Slow Dow Ageing : ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവച്ചാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാം; പുതിയ പഠനം തെളിയിക്കുന്നത് ഇങ്ങനെ

Slow Down Ageing Spending One Hour Per Week: ആഴ്ചയിൽ ഒരു മണിക്കൂർ മാത്രം മാറ്റിവച്ചാൽ ശാരീരികമായി പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാമെന്ന് പഠനം. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.

Slow Dow Ageing : ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവച്ചാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാം; പുതിയ പഠനം തെളിയിക്കുന്നത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

04 Jan 2025 21:55 PM

ആഴ്ചയിൽ കേവലം ഒരു മണിക്കൂർ മാറ്റിവച്ചാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കാമെന്ന് പഠനം. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ആഴ്ചയിൽ ഒരു മണിക്കൂർ മാറ്റിവച്ച് ഇക്കാര്യം ചെയ്താൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കുന്നതിനൊപ്പം മാനസികമായ സന്തോഷവും ലഭിക്കുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

സന്നദ്ധപ്രവർത്തനമാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ആഴ്ചയിൽ ഒരു മണിക്കൂർ സമയം സന്നദ്ധപ്രവർത്തനം നടത്തിയാൽ പ്രായമാവുന്നതിൻ്റെ വേഗത കുറയ്ക്കുന്നത് മാത്രമല്ല ഗുണം. ജീവിതം കൂടുതൽ അർത്ഥവത്താക്കാനും മാനസികസന്തോഷം വർധിപ്പിക്കാനും ഭാവം മെച്ചപ്പെടുത്താനും സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സന്നദ്ധപ്രവർത്തനത്തിലൂടെ സാധിക്കും. ആഴ്ചയിൽ കേവലം ഒരു മണിക്കൂർ മാറ്റിവെക്കുമ്പോൾ ഇത്രയധികം ഗുണം ലഭിക്കുമ്പോൾ ഇത് ഒന്നിലധികം മണിക്കൂറുകളാക്കിയാൽ ലഭിക്കുന്ന ഗുണം വർധിക്കുമെന്നും പഠനത്തിലുണ്ട്.

വയസനുസരിച്ച് പ്രായമാവുന്നതിനെക്കാൾ വേഗത്തിൽ ശാരീരികമായി പ്രായമാവുന്നതിനെയാണ് സന്നദ്ധപ്രവർത്തനം തടയുക. എത്ര വർഷം ജീവിച്ചു എന്നതിനനുസരിച്ചാണ് വയസനുസരിച്ച് പ്രായമാവുന്നത്. എന്നാൽ, നമ്മുടെ ജീവിതരീതിയും ഡിഎൻഎയും ചുറ്റുപാടുകളുമൊക്കെ പരിഗണിച്ചാണ് ശരീരികമായി പ്രായമാവുന്നത്. ശാരീരികവും സാമൂഹ്യവും മനശാസ്ത്രപരവുമായ രീതിയിൽ പ്രായമാവുന്നതിനെ തടഞ്ഞ് ആരോഗ്യം മെച്ചപ്പെടുത്താൻ സന്നദ്ധപ്രവർത്തനത്തിന് കഴിയും. പല സന്നദ്ധപ്രവർത്തനങ്ങളും നടപ്പ് ഉൾപ്പെടുന്നതാണ്. ഇത് ശാരീരികമായ ആരോഗ്യത്തെ മെച്ചപ്പെടുത്തും. സന്നദ്ധപ്രവർത്തനത്തിലൂടെ സാമൂഹ്യബന്ധം മെച്ചപ്പെടുത്താനും കഴിയും. ഇത് മനശാസ്ത്രപരമായ ഗുണങ്ങളും നൽകും. സ്ട്രെസ് കുറച്ച് സന്തോഷം നൽകാൻ ഇതിന് സാധിക്കും.

Also Read : Weight Loss Tips: 2025 ആയില്ലേ ഇനിയെങ്കിലും തടി കുറയ്ക്കണ്ടേ! ഈ ഡയറ്റുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

ജീവിതത്തിന് ഒരു തരത്തിലുള്ള അർത്ഥം നൽകാൻ സന്നദ്ധപ്രവർത്തനത്തിന് കഴിയുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. മാനസികാരോഗ്യം വർധിപ്പിക്കാനും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ കൊണ്ട് രൂപപ്പെട്ട അനാരോഗ്യത്തെ മറികടക്കാനും ഇതിലൂടെ സാധിക്കും. പേരൻ്റിങ് പോലുള്ള കടമകൾ കുറേക്കൂടി നല്ല രീതിയിൽ ചെയ്യാൻ കഴിയും. മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്ന ഈ സമയം സ്വന്തം ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനത്തിലുണ്ട്.

കുടുംബമായുള്ള സന്നദ്ധപ്രവർത്തനം
കുടുംബമായുള്ള സന്നദ്ധപ്രവർത്തനം സാമൂഹ്യബന്ധങ്ങളെ ശക്തമാക്കി സാമുദായിക ഐക്യം നൽകും. കുടുംബമായി സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെടുന്നതിലൂടെ മക്കൾക്ക് നിരവധി നല്ല ഗുണങ്ങൾ ലഭിക്കും. സ്നേഹം, ക്ഷമ, നന്ദി തുടങ്ങി നല്ല വികാരങ്ങൾ മക്കൾക്ക് പരിചിതമാവും. ഇതിലൂടെ അവർ പല കഴിവുകളും ആർജിക്കും. സന്നദ്ധപ്രവർത്തനം നടത്തുന്നതിൻ്റെ ആവശ്യകത മനസിലാക്കുന്നതിനൊപ്പം പ്രായപൂർത്തിയായാലും ഇത് തുടരാനുള്ള ആർജവവും അവർക്ക് ലഭിക്കും. ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകതയും ഒരുമിച്ച് ചെയ്യുന്ന ജോലികളിലെ രസവുമൊക്കെ കുട്ടികൾ മനസിലാക്കും. മാതാപിതാക്കളും മക്കളും കുറേ നല്ല സമയം ഒരുമിച്ച് കഴിയും. മാതാപിതാക്കൾ ചെയ്യുന്നതാണെന്നതിനാൽ ഇത് നല്ല കാര്യമാണെന്ന ബോധം അവരിലുണ്ടാക്കും. കുടുംബമായി സന്നദ്ധപ്രവർത്തനം ചെയ്യുന്നതിലൂടെ ഇത്തരത്തിൽ മാതാപിതാക്കൾക്കും മക്കൾക്കും പല നല്ല കാര്യങ്ങളും ലഭിക്കും. അത് പല തരത്തിലും ഇവരുടെ ബന്ധങ്ങളെ മികച്ചതാക്കും. ഇതോടൊപ്പം സന്നദ്ധസംഘടനകൾക്ക് ഇതിലൂടെ വലിയ സഹായം ലഭിയ്ക്കും. ധനമോഹമില്ലാതെയാണ് സന്നദ്ധസംഘടനങ്ങൾ പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ സന്നദ്ധപ്രവർത്തനം അവരെ സഹായിക്കും.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ