5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sardine Fish Picke: ഇതുമതി ഒരുപ്ലേറ്റ് ചോറ് അകത്താക്കാൻ! കൊതിപ്പിക്കും രുചിയിൽ മത്തി അച്ചാർ ഈസി റെസിപ്പി

Sardine Fish Picke Easy Recipe: വളരെയധികം ആരോ​ഗ്യ ​ഗുണങ്ങളുള്ള മീനുകളിൽ ഒന്നുകൂടിയാണ് മത്തി. മത്തി കറി വച്ചും പൊരിച്ചുമൊക്കെ നമ്മൾ സ്വാദുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് കറയെപ്പറ്റിയല്ല നല്ല കൊതിയൂറും രുചിയിലുള്ള മത്തി അച്ചാറിനെ പറ്റിയാണ്. എളുപ്പത്തിൽ എങ്ങനെ മത്തി അച്ചാർ തയ്യാറാക്കാം.

Sardine Fish Picke: ഇതുമതി ഒരുപ്ലേറ്റ് ചോറ് അകത്താക്കാൻ! കൊതിപ്പിക്കും രുചിയിൽ മത്തി അച്ചാർ ഈസി റെസിപ്പി
Saradine Fish Pickle. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Jan 2025 19:05 PM

മത്തി മലയാളികളുടെ വികാരമാണ്. മത്തിക്കറിയുണ്ടേൽ പിന്നെ ചോറുണ്ണാൽ വെറെന്താ വേണ്ടത്. കൂടാതെ വളരെയധികം ആരോ​ഗ്യ ​ഗുണങ്ങളുള്ള മീനുകളിൽ ഒന്നുകൂടിയാണ് മത്തി. മത്തി കറി വച്ചും പൊരിച്ചുമൊക്കെ നമ്മൾ സ്വാദുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് കറയെപ്പറ്റിയല്ല നല്ല കൊതിയൂറും രുചിയിലുള്ള മത്തി അച്ചാറിനെ പറ്റിയാണ്. ഇതുണ്ടേൽ സുഖമായിട്ട് ഒരു പ്ലേറ്റ് ചോറ് അകത്താക്കാൻ പറ്റും. മത്തി അച്ചാർ തയ്യാറാക്കാൻ വേണ്ട ചേരുവകളും എങ്ങനെ ഈസിയായി ഉണ്ടാക്കാമെന്നും നോക്കാം.

മത്തി അച്ചാറിന് വേണ്ട ചേരുവകൾ

മത്തി ( അല്ലെങ്കിൽ ചാള) – 8 (ആവശ്യത്തിന്)

മുളകുപൊടി – രണ്ട് ടീസ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ

കായപ്പൊടി– 1/2 ടീസ്പൂൺ

കടുക്– കാൽ ടീസ്പൂൺ

ഉലുവ – കാൽ ടീസ്പൂൺ

നല്ലെണ്ണ– രണ്ട് ടേബിൾ സ്പൂൺ

ഇഞ്ചി– ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ

പച്ചമുളക് – 2 എണ്ണം

കറി വേപ്പില – ഒരു തണ്ട്

ഉപ്പ്– ഒരു ടേബിൾ സ്പൂൺ

പഞ്ചസാര– 1/2 ടീസ്പൂൺ (വേണമെങ്കിൽ)

മത്തി അച്ചാർ തയ്യാറാക്കുന്ന വിധം

ആദ്യം എടുത്തുവച്ചിരിക്കുന്ന മത്തി നന്നായി കഴുകി മാറ്റുക (വേണമെങ്കിൽ മുറിച്ച് രണ്ടാക്കാം). വൃത്തിയാക്കിയ മത്തിയിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ പെരട്ടിയെടുക്കുക. അരപ്പ് പിടിക്കുന്നതിനായി അരമണിക്കൂർ ഇത് മാറ്റി വയ്ക്കുക. ശേഷം ഒരു പാനിലേക്കോ ചട്ടിയിലേക്കോ നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മാറ്റിവച്ചിരിക്കുന്ന മത്തി നന്നായി വറുത്തെടുക്കുക. ശേഷം മത്തി വറുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക.

ശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും വഴറ്റിയെടുക്കുക. അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വഴറ്റാവുന്നതാണ്. പിന്നീട് മുളകു പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ നന്നായി ഇളക്കുക. ഇതേ ചേരുവയിലേക്ക് അല്പം വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം പൊരിച്ചെടുത്ത മത്തി അതിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാവുന്നതാണ്. കൂടാതെ അല്പം പഞ്ചസാര ഇതിലേക്ക് ചേർത്താൽ രുചി കൂടും. ശേഷം ചെറുതീയിൽ ഒരു മുന്ന് മിനിറ്റെങ്കിലും വയ്ക്കുക. നിങ്ങൾക്ക് രുചിയേറും മത്തി അച്ചാർ ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്.