്ക്കുന്നത് ബീജത്തിന്റെ ഗുണനിലവാരവും ചലനശേഷിയും കുറയ്ക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ലാപ്‌ടോപ്പുകളിൽ നിന്ന് പുറത്തുവരുന്ന ചൂട് ചുറ്റുമുള്ള കലകളെ ബാധിക്കുകയും ബീജ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്തിനാണെന്ന് പോലും അറിയാതെ സ്മാർട്ട് ഫോണുകളിൽ സ്ക്രോൾ ചെയ്യുന്നത് ശരീരത്തിലെ പ്രധാന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും.

ഇത് ശരീരത്തിലെ മറ്റ് ഹോർമോണുകളുടെ പ്രകാശനത്തെ തടസ്സപ്പെടുത്തുന്നതിലൂടെ പ്രത്യുൽപാദന ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്നു. കൂടാതെ, അമിതമായി സ്ക്രീൻ സമയം ചെലവഴിക്കുന്നത് കണ്ണുകൾക്ക് അസ്വസ്ഥത, തലവേദന, കാഴ്ചക്കുറവ് തുടങ്ങിയ സാധാരണ അസുഖങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യകരമായ പ്രത്യുൽപാദനം സംരക്ഷിക്കുന്നതിന് സ്ക്രീൻ സമയം, ഉറക്കം, റേഡിയേഷൻ എക്സ്പോഷർ എന്നിവ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.