5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sesame Seeds Benefits: അല്‍പം എള്ള് മതി നിങ്ങളുടെ കടം പൂര്‍ണമായും മാറ്റാന്‍

നല്ലൊരു വീട് വെക്കണം, നല്ലൊരി ജോലി സമ്പാദിക്കണം, സന്തോഷമുണ്ടാകണം, വീട്ടില്‍ ഐശ്വര്യം വരണം അങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങളാണ് നമ്മള്‍ മനസില്‍ സൂക്ഷിക്കുന്നത്

Sesame Seeds Benefits: അല്‍പം എള്ള് മതി നിങ്ങളുടെ കടം പൂര്‍ണമായും മാറ്റാന്‍
shiji-mk
Shiji M K | Published: 19 May 2024 15:04 PM

നമ്മുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും വന്നുപോകാറുണ്ട്. ആ വെല്ലുവിളികളെയെല്ലാം നേരിടാന്‍ ജ്യോതിശാസ്ത്രപരമായി വഴികള്‍ സ്വീകരിക്കുന്നവരാണ് നമ്മളില്‍ പലരും. വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നുകൂടിയാണ് ജ്യോതിഷം. അതുകൊണ്ട് തന്നെ പൂര്‍ണവിശ്വാസമില്ലാതെ നാം ഒന്നും ചെയ്യാനും പാടില്ല.

നമുക്ക് ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം ഉണ്ടാകും. നല്ലൊരു വീട് വെക്കണം, നല്ലൊരി ജോലി സമ്പാദിക്കണം, സന്തോഷമുണ്ടാകണം, വീട്ടില്‍ ഐശ്വര്യം വരണം അങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങളാണ് നമ്മള്‍ മനസില്‍ സൂക്ഷിക്കുന്നത്.

ഭൂരിഭാഗം ആളുകളുടെയും ഉറക്കം നഷ്ടപ്പെടുന്നതിന് ഒരു പ്രധാന കാരണമായി വരുന്നത് കടം തന്നെയാണ്. കടമില്ലാത്തവരും ചുരുക്കം. ഈ കടങ്ങളെല്ലാം എങ്ങനെ അടച്ച് തീര്‍ക്കും എന്ന ചിന്തയില്‍ പകുതിയോളം പേരുടെ ആരോഗ്യവും അവതാളത്തിലായി കാണും. എന്നാല്‍ ജ്യോതിശാസ്ത്രപരമായി കടം തീര്‍ക്കുന്നതിന് നല്ലൊരു മാര്‍ഗമുണ്ട്. മറ്റൊന്നുമല്ല, എള്ള് ഉപയോഗിച്ചുള്ള ഒരു വഴിയാണത്.

ഹൈന്ദവരീതികളില്‍ എള്ളിന് വലിയൊരു സ്ഥാനം തന്നെയുണ്ട്. പല കര്‍മങ്ങളിലും എള്ള് ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലും എള്ള് പ്രധാനി തന്നെയാണ്. കടം തീര്‍ക്കാന്‍ എങ്ങനെയാണ് എള്ള് ഉപയോഗപ്പെടുന്നതെന്ന് നോക്കാം.

എള്ള്

ഒരുപിടി എള്ള് എടുക്കുക, ഇത് ഒരു വെളുത്ത തുണിയില്‍ കിഴി കെട്ടാം. എന്നിട്ട് ഇത് നമ്മള്‍ കിടക്കുന്ന തലയിണയുടെ അടിയിലോ തലയിണയ്ക്ക് പുറകിലോ വെക്കാം. ദിവസവും ഈ കിഴി തുറന്ന് ഇതില്‍ നിന്നും അല്‍പം എള്ള് എടുത്ത് അത് ചോറില്‍ കലര്‍ത്തി കാക്കയ്ക്ക് നല്‍കണം.

ഇങ്ങനെ നല്‍കുന്നതിനുള്ള ചോറ് അരി വെന്തുകഴിഞ്ഞാല്‍ ആദ്യം തന്നെ മാറ്റിവെക്കണം. നമ്മള്‍ കഴിച്ചതിന്റെയോ അല്ലെങ്കില്‍ ഉപയോഗിച്ചതിന്റെയോ ബാക്കി കാക്കയ്ക്ക് നല്‍കാന്‍ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നത് കടം മാറാന്‍ വളരെ നല്ലതാണെന്നാണ് ജ്യോതിശാസ്ത്രത്തില്‍ പറയുന്നത്.

ശനി പ്രീതിയിലും പിതൃപ്രിതിയും ലഭിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. ഇക്കാര്യ വീട്ടമ്മമാര്‍ ചെയ്യുമ്പോഴാണ് ഫലപ്രാപ്തി ലഭിക്കുന്നത്. മാത്രമല്ല ദാരിദ്ര്യം ഒഴിവാക്കാനും എള്ള് ഉപയോഗിച്ചുള്ള വഴി നമ്മളെ സഹായിക്കും. ദുഖവും കഷ്ടപ്പാടും മാറാനും വളരെ നല്ലതാണ്.

കടം കൊണ്ട് പൊറുതിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഈ വഴി പരീക്ഷിച്ചുനോക്കാവുന്നതാണ്. എല്ലാ കര്‍മ്മകളും വേണ്ട വിധത്തില്‍ ചെയ്യുകയാണെങ്കില്‍ ഫലപ്രാപ്തി ഉറപ്പാണ്.