5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Money Line: പണം വരാന്‍ സാധ്യതയുണ്ടോ? അതും ഏത് പ്രായം വരെ; ധനരേഖ നിസാരക്കാരനല്ല

Palmistry: ഒരാളുടെ കയ്യിലെ ധനരേഖ കണ്ടാല്‍ തന്നെ അയാളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ സാധിക്കും. ധനരേഖയെ ഊര്‍ധ്വ രേഖ എന്നും വിളിക്കാറുണ്ട്. തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയില്‍ നിന്നും ആരംഭിച്ച് വളഞ്ഞ് താഴോട്ട് വരുന്നതാണ് ആയുര്‍രേഖ. കൈയുടെ കുറുകെ വരുന്നതാണ് ബുദ്ധിരേഖയും ഹൃദയരേഖയും. ഇതില്‍ ഏറ്റവും മുകളിലുള്ളതാണ് ഹൃദയരേഖ.

Money Line: പണം വരാന്‍ സാധ്യതയുണ്ടോ? അതും ഏത് പ്രായം വരെ; ധനരേഖ നിസാരക്കാരനല്ല
(Image Credits: TV9 Marathi)
shiji-mk
Shiji M K | Published: 08 Sep 2024 18:35 PM

പണം ആവശ്യമില്ലാത്തവരായി ആരുണ്ട്. എന്നാല്‍ പണം കയ്യില്‍ എത്തിച്ചേരാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടതായി വരുമെന്ന് മാത്രം. വിചാരിച്ച സമയത്ത് പണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണ് സമൂഹത്തിലുള്ള ഭൂരിഭാഗം ആളുകളും. ഒരു അടിയന്തര സാഹചര്യം വന്നാല്‍ പണത്തിന് എന്ത് ചെയ്യുമെന്ന ചിന്ത എപ്പോഴുമുണ്ടാകാറില്ലെ. ഇത് തന്നെയാണ് പലരും അനുഭവിക്കുന്ന പ്രശ്‌നം. ആവശ്യ സമയത്ത് പണമുണ്ടാകില്ല. എന്നാല്‍ മറ്റുചിലരെ കണ്ടിട്ടില്ലെ. അവര്‍ക്ക് ഏത് മാര്‍ഗത്തിലൂടെയും പണം ലഭിക്കും. വെറുതെ ഇരുന്നാലും അവരുടെ കയ്യില്‍ പണം വന്നുചേരും. പലപ്പോഴും ഇത് എങ്ങനെ സംഭവിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെടാറില്ലെ. ഇതിന് പല കാരണങ്ങളുണ്ട്. അവയില്‍ ഒന്നാണ് അവരുടെ കയ്യിലെ ധനരേഖ.

ഒരാളുടെ കയ്യിലെ ധനരേഖ കണ്ടാല്‍ തന്നെ അയാളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ സാധിക്കും. ധനരേഖയെ ഊര്‍ധ്വ രേഖ എന്നും വിളിക്കാറുണ്ട്. തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയില്‍ നിന്നും ആരംഭിച്ച് വളഞ്ഞ് താഴോട്ട് വരുന്നതാണ് ആയുര്‍രേഖ. കൈയുടെ കുറുകെ വരുന്നതാണ് ബുദ്ധിരേഖയും ഹൃദയരേഖയും. ഇതില്‍ ഏറ്റവും മുകളിലുള്ളതാണ് ഹൃദയരേഖ.

Also Read: Onam 2024: തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്ന വള്ളം; ഐതിഹ്യത്തേരിലേറി തിരുവോണത്തോണി

ധനരേഖയുടെ സ്ഥാനം നോക്കി അയാള്‍ക്ക് ഏത് പ്രായം വരെ വരുമാനമുണ്ടാകുമെവന്ന് പറയാന്‍ സാധിക്കും. ധനരേഖ ഹൃദയരേഖ വരെയേ എത്തുന്നുള്ളൂ എങ്കില്‍ അയാള്‍ക്ക് 40 വയസുവരെ മാത്രമേ വരുമാനം ഉണ്ടാവുകയുള്ളു. എന്നാല്‍ ഹൃദയരേഖയില്‍ നിന്നാണ് ധനരേഖ തുടങ്ങുന്നതെങ്കില്‍ 40 വയസ് മുതലാണ് നിങ്ങള്‍ക്ക് വരുമാനം ഉണ്ടാവുക. ധനരേഖ ഹൃദയരേഖയില്‍ എത്തിനില്‍ക്കുന്നത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് 60 വയസ് വരെ വരുമാനമുണ്ടാകുമെന്നാണ്.

ഹൃദയരേഖയ്ക്ക് മുകളിലോട്ട് നടുവിരലിന്റെ താഴെ വരെ ധനരേഖ എത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മരണം വരെ വരുമാനമുണ്ടാകും. ഹൃദയരേഖയുടെ അടുത്ത് നിന്ന് ആരംഭിച്ച് നടുവിരലിന്റെ താഴെ വരെയെത്തുന്ന ചെറിയ രേഖയാണെങ്കില്‍ അയാള്‍ക്ക് 50 വയസ് കഴിയുമ്പോള്‍ സമ്പന്നനാകാന്‍ സാധിക്കും. ധനരേഖയില്‍ നിന്നും മുകളിലേക്ക് വരുന്ന പൊടി രേഖകള്‍ സാമ്പത്തിക അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്.

മുറിഞ്ഞുകിടക്കുന്നതും കുറുകെ രേഖകള്‍ പോകുന്നതുമായ ധനരേഖ സാമ്പത്തിക ബുദ്ധിമുട്ടുകളെയും ധനനഷ്ടത്തേയും സൂചിപ്പിക്കുന്നു. യാത്രാരേഖയില്‍ നിന്നാണ് ധനരേഖ തുടങ്ങുന്നതെങ്കില്‍ നാടുവിട്ട ശേഷമായിരിക്കും സാമ്പത്തിക നേട്ടം ഉണ്ടാവുക. നാടുവിടല്‍ എന്നതുകൊണ്ട് വിദേശത്ത് ജോലി ചെയ്യുക എന്നും ഉദ്ദേശിക്കുന്നുണ്ട്. ധനരേഖ നോക്കികൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നത് സാമ്പത്തികമായി ഉയരാന്‍ സഹായിക്കും.

മറ്റ് രേഖകള്‍

ഹൃദയ രേഖ

ഹൃദയരേഖ പ്രണയ രേഖ എന്നും അറിയപ്പെടുന്നുണ്ട്. ചൂണ്ടുവിരലിന് താഴെ നിന്ന് കമാന ആകൃതിയില്‍ ഹൃദയരേഖ പോകുന്നു. ഹൃദയരേഖ വികാരങ്ങള്‍, പ്രണയം തുടങ്ങിയവയെ ആണ് പ്രതിഫലിപ്പിക്കുന്നത്. ഹൃദയരേഖ ചെറുതും നേരായതുമാണെങ്കില്‍, അവര്‍ക്ക് പ്രണയമോ, പ്രണയത്തോടോ താത്പര്യമില്ല. ഹൃദയരേഖ നീളമുള്ളതാണെങ്കില്‍, അവര്‍ ഒരു നല്ല കാമുകന്‍ അല്ലെങ്കില്‍ കാമുകി ആയിരിക്കും. ചൂണ്ടുവിരലില്‍ നിന്നാണ് ഹൃദയരേഖ ആരംഭിക്കുന്നതെങ്കില്‍, സന്തോഷകരമായ പ്രണയാനുഭവം ഉണ്ടാകും. നടുവിരലില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം ഒരു വ്യക്തി സാധാരണയായി പ്രണയത്തേക്കാള്‍ കൂടുതല്‍ തന്നെ കുറിച്ചാണ് ചിന്തിക്കുന്നത്.

നടുവിരലിനും മോതിരവിരലിനും ഇടയിലാണ് ഹൃദയരേഖ ആരംഭിക്കുന്നതെങ്കില്‍ ആ വ്യക്തി എളുപ്പത്തില്‍ പ്രണയത്തിലാകും. ഹൃദയരേഖയ്ക്ക് വലിയ ഉയര്‍ച്ചയും താഴ്ചയുമുണ്ടെങ്കില്‍, അവര്‍ ഒരുപക്ഷേ നിരവധി ആളുകളുമായി പ്രണയത്തിലാകും. ഈ പ്രണയങ്ങള്‍ക്കൊന്നും അധികം ആയുസുമുണ്ടാകില്ല. ഹൃദയരേഖയില്‍ ഒന്നോ അതിലധികമോ സര്‍ക്കിളുകള്‍, ഹൃദയരേഖ പല ഭാഗങ്ങളായി വിഭജിക്കപ്പെടുക അല്ലെങ്കില്‍ ഹൃദയരേഖയെ മുറിച്ചുകടക്കുന്ന ചെറിയ നേര്‍ത്ത വരകള്‍ ഉണ്ടെങ്കില്‍, അതിനര്‍ത്ഥം അവര്‍ തന്റെ നിലവിലെ പ്രണയ ജീവിതത്തില്‍ അത്ര സന്തുഷ്ടനല്ല എന്നാണ് സൂചിപ്പിക്കുന്നത്.

Also Read: Malayalam Astrology: വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഭദ്ര രാജയോഗം ഈ രാശിക്കാര്‍ക്ക്‌

ആയുര്‍ രേഖ

കൈവെള്ളയില്‍ തള്ളവിരലിന് താഴെ വളഞ്ഞ് കിടക്കുന്ന വരയാണ് ആയുര്‍രേഖ. ഇത് സാധാരണയായി കമാന ആകൃതിയിലാണ്. ആയുര്‍രേഖ വരയുടെ നീളവും ഒരു വ്യക്തിയുടെ ആയുസും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത് ഒരാളുടെ ആരോഗ്യത്തെയും ശാരീരിക ഉന്മേഷത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

ആയുര്‍രേഖയ്ക്ക് ഒരു വലിയ വളവ് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഊര്‍ജ്ജസ്വലനും ഉത്സാഹിയുമാണ്. നീണ്ട ആയുര്‍രേഖയുള്ള ആളുകള്‍ സാധാരണയായി കായികരംഗത്ത് മികച്ചവരാണ്. ആയുര്‍ രേഖയ്ക്ക് ഒരു ചെറിയ വളവും തള്ളവിരലിന് സമീപത്തുമാണെങ്കില്‍, അത് അവര്‍ എളുപ്പത്തില്‍ ക്ഷീണിക്കുന്നവരാണെന്നുള്ള സൂചനയാണ്.

ഒന്നില്‍ക്കൂടുതല്‍ ആയുര്‍രേഖകള്‍ ഉണ്ടെങ്കില്‍, ആ വ്യക്തിക്ക് പൂര്‍ണമായ ജീവിതമുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ആയുര്‍രേഖയുടെ തുടക്കം പിളര്‍ന്നിട്ടാണെങ്കില്‍ കുട്ടിക്കാലത്ത് അവര്‍ രോഗിയായിരുന്നുവെന്നാണ്. ആയുര്‍രേഖയുടെ അവസാനം ശോഷിച്ചതായി കാണപ്പെടുകയാണെങ്കില്‍, പ്രായമാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കാനിടയുണ്ട്.