Sharon Murder Case: കഴിക്കണ്ട, ശ്വസിച്ചാൽ പോലും മരണം; ഗ്രീഷ്മ നൽകിയ മറുമരുന്നില്ലാത്ത വിഷം

2022-ൽ ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ, മരണം ഉറപ്പാക്കാൻ 15 മില്ലി വിഷം മാത്രമേ ആവശ്യമുള്ളൂവെന്നും മറുമരുന്ന് ലഭ്യമല്ലെന്നും പറഞ്ഞിരുന്നു.

Sharon Murder Case: കഴിക്കണ്ട, ശ്വസിച്ചാൽ പോലും മരണം; ഗ്രീഷ്മ നൽകിയ മറുമരുന്നില്ലാത്ത വിഷം
Updated On: 

07 Nov 2024 12:50 PM

ആട്ടിൻ സൂപ്പിൽ സയനൈഡ് കലക്കി അരുംകൊല നടത്തി കേരളത്തെ ഞെട്ടിച്ച ജോളിയ്ക്ക് ശേഷം കേരളം ഞെട്ടിയത് കഷായത്തിൽ വിഷം കലക്കി കാമുകനെ കൊന്ന ​ഗ്രീഷ്മയെപ്പറ്റി കേട്ടപ്പോഴാണ്. രേഷ്മ കഷായത്തിൽ വിഷം കലക്കി നൽകി എന്നല്ലാതെ ഇതെന്ത് വിഷം എന്ന് പലർക്കും അറിയില്ല.

ഷാരോൺ രാജ് വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയതോടെയാണ് ഈ വിഷം വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. 2022-ൽ ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ, മരണം ഉറപ്പാക്കാൻ 15 മില്ലി വിഷം മാത്രമേ ആവശ്യമുള്ളൂവെന്നും മറുമരുന്ന് ലഭ്യമല്ലെന്നും പറഞ്ഞിരുന്നു.

കോടതി നടപടികൾക്ക് ശേഷം ഷാരോണിൻ്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് തിരുവനന്തപുരം ഫോറൻസിക് ലാബിൽ സമർപ്പിക്കുകയും ചെയ്തു. കൊലപാതകം നടന്ന ദിവസം രാവിലെ ഗ്രീഷ്മ വിഷം കലർത്തുന്നതിനെപ്പറ്റി നെറ്റിൽ തിരഞ്ഞിരുന്നുവെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്.

വിഷം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമാണ് അവൾ അത് ഷാരോണിന് നൽകിയത് എന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. എന്താണ് ഈ വിഷം… എങ്ങനെ ഇത് മരണം ഉറപ്പാക്കി… നോക്കാം പാരാക്വാറ്റ് എന്ന കളനാശിനി എങ്ങനെ കൊലയാളിയാകുന്നു എന്ന്..

കളനാശിനിയിൽ നിന്ന് കൊലയാളി

കള, പുല്ല് നിയന്ത്രണത്തിന് ഉപയോ​ഗിക്കുന്ന കളനാശിനിയാണ് പാരക്വാറ്റ്. യുഎസ് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസി പാരാക്വാറ്റിനെ “നിയന്ത്രിത ഉപയോഗത്തിനുള്ള കളനാശിനിയായാണ് പരി​ഗണിക്കുന്നത്. ലൈസൻസുള്ള അപേക്ഷകർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. പാരാക്വാട്ടിൽ വിഷാംശം കൂടുതലായതിനാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ അതീവ സുരക്ഷിതമായി മാത്രമേ ഇത് വിൽക്കൂ.

മറ്റ് രാജ്യങ്ങളിൽ അത്ര സുരക്ഷയൊന്നും പാലിക്കാറില്ല. 1961 ലാണ് പാരാക്വാറ്റ് ആദ്യമായി വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മിച്ചത്. ലോകമെമ്പാടും, പാരാക്വാറ്റ് സർവ്വ സാധാരണയായി ഉപയോഗിക്കുന്ന കളനാശിനികളിൽ ഒന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, അതിൻ്റെ വിഷാംശം കാരണം, വാണിജ്യപരമായി ലൈസൻസുള്ള ഉപയോക്താക്കൾക്ക് മാത്രമേ നൽകൂ.

കഴിക്കുന്നത് മാത്രമല്ല …. ശ്വസിച്ചാലും വിഷം

പാരാക്വാറ്റ് ഭക്ഷണത്തിലോ വെള്ളത്തിലോ മറ്റ് പാനീയങ്ങളിലോ എളുപ്പത്തിൽ കലർത്താം. ഇതൊരു വിഷമായതുകൊണ്ടു തന്നെ അറിയാതെ ഉള്ളിൽ ചെന്നാൽ ശരീരത്തിന് പുറത്തെത്തിക്കുന്നതിനു ഛർദ്ദി ഉണ്ടാക്കുന്ന തരത്തിലോ ദുർ​ഗന്ധം കാരണം തിരിച്ചറിയുന്നതിനോ അഡിക്റ്റീവുകൾ ചേർക്കാറുണ്ട്. അല്ലെങ്കിൽ ആർക്കും ഇതിന്റെ സാന്നിധ്യം തിരിച്ചറിയാനാവില്ല. തൊലിയുമായി ഈ വിഷം സമ്പർക്കത്തിൽ വന്നാലും വിഷമാണ്. അതിനാൽ കളനാശിനി ആയി ഉപയോ​ഗിക്കുമ്പോൾ പോലും അതീവ ജാ​ഗ്രത വേണം.

എങ്ങനെ പ്രവർത്തിക്കുന്നു

പാരാക്വാറ്റ് മൂലമുണ്ടാകുന്ന വിഷം ഏത് തരത്തിൽ ബാധിക്കുമെന്നത്, വിഷം എത്ര ഉള്ളിൽ ചെന്നു, എങ്ങനെ ചെന്നു, എത്ര സമയം ഉള്ളിൽ തങ്ങി, എക്സ്പോഷർ സമയത്ത് വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വായ, ആമാശയം അല്ലെങ്കിൽ കുടൽ എന്നിവയുമായി സമ്പർക്കം പുലർത്തിയാൽ ഇത് കാര്യമായി തന്നെ ശരീരത്തെ ബാധിക്കും. ഷാരോണിനു സംഭവിച്ചതും ഇതു തന്നെ.

പാരാക്വാറ്റ് ശരീരത്തിൽ പ്രവേശിച്ച ശേഷം, അത് ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തും. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും, പ്രാഥമികമായി ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ എന്നിവയിലുടനീളം വിഷ രാസപ്രവർത്തനങ്ങൾക്ക് പാരാക്വാറ്റ് കാരണമാകുന്നു. ശ്വാസകോശത്തിലെ കോശങ്ങൾ വഴിയാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്.

വിഷം ബാധിച്ചാൽ ഉണ്ടാകുന്ന ല​ക്ഷണങ്ങൾ

ഒരു വ്യക്തി വലിയ അളവിൽ പാരാക്വാട്ട് കഴിച്ചാൽ, അയാൾക്ക് ഉടൻ തന്നെ വായയിലും തൊണ്ടയിലും വേദനയും വീക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം (മലത്തിൽ രക്തം കണ്ടേക്കാം) തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുക.

നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് തകരാറുകൾ (ശരീരത്തിൽ ആവശ്യത്തിന് സോഡിയം, പൊട്ടാസ്യം എന്നിവ ഇല്ലാത്ത അവസ്ഥ), കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകാം. ചെറിയ അളവിലാണ് വിഷബാധ എങ്കിൽ ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ ലക്ഷണങ്ങൾ കണ്ടേക്കാം.

മറ്റ് ലക്ഷണങ്ങൾ

 

  • ഹൃദയസ്തംഭനം
  • വൃക്ക തകരാറിലാകൽ
  • കരൾ രോ​ഗങ്ങൾ
  • ശ്വാസകോശ പ്രശ്നങ്ങൾ
  • കോമയിലേക്ക് പോകുന്നു
  • ശ്വാസ​ഗതിയിലെ വ്യത്യാസം

 

വിഷത്തിൽ നിന്ന് അതിജീവിച്ചാലുള്ള അവസ്ഥ

 

ഒരു വ്യക്തി പാരാക്വാറ്റ് വിഷബാധയെ അതിജീവിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ കിഡ്‌നി പ്രശ്നം, ഹൃദയസ്തംഭന സാധ്യത, അന്നനാളത്തിലെ പ്രശ്നങ്ങൾ കാരണം ഭക്ഷണം കഴിക്കാൻ ബുദ്ധിമൂട്ട് എന്നിവയുൾപ്പെടെയുള്ള മറ്റ് ദീർഘകാല പ്രത്യാഘാതങ്ങളും ഉണ്ടാകാം. പാരാക്വാട്ട് വലിയ അളവിൽ കഴിക്കുന്ന ആളുകൾ അതിജീവിക്കാൻ സാധ്യതയില്ല.

 

ചികിത്സ

 

വിഷം തിരിച്ചറിഞ്ഞാൽ ആദ്യം തന്നെ ശരീരത്തിൽ നിന്ന് പാരാക്വാറ്റ് നീക്കം ചെയ്യാനുള്ള ചികിത്സകൾ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ഉള്ള ഇൻജക്ഷനുകൾക്ക് നാസോഗാസ്ട്രിക് സക്ഷൻ പരിഗണിക്കാം. ഇൻട്രാവണസ് ഫ്ലൂയിഡുകൾ (നേരിട്ട് സിരയിലേക്ക് നൽകുന്ന ഇൻജക്ഷൻ ), ശ്വസനത്തിനും താഴ്ന്ന രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുമുള്ള മരുന്നുകൾ, ശ്വസനത്തെ പിന്തുണയ്ക്കുന്ന വെൻ്റിലേറ്റർ, വൃക്ക തകരാറിനുള്ള ഡയാലിസിസ് എന്നിവ പോലുള്ളവയും നൽകും.

അമിതമായ ഓക്സിജൻ നൽകുന്നത് ഒഴിവാക്കണം, കാരണം ഇത് പാരാക്വാറ്റ് വിഷാംശം വർദ്ധിപ്പിക്കും. പാരാക്വാറ്റ് വിഷബാധയ്ക്ക് തെളിയിക്കപ്പെട്ട മറുമരുന്നോ ചികിത്സയോ നിലവിലില്ല.

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ