Scrub typhus: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് മരണം: നിസ്സാരമായി കാണല്ലെ; പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം | scrub typhus death report in kannur what are the causes, symptoms and treatment Malayalam news - Malayalam Tv9

Scrub typhus: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് മരണം: നിസ്സാരമായി കാണല്ലെ; പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം

Published: 

25 Aug 2024 13:16 PM

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കനാണ് ശനിയാഴ്ച മരിച്ചത്. ​​ഗുരുതരാവസ്ഥയിലായിരുന്നു രോ​ഗിയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആന്തരികാവയവങ്ങളെ ​രോ​ഗം ബാധിച്ചിരുന്നു.

1 / 6സംസ്ഥാനത്ത് പല തരത്തിലുള്ള പകർച്ചവ്യാധികളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയിലിതാ കണ്ണൂരിൽ വീണ്ടും ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) മരണം സ്ഥീരികരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കനാണ് ശനിയാഴ്ച മരിച്ചത്. ​​ഗുരുതരാവസ്ഥയിലായിരുന്നു രോ​ഗിയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആന്തരികാവയവങ്ങളെ ​രോ​ഗം ബാധിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥാമിക വിവരം. ​

സംസ്ഥാനത്ത് പല തരത്തിലുള്ള പകർച്ചവ്യാധികളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയിലിതാ കണ്ണൂരിൽ വീണ്ടും ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) മരണം സ്ഥീരികരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കനാണ് ശനിയാഴ്ച മരിച്ചത്. ​​ഗുരുതരാവസ്ഥയിലായിരുന്നു രോ​ഗിയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആന്തരികാവയവങ്ങളെ ​രോ​ഗം ബാധിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥാമിക വിവരം. ​

2 / 6

എന്താണ് ചെള്ളുപനി: നിസ്സാരമായി തള്ളികളയേണ്ട ഒരു രോ​ഗമല്ല ഇത്. തുടക്കത്തിൽ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള ചികിത്സ ലഭ്യമാക്കിയാൽ പേടിക്കേണ്ട. അല്ലാത്തപക്ഷം മരണം വരെ സംഭവിക്കാം. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്.

3 / 6

എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ നിന്നാണ് ഈ രോ​ഗണുകൾ മനുഷ്യനിലേക്ക് പ്രവശിക്കുന്നത്. എന്നാൽ ഇത് മൃ​ഗങ്ങളിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് പ്രവേശിക്കില്ല മറിച്ച് മൃഗങ്ങളുടെ ശരീരത്തിൽ കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ജീവികളുടെ ലാർവൽ ദശയായ ചിഗ്ഗർ മൈറ്റുകൾ കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഇത് കൂടാതെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.

4 / 6

ലക്ഷണങ്ങൾ: വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്.

5 / 6

പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ: പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.

6 / 6

ആഹാരാവശിഷ്ടങ്ങൾ ചുറ്റും വലിച്ചെറിയാതെ ഒരിടത്ത് നിക്ഷേപിക്കുക.പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?