5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Relationship Tips: ബെഡ്‌റൂമില്‍ സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് ഒന്നല്ല; ഇവിടെയും വ്യത്യസ്തരാണ്‌

Married Life: പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നതാണ് ദാമ്പത്യജീവിതത്തിന്റെ അടിത്തറ. എന്നാല്‍ പലപ്പോഴും രണ്ടുപേര്‍ക്കും പരസ്പരം മനസിലാക്കാന്‍ സാധിക്കാറില്ല. ഇതോടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടും. സ്ത്രീയായാലും പുരുഷനായാലും ഒരിക്കലും ഒരുപോലെ ആയിരിക്കില്ല ചിന്തിക്കുന്നത്.

Relationship Tips: ബെഡ്‌റൂമില്‍ സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നത് ഒന്നല്ല; ഇവിടെയും വ്യത്യസ്തരാണ്‌
(LaylaBird/Getty Images Creative)
shiji-mk
Shiji M K | Published: 09 Sep 2024 18:30 PM

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഒട്ടനവധി ഡിവോഴ്‌സുകളാണ് നടക്കുന്നത്. പണ്ടുകാലങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതുവേ അഭിപ്രായം സ്വാതന്ത്ര്യം കുറവായിരുന്നു. വിവാഹം കഴിഞ്ഞ് ചെല്ലുന്ന വീട്ടിലാണ് അവര്‍ മരണം വരെ താമസിക്കേണ്ടതെന്നും എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയണമെന്നുമാണ് ചെറുപ്പം മുതല്‍ സ്ത്രീകളെ പറഞ്ഞ് പഠിപ്പിക്കുന്നത്. ചെന്നുകയറുന്ന വീട്ടിലെ അംഗങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കാനുള്ള കോച്ചിങ് നന്നേ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കും. ഇഷ്ടമില്ലെങ്കില്‍ കൂടി വിവാഹ ബന്ധത്തില്‍ തുടരാന്‍ വീടും സമൂഹവും അവളെ പ്രേരിപ്പിക്കും.

എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. പരസ്പരം ഒരുമിച്ച് മുന്നോട്ടുപോകാന്‍ സാധിക്കാതെ വരുമ്പോള്‍ പിരിയാമെന്ന തീരുമാനത്തില്‍ ദമ്പതികള്‍ എത്തിച്ചേരുന്നു. ആശയവിനിമയം മികച്ച രീതിയില്‍ നടത്തുന്നത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ പരസ്പരം സംസാരിക്കേണ്ടതുണ്ടെന്ന് പോലും പലരും മറന്നുപോകാറുണ്ട്. ഒരാളുടെ താത്പര്യങ്ങള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് നല്ല നടപടിയല്ല. രണ്ടുപേരുടെയും താത്പര്യങ്ങളെ മാനിച്ച് മുന്നോട്ട് പോകുന്നത് നല്ലൊരു ദാമ്പത്യ ജിവിതം സമ്മാനിക്കും.

പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നതാണ് ദാമ്പത്യജീവിതത്തിന്റെ അടിത്തറ. എന്നാല്‍ പലപ്പോഴും രണ്ടുപേര്‍ക്കും പരസ്പരം മനസിലാക്കാന്‍ സാധിക്കാറില്ല. ഇതോടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടും. സ്ത്രീയായാലും പുരുഷനായാലും ഒരിക്കലും ഒരുപോലെ ആയിരിക്കില്ല ചിന്തിക്കുന്നത്. ചിന്തയിലും പ്രവൃത്തിയിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ചില കാര്യങ്ങളില്‍ മാത്രമല്ല ഈ ചിന്തകളില്‍ വ്യത്യാസം വരുന്നത്. ബെഡ്‌റൂമില്‍ പോലും ഒരുപോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കാത്തവരുണ്ട്. മറ്റൊരാളുടെ ഇഷ്ടങ്ങളെ പോലും ഗൗനിക്കാത്തവരാണ് പകുതിയോളം ആളുകളും.

Also Read: Astro Tips: ഈ ചെടികള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയരുത്‌; ഗുണം ലഭിക്കില്ല

പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരിക അടുപ്പത്തിന്റെ കാര്യത്തില്‍ പോലും വ്യത്യസ്തതയുണ്ട്. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തും സ്ത്രീകള്‍ക്കുണ്ടാകുന്നത് പുരുഷന്മാരുടേത് പോലെയുള്ള ചിന്തയല്ല. എന്തുകൊണ്ടാണ് ഭാര്യ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളോട് വിമുഖത കാണിക്കുന്നതെന്ന് ചിന്തിക്കാറില്ലെ. എന്താണ് അതിന് കാരണം എന്ന് പരിശോധിക്കാം.

അടുപ്പം

ആത്മബന്ധത്തിന് പുറമേ സൗന്ദര്യത്തിന് കൂടി പ്രാധാന്യം നല്‍കുന്നവരാണ് പുരുഷന്മാര്‍. ബെഡ്‌റൂമിലുള്ള ഫാന്റസികള്‍ക്ക് പുരുഷന്മാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. മാത്രമല്ല, ലൗ അറ്റ് ഫസ്റ്റ് സൈറ്റ് സങ്കല്‍പത്തോടും പുരുഷന്മാര്‍ക്ക് യോജിപ്പുണ്ട്. അതുകൊണ്ട് ലൈംഗികതയിലും ഇവയെല്ലാം നോക്കിയാണ് ഇവര്‍ തീരുമാനം എടുക്കുന്നത്.

ആവശ്യങ്ങള്‍

പരസ്പരമുള്ള അടുപ്പത്തിലും വ്യത്യാസം വരുന്നതിന് കാരണം ഇരുവരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായതാണ്. സ്ത്രീകള്‍ക്ക് വികാരങ്ങളെ അനുയോജ്യമായ സമയത്തേക്ക് മാറ്റിവെക്കാന്‍ സാധിക്കും. എന്നാല്‍ പുരുഷന്മാര്‍ ശാരീരിക അടുപ്പം കൂടുതലായി ആഗ്രഹിക്കുന്നവരാണ്.

ബഹുമാനം

സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും ബഹുമാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ തനിക്കാണ് ബഹുമാനം കിട്ടേണ്ടതെന്ന ചിന്തയാണ് പുരുഷന്മാര്‍ക്ക്. ഇത് ശരിയല്ലെങ്കിലും പുരുഷന്മാര്‍ ആ തെറ്റ് അംഗീകരിക്കാന്‍ തയാറാകില്ല. ഈ സാഹചര്യങ്ങളില്‍ പോലും ഭാര്യയുമായി ശാരീരികമായി അടുത്തിടപഴകാനാണ് പുരുഷന്മാര്‍ ആഗ്രഹിക്കുന്നത്.

സ്ത്രീകള്‍

സ്ത്രീകള്‍ക്ക് ശാരീരിക ആവശ്യങ്ങളേക്കാള്‍ കൂടുതല്‍ മാനസിക പിന്തുണയും ആരോഗ്യവുമാണ് വേണ്ടത്. സ്ത്രീകള്‍ ശാരീരിക അടുപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല.

ചിന്തകള്‍

സ്ത്രീകള്‍ എപ്പോഴും വൈകാരികമായി ചിന്തിക്കുന്നവരാണ്. വളരെ വൈകാരികമായ അടുപ്പമാണ് പുരുഷന്മാരില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നത്. സ്‌നേഹിക്കപ്പെടുന്നതിനും പരിപാലിക്കുന്നതിനുമാണ് സ്ത്രീകള്‍ പലപ്പോഴും ആഗ്രഹിക്കുന്നത്. അതിസുന്ദരമായ ലൈംഗിക ജീവിതമാണ് ഇവരുടെ സ്വപ്‌നങ്ങളിലുള്ളത്. ഭാര്യയുടെ ഇത്തരം ആവശ്യങ്ങളെ നിറവേറ്റാന്‍ പല ഭര്‍ത്താക്കന്മാര്‍ക്കും സാധിക്കാതെ വരാറുണ്ട്.

Also Read: Pygmy animal: പിഗ്മികളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇക്കൂട്ടത്തിലെ അപൂർവ്വ ജീവികളെപ്പറ്റി അറിയാം..

സംസാരിക്കാനിഷ്ടം

സ്ത്രീകള്‍ പൊതുവേ മനസുതുറന്ന് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ കേട്ടിരിക്കാന്‍ ആളുള്ളത് അവര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇതിന് സാധിക്കാതെ വരുമ്പോഴാണ് പലപ്പോഴും അവര്‍ ദേഷ്യപ്പെടുന്നത് പോലും. സ്ത്രീകളുടെ സംസാരം സഹിക്കാന്‍ പറ്റില്ലെന്ന് പറയുന്ന ഭര്‍ത്താക്കന്മാരാണ് ബഹുഭൂരിപക്ഷവും.

സ്‌നേഹം

പുരുഷന്മാര്‍ ബഹുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലെ സ്ത്രീകള്‍ സ്‌നേഹം ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ
പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും മുന്നോട്ട് പോകുന്നത് ദാമ്പത്യജീവിതത്തിന് ഗുണം ചെയ്യും. അവരെ ഒരാള്‍ എങ്ങനെ പരിപാലിക്കുന്നു എന്നത് നോക്കിയാണ് സ്ത്രീകള്‍ തിരിച്ചും പെരുമാറുന്നത്. ഭര്‍ത്താവുമായി പ്രണയത്തിലാവണമെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്.