മഴക്കാലം ഇങ്ങെത്തി... ‌ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ Malayalam news - Malayalam Tv9

Monsoon health: മഴക്കാലം ഇങ്ങെത്തി… ‌ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ

Published: 

21 May 2024 18:57 PM

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതാണ് മഴക്കാലം. എന്നാൽ ഇൻഫ്ലുവൻസ, ത്വക്ക്, കണ്ണ് തുടങ്ങിയ സാധാരണ അണുബാധകൾ കൂടുതൽ വ്യാപകമാകുന്നതും ഈ സമയത്താണ്.

1 / 6മഴക്കാലമായാൽ ഇൻഫ്ലുവൻസ, ത്വക്ക്, കണ്ണ് തുടങ്ങിയ സാധാരണ അണുബാധകൾ വ്യാപകമാണ്. അതിനാൽ അസുഖം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

മഴക്കാലമായാൽ ഇൻഫ്ലുവൻസ, ത്വക്ക്, കണ്ണ് തുടങ്ങിയ സാധാരണ അണുബാധകൾ വ്യാപകമാണ്. അതിനാൽ അസുഖം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

2 / 6

മഴക്കാല രോ​ഗങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ചില മൺസൂൺ ആരോഗ്യ സംരക്ഷണ വഴികൾ നോക്കാം.

3 / 6

ജലാംശം നിലനിർത്തുക: മഴക്കാലം നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ, മൺസൂൺ സമയത്ത് ജലാംശം നിലനിർത്തുന്നത് ആരോ​ഗ്യം സംരക്ഷിക്കുന്നു. ഇത് സീസണൽ അണുബാധകളെ തടയുന്നതിനും അത്യന്താപേക്ഷിതമാണ്.

4 / 6

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക: ദഹിക്കാൻ എളുപ്പമുള്ളതിനാൽ മിതമായ അളവിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് മഴക്കാലത്തിന് ഏറ്റവും അനുയോജ്യം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങൾ കർശനമായി ഒഴിവാക്കണം. കാരണം അത് തുറന്ന അന്തരീക്ഷത്തിൽ ഇരിക്കുന്നതിനാൽ ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമാക്കി മാറ്റും.

5 / 6

ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കുക: ടോയ്‌ലറ്റ് സീറ്റുകളും തറയും വൃത്തിയായി സൂക്ഷിക്കുക. കൂടാതെ ഓരോ തവണ മഴനനഞ്ഞ് എത്തുമ്പോൾ ഡെറ്റോൾ അല്ലെങ്കിൽ മറ്റ് അണുനാശിനി ഉപയോഗിച്ച് കുളിക്കാം.

6 / 6

കൊതുക് കടിയേൽക്കാതെ നോക്കുക: ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ സീസണിൽ പടർന്നുപിടിക്കുന്നg. നിങ്ങളുടെ വീട്ടിൽ തുറന്ന ജലസംഭരണം ഇല്ലെന്ന് ഉറപ്പാക്കുക, കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ ഉണ്ടാകുന്നത്. ജനലുകളും വാതിലുകളും അടച്ചിടുക, കൊതുക് വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയുക.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ