5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pregnant Woman Skincare: ഗർഭിണികൾ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Pregnant Woman Skincare Hacks: എന്ത് കഴിക്കണം, എന്ത് ഉപയോഗിക്കണം, എന്ത് ഒഴിവാക്കണം തുടങ്ങി നിരവധി കാര്യങ്ങൾ ​ഗർഭാവസ്ഥയിൽ ഉയരുന്ന ചോദ്യങ്ങളാണ്. ഇതിൽ പ്രധാനമായും നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ചർമ്മസംരക്ഷണം. എന്നാൽ ചർമ്മസംരക്ഷണ ദിനചര്യ നോക്കുന്നവർ ഉപയോ​ഗിക്കുന്ന ഉല്പന്നങ്ങളിലെ ചേരുവകളും ശ്രദ്ധിക്കേണ്ടതുണ്ട്.

Pregnant Woman Skincare: ഗർഭിണികൾ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 Mar 2025 10:49 AM

ഗർഭിണിയാകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാൽ ഈ സന്തോഷവാർത്ത പങ്കുവെക്കുമ്പോൾ നിരവധി ചോദ്യങ്ങളും ജീവിതശൈലി മാറ്റങ്ങളും ഇതിന് പിന്നാലെ ഉയർന്നുവരാറുണ്ട്. എന്ത് കഴിക്കണം, എന്ത് ഉപയോഗിക്കണം, എന്ത് ഒഴിവാക്കണം തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ പ്രധാനമായും നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ചർമ്മസംരക്ഷണം. എന്നാൽ ചർമ്മസംരക്ഷണ ദിനചര്യ നോക്കുന്നവർ ഉപയോ​ഗിക്കുന്ന ഉല്പന്നങ്ങളിലെ ചേരുവകളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് അമ്മയുടെയും കുഞ്ഞിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുന്നു ഘടങ്ങളാണ്.

മുഖക്കുരു

ഹോർമോൺ വ്യതിയാനങ്ങൾ മുഖത്തെ എണ്ണയുടെ ഉൽപാദനം വർദ്ധിപ്പിച്ചേക്കാം. ഇത് സാധാരണയേക്കാൾ കൂടുതൽ മുഖക്കുരുവിന് കാരണമാകുന്നു. കൗമാരക്കാരുടെ ചർമ്മവുമായി ഈ ഘട്ടത്തെ താരതമ്യപ്പെടുത്താവുന്നതാണ്. ആരോഗ്യകരമായ ചർമ്മ സംരക്ഷണത്തിന്, സുരക്ഷിതമായ ചേരുവകൾ തിരഞ്ഞെടുത്തുകൊണ്ട്, കെമിക്കലുകൾ അതികം അടങ്ങാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

സ്പൈഡർ സിരകൾ

ചെറിയ രക്തക്കുഴലുകളെ മുഖത്ത് ചിലന്തിവലപോലെ കാണപ്പെടുന്നു. പ്രധാനമായും ചുവപ്പ്, നീല അല്ലെങ്കിൽ പർപ്പിൾ വരകളായി ഇവ കാണപ്പെടും. ടെലാൻജിയക്ടാസിയാസ് അല്ലെങ്കിൽ ത്രെഡ് സിരകൾ എന്നും ഇവ അറിയപ്പെടുന്നു. ഗർഭകാലത്ത് ഹോർമോൺ ഏറ്റക്കുറച്ചിലുകളുടെയും രക്തത്തിന്റെ അളവ് വർദ്ധിക്കുന്നതിന്റെയും ഫലമായാണ് ഇവ കാണപ്പെടുന്നത്.

ഹൈപ്പർപിഗ്മെന്റേഷൻ

പിഗ്മെന്റേഷന്റെ വർദ്ധനവ് ഏറ്റവും പ്രകടമായ മാറ്റങ്ങളിൽ ഒന്നാണ്. ഇത് ഗർഭാവസ്ഥയിലെ പ്രധാന പ്രശ്നമാണിത്. മുഖത്ത്, മുകളിലെ ചുണ്ടുകളിൽ, കവിൾത്തടങ്ങളിൽ കറുത്ത പാടുകൾ എന്നിവടങ്ങളിലാണ് പിഗ്മെന്റേഷൻ സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിൽ ഉയർന്ന അളവിൽ ഈസ്ട്രജനും പ്രൊജസ്ട്രോണും പുറത്തുവിടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് മെലാനിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഗർഭകാല തിളക്കം

ഹോർമോൺ വ്യതിയാനങ്ങളും രക്തയോട്ടം വർദ്ധിക്കുന്നതും മുഖത്തെ തിളക്കമുള്ളതാക്കുന്നതിനാൽ ധാരാളം സ്ത്രീകൾക്ക് ഗർഭകാലത്ത് മുഖത്ത് തിളക്കം ലഭിക്കുന്നു. എന്നാൽ ഈ തിളക്കം മുഖക്കുരു പ്രശ്നങ്ങൾ, സ്ട്രെച്ച് മാർക്കുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവയ്ക്കും കാരണമാകുന്നു, ഇവ എണ്ണമയമില്ലാത്ത ക്ലെൻസറുകളും സപ്ലിമെന്റുകളും ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.