5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

​Contraceptive pills side effect: ഗർഭനിരോധന ​ഗുളികകൾ സ്ഥിരമായി കഴിക്കല്ലേ… ഈ പ്രശ്നങ്ങൾ കൂടെപ്പിറപ്പാകും…

Risk of using Contraceptive pills regularly: സ്ഥിരമായി ​ഗുളിക കഴിക്കുന്നത് വഴി ഭാവിയിൽ അവർക്ക് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് വിദ​ഗ്ധർ പറയുന്നു.

​Contraceptive pills side effect: ഗർഭനിരോധന ​ഗുളികകൾ സ്ഥിരമായി കഴിക്കല്ലേ… ഈ പ്രശ്നങ്ങൾ കൂടെപ്പിറപ്പാകും…
പ്രതീകാത്മക ചിത്രം (Image courtesy : Westend61/Getty Images)
aswathy-balachandran
Aswathy Balachandran | Published: 27 Sep 2024 14:46 PM

ന്യൂഡൽഹി; അനാവശ്യ ഗർഭധാരണം തടയുന്നതിനുള്ള അടിയന്തിര മാർഗ്ഗമാണ് ഗർഭനിരോധന ഗുളികകൾ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനു ശേഷം പൊതുവെ സ്ത്രീകൾ കഴിക്കുന്നതാണ് ഈ ​ഗുളികകകൾ. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട് 72 മണിക്കൂറിനുള്ളിൽ ഇത് ഉപയോഗിക്കണം. എളുപ്പമാർ​​ഗം ആയതിനാൽ തന്നെ സ്ത്രീകൾ ഇത് ഏറ്റവും പെട്ടെന്ന് ആ​ശ്രയിക്കാവുന്ന ഒന്നായി ​ഇതിനെ കണക്കാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്കിടയിൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25 ശതമാനം വർദ്ധിച്ചതായി പറയുന്നു. ഞെട്ടിപ്പിക്കുന്ന കണക്കാണിത്. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇതോടെ വർദ്ധിക്കുന്നത്.

ALSO READ – മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്

സ്ഥിരമായി ​ഗുളിക കഴിക്കുന്നത് വഴി ഭാവിയിൽ അവർക്ക് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് വിദ​ഗ്ധർ പറയുന്നു. ഗർഭനിരോധന ഗുളികകൾ യഥാർത്ഥത്തിൽ ഗർഭധാരണത്തിന് കാരണമാകുന്ന ഹോർമോണുകളെയാണ് തടയുന്നത്. ആവർത്തിച്ചുള്ള ഉപയോഗം മൂലം ഹോർമോൺ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇതോടെ ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. ആർത്തവ പ്രശ്നങ്ങളാണ് പ്രധാനമായും ​ഗർഭ നിരോധന ​ഗുളിക കഴിക്കുന്നതുവഴി ഉണ്ടാവുന്നത്.

എപ്പോൾ കഴിക്കണം…. എങ്ങനെ കഴിക്കണം?

അടിയന്തര ഘട്ടങ്ങളിൽ നിങ്ങൾക്ക് ഇത് ഒന്നോ രണ്ടോ തവണ ഈ ​ഗുളികകൾ ഉപയോഗിക്കാം. എന്നാൽ ഇത് വീണ്ടും വീണ്ടും കഴിക്കുന്നത് നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ഇത് നിങ്ങളുടെ ഹോർമോണുകളെ ബാധിക്കുകയും നിങ്ങളുടെ ആർത്തവത്തെ ക്രമരഹിതമാക്കുകയും ചെയ്യുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിൻ്റെ അമിതമായ ഉപയോഗം മൂലം ഗർഭാശയ ക്യാൻസർ, എക്ടോപിക് ഗർഭം അതായത് ഫലോപ്യൻ ട്യൂബിലെ ഗർഭധാരണം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം അല്ലെങ്കിൽ പിന്നീട് ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടായേക്കാം. ഡോക്ടറുമായി ആലോചിക്കാതെ മെഡിക്കൽസ്റ്റോറുകളിൽ നിന്ന് നേരിട്ടു വാങ്ങി ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന പ്രവണതയും ഇപ്പോൾ കൂടുതലാണ്. ​

ഗുളികകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത് സ്ത്രീകളിലെ പൊണ്ണത്തടിക്കും കാരണമായേക്കാം. ഒരു മാർ​ഗ്​ഗവുമില്ലാതെ വന്നാൽ മാത്രം ഡോക്ടറെ കണ്ട് അവർ നിർദ്ദേശിക്കുന്ന ​ഗുളിക കഴിക്കുന്നതാണ് ഏറ്റവും നല്ല വഴി.

പാർശ്വഫലങ്ങൾ

  • ഓക്കാനം
  • ഛർദ്ദി
  • ക്ഷീണം
  • തലകറക്കം
  • തലവേദന
  • അടിവയറ്റിലെ വേദന അല്ലെങ്കിൽ മലബന്ധപ്രശ്നങ്ങൾ
  • സ്തനങ്ങളിൽ വേദന
  • കനത്ത ആർത്തവ രക്തസ്രാവം

വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഇത്തരം വിഷയങ്ങളിൽ അശ്രദ്ധ കാണിക്കുന്നത് ബാധിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ ആണ്. അതിനാൽ ഇത്തരം ​ഗുളികകൾ കഴിക്കുന്നതിനു മുമ്പ് ഒരുപാട് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.