5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ

Mysterious third state beyond life: തവളയിലെ ഭൂണകോശങ്ങളെയാണ് മൂന്നാം സ്‌റ്റേജിന്റെ ഉദാഹരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 19 Sep 2024 19:10 PM

മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു അവസ്ഥയുണ്ടോ? ഉണ്ടെങ്കിൽ ജീവിതത്തിലേക്കുള്ള ദൂരം എത്രം? മരിച്ചുപോയവരെ ജീവിപ്പിക്കാമോ? തുടങ്ങിയ പല ചോദ്യങ്ങളും നമുക്കുണ്ടാകാറുണ്ട്. ഇതിനെല്ലാം ഒരുത്തരം നൽകാൻ ഇന്ന് ശാസ്ത്രജ്ഞർക്ക് കഴിയും.

കാരണം, മരണത്തിനും ജീവിതത്തിനും അപ്പുറമുള്ള ഒരു അവസ്ഥയെപ്പറ്റി അവർ കണ്ടെത്തിയിരിക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ അടിസ്ഥാന ഘടകമായ കോശങ്ങളുടെ ജീവനെപ്പറ്റിയും മരണത്തെപ്പറ്റിയും പുതിയൊരു വെളിച്ചം ലഭിച്ചിരിക്കുകയാണ്. ഒപ്പം നാളെ ഭാവിയെ മാറ്റി മറിച്ചേക്കാവുന്ന പല കണ്ടെത്തലിലേക്കുള്ള വഴിയും

എന്താണ് ഈ മൂന്നാം അവസ്ഥ

തിരിച്ചു പിടിക്കാനാവാത്ത വിധം ജീവകോശങ്ങളും അവയവങ്ങളും നശിക്കുന്ന നശിക്കുന്ന അവസ്ഥയാണ് മരണം. അപ്പോൾ മരണശേഷമെങ്ങനെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനുത്തരമാണ് മൂന്നാം അവസ്ഥ. അതായത് ജീവികളുടെ മരണശേഷവും ചില കോശങ്ങൾ മരിക്കുന്നില്ല എന്നത്.

അവ ചില അവയവങ്ങളുടെ ജീവൻ നിലനിർത്തുന്നു. മരണത്തിനു ശേഷമുള്ള ഇത്തരം ജീവനുകളെപ്പറ്റിയുള്ള പഠനമാണ് ഈ മൂന്നാം അവസ്ഥ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കൃത്യമായ സാഹചര്യത്തിൽ പോഷകങ്ങളും ഓക്‌സിജനും മറ്റ് അവശ്യഘടകങ്ങളും നൽകിയാൽ മരിക്കാത്ത കോശങ്ങളെ വളർത്താനും അവയെ പലതരത്തിൽ മാറ്റാനും കഴിഞ്ഞേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇത് ഒരിക്കലും പഴയ രൂപത്തിൽ എത്തുകയുമില്ല.

ഉദാഹരണം തവള

തവളയിലെ ഭൂണകോശങ്ങളെയാണ് മൂന്നാം സ്‌റ്റേജിന്റെ ഉദാഹരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചത്ത ഒരു തവളയുടെ കോശങ്ങളെ ലാബിൽ കൃതൃമ സാഹചര്യത്തിൽ വളർത്തിയ ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന കണ്ടെത്തലാണ് നടത്തിയത്. സീനോബോട്ട്‌സ് എന്ന പുതിയ ബഹുകോശ രൂപത്തെയാണ് ഇവർക്കു ലഭിച്ചത്.

ചലിക്കാനായി സീലിയ എന്ന അവയവവും ഇവയ്ക്കുണ്ടായിരുന്നു. ഇത് കൾച്ചർ ചെയ്ത കോശത്തിന്റെ സ്വഭാവവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എന്തായാലും പുതുതായി കണ്ടെത്തിയ ഈ മൂന്നാം അവസ്ഥ മരണശേഷം ഒരു ജീവിതം ഉണ്ടാകുന്നതിനുള്ള വഴിയായി വളർത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞാൽ ശാസ്ത്രത്തിനും ആരോഗ്യമേഖലയ്ക്കും മനുഷ്യരാശിയ്ക്കും അതൊരു ഗുണപ്രദമായ കണ്ടെത്തലായിരിക്കും.

Latest News