5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ പുരുഷന്മാരും സ്ത്രീകളും കഴിക്കേണ്ടത് ഒരേ ഭക്ഷണമോ?

Weight Loss For Men And Women: ഓരോ വ്യക്തികളെയും സംബന്ധിച്ച് ഭക്ഷണത്തിൻ്റെ ആവശ്യകതകളും വ്യത്യസ്തമാണ്. സ്ത്രീയ്ക്കും പുരുഷനും ശരീരഭാരം കുറയ്ക്കാൻ ആഹാര കാര്യത്തിൽ വ്യത്യസ്തമായി രീതിയാണ് പാലിക്കേണ്ടത്. നമ്മളിൽ പലർക്കും ഇക്കാര്യത്തിൽ വലിയ അറിവില്ലെന്നതാണ് സത്യം.

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ പുരുഷന്മാരും സ്ത്രീകളും കഴിക്കേണ്ടത് ഒരേ ഭക്ഷണമോ?
Represental image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 13 Dec 2024 19:00 PM

നിത്യജീവിതത്തിലെ വലിയ ആശങ്കകളിൽ ഒന്നാണ് അമിത ഭാരം. ജീവിതശൈലി മൂലം നേരിടുന്ന പ്രശങ്ങളിൽ ഒന്നാണ് ഇത്. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോയും പട്ടിണികിടന്നും പ്രയത്നിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇതെല്ലാം നല്ലതാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം നിലനിർത്താനും നിങ്ങൾ ഭക്ഷണത്തിൽ കൂടെ ശ്രദ്ധിക്കണം. കാരണം ഭക്ഷണ ഇതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓരോ വ്യക്തികളെയും സംബന്ധിച്ച് ഭക്ഷണത്തിൻ്റെ ആവശ്യകതകളും വ്യത്യസ്തമാണ്. സ്ത്രീയ്ക്കും പുരുഷനും ശരീരഭാരം കുറയ്ക്കാൻ ആഹാര കാര്യത്തിൽ വ്യത്യസ്തമായി രീതിയാണ് പാലിക്കേണ്ടത്. നമ്മളിൽ പലർക്കും ഇക്കാര്യത്തിൽ വലിയ അറിവില്ലെന്നതാണ് സത്യം.

വാട്ടർലൂ സർവകലാശാലയുടെ പുതിയ പഠനമനുസരിച്ച്, പുരുഷന്മാരുടെയും സ്ത്രീകളുടെയും മെറ്റബോളിസങ്ങൾ ഭക്ഷണത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്നാണ് പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവർക്ക് വലിയ സഹായകമാണ് ഈ പഠനം. സ്ത്രീകളും പുരുഷന്മാരും ഏതുതരം ഭക്ഷണം എങ്ങനെ കഴിക്കണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഈ പഠനമനുസരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും ശരീരഭാരം കുറയ്ക്കുന്നതിനായി രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സ്ത്രീകൾക്കുള്ള പ്രഭാതഭക്ഷണം

ചിയ പുഡ്ഡിംഗ്

ഉയർന്ന ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ചിയ വിത്തുകൾ പോഷകങ്ങളുടെ ഒരു കലവറയാണ്. ഇവ രാത്രി മുഴുവൻ പാലിൽ മുക്കിവയ്ച്ച്, രാവിലെ പ്രഭാതഭക്ഷണമായി കഴിക്കാവുന്നതാണ്. നിങ്ങൾക്ക് അൽപം തേനോ നട്സുകളോ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. ഫൈബർ അടങ്ങിയതിനാൽ വിശപ്പിനെ ശമിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

വെജി എഗ് ഓംലെറ്റ്

പ്രഭാതഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തിയ ഓംലെറ്റ് തയ്യാറാക്കി കഴിക്കാവുന്നതാണ്. മുട്ടകളിൽ പ്രോട്ടീൻ ധാരാളമുണ്ട്, പേശികളുടെ ആരോ​ഗ്യത്തിന് ഇത് അത്യാവശ്യമാണ്. ചീര, കുരുമുളക്, ഉള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികൾ ചേർത്ത് മുട്ട ഓംലെറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്.

ഫ്ളാക്സ് സീഡുകളും ആപ്പിളും ചേർത്ത പനീർ

പനീർ ചെറിയ കഷ്ണങ്ങളായി മുറിക്കുക, അതിന് മുകളിൽ ഫ്ലാക്സ് സീഡ് വിതറി ഉപ്പും കുരുമുളകും യോജിപിച്ച് കഴിക്കാം. ഒരു ആപ്പിളും ഇതിൽ കഷ്ണങ്ങളുമായി മുറിച്ചിടാവുന്നതാണ്. പനീർ പ്രോട്ടീനിൻ്റെയും കാൽസ്യത്തിൻ്റെയും മികച്ച സ്രോതസ്സാണ്. ഫ്ളാക്സ് സീഡുകൾ ഒമേഗ -3 ഉം നാരുകളും നൽകുന്നു. ആപ്പിൾ പ്രകൃതിദത്തമായ മധുരം നൽകുന്നു, കൂടാതെ ഇവയിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പുരുഷന്മാർക്കുള്ള പ്രഭാതഭക്ഷണം

ഓട്സ്

ഓട്സ് നിങ്ങൾക്ക് ദിവസം മുഴുവൻ ഊർജ്ജം നൽകും. അണ്ടിപ്പരിപ്പ്, നട്സുകൾ, ഫ്രൂട്ട് ടോപ്പിംഗുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് പാൽ ചേർത്ത് ഓട്‌സ് കഴിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നായി ഓട്‌സിനെ തിരഞ്ഞെടുക്കാം.

സ്മൂത്തി

പലതരം പോഷകങ്ങൾ ശരീരത്തിലെത്തിക്കാനുള്ള എളുപ്പവഴിയാണ് സ്മൂത്തി. ചീര, വാഴപ്പഴം, പ്രോട്ടീൻ പൗഡർ, ബദാം വെണ്ണ എന്നിവ ചേർത്ത് നന്നായി സമീകൃത സ്മൂത്തി ഉണ്ടാക്കി കഴിക്കാവുന്നതാണ്.

യോ​ഗേർട്ട്

പ്രോട്ടീനിൻ്റെയും പ്രോബയോട്ടിക്സിൻ്റെയും സമ്പന്നമായ ഉറവിടമാണ് യോ​ഗേർട്ട്. ഇവയിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഉൾപ്പെടുത്തി പ്രഭാത ഭക്ഷണമായി കഴിക്കാവുന്നതാണ്.