5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും

World Travel and Tourism Festival on February14: ന്യൂഡൽഹിയിലെ ഐക്കണിക് മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഈ പരിപാടി അവസാനിക്കുന്നത് ഫെബ്രുവരി 16 നാണ്.

World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
ഇവന്റിൽ നിന്നുള്ള ചിത്രംImage Credit source: News9live
nandha-das
Nandha Das | Updated On: 17 Jan 2025 14:01 PM

ന്യൂഡൽഹി: ടിവി9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്ന വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവലിന് 2025 ഫെബ്രുവരി 14-ന് തുടക്കമാകും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ലോകം പര്യവേക്ഷണം ചെയ്യുന്ന രീതിയെ പുനർനിർവചിക്കുന്നതിനാണ് ഈ മൂന്ന് ദിവസത്തെ എക്സ്പോ. ന്യൂഡൽഹിയിലെ ഐക്കണിക് മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഈ പരിപാടി അവസാനിക്കുന്നത് ഫെബ്രുവരി 16 നാണ്. ഇത്തരത്തിൽ ഇന്ത്യയിൽ ഇതാദ്യമായാണ് B2C ട്രാവൽ ആൻഡ് ടൂറിസം ഇവൻ്റ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ സഞ്ചാരപ്രിയർ മുമ്പെങ്ങുമില്ലാത്തവിധം ആഗോള സാഹസികതയിലേക്ക് കടക്കുന്നത് കൊണ്ട് തന്നെ ഈ എക്സ്പോ നടത്താൻ ഇതിലും മികച്ച സമയം വേറെയില്ലെന്നാണ് സംഘടകർ അഭിപ്രായപ്പെടുന്നത്. കോവിഡിന് ശേഷം വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 85 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. “യാത്ര ഇനി ഒരു ആഡംബരമല്ല, ഇത് ഒരു ജീവിതശൈലിയാണ്. ഇന്ത്യൻ ട്രാവൽ മാർക്കറ്റ്, ബ്രാൻഡുകൾ, ബിസിനസുകൾ, ഉപഭോക്താക്കൾ എന്നിവർക്ക് സംവദിക്കാനും ഇടപഴകാനും സമാനതകളില്ലാത്ത ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങൾ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്” എന്ന് ടിവി9 നെറ്റ്‌വർക്കിൻ്റെ ചീഫ് ഗ്രോത്ത് ഓഫീസർ രക്തിം ദാസ് അഭിപ്രായപ്പെട്ടു.

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവലിന്റെ വിശദാംശങ്ങൾ

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ ഒരു എക്സ്പീരിയൻസ് സോണും ട്രാവൽ ടൂർ ഓപ്പറേറ്റർമാരുമായുള്ള B2B മീറ്റിംഗുകളും സംഘടിപ്പിക്കും. അതുപോലെ, അഭ്യർത്ഥന അനുസരിച്ച് ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കും. ട്രാവൽ ട്രേഡ് അവാർഡുകൾ, സായാഹ്ന പ്രകടനങ്ങൾ, എക്സിബിഷൻ അരീനയിലെ ഉപഭോക്തൃ സംവേദനാത്മക സെഷനുകൾ എന്നിവയും ഉണ്ടാകും. ടൂറിസം ബോർഡുകൾ പ്രധാന വേദിയിൽ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, ‘ടോക്കിങ് വിൻഡോസ്’ എന്ന സെഷനിലൂടെ ആശയവിനിമയം നടത്താനുള്ള സൗകര്യവും ഒരുക്കുന്നു.

ഇന്ത്യയിൽ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ആരംഭിക്കുന്നതിൻ്റെ പ്രാധാന്യത്തെ അടിവരയിടുന്ന പ്രധാന നിരീക്ഷണങ്ങളും ഇവർ പങ്കുവയ്ക്കുന്നു. വിനോദം, നൃത്തം, സംഗീതം, ഭക്ഷണം, മികച്ച B2C ബ്രാൻഡുകൾ എന്നിവയുടെ സമാനതകളില്ലാത്ത സമന്വയത്തിലൂടെ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്നു.

  • കോവിഡിന് ശേഷം ഇന്ത്യൻ അന്താരാഷ്ട്ര യാത്രകൾ 85 ശതമാനം വർദ്ധിച്ചു.
  • ഇന്ത്യൻ യാത്രക്കാർ ഒരു യാത്രയ്ക്ക് ശരാശരി 1,200 യുഎസ് ഡോളർ ചിലവഴിക്കുന്നു.
  • 50 ശതമാനം ഇന്ത്യൻ-അന്താരാഷ്‌ട്ര സഞ്ചാരികളും ബുക്കിംഗിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് മില്ലേനിയൽ അല്ലെങ്കിൽ ജെൻസികൾ ആണ്.
  • ആഭ്യന്തര ആഡംബര യാത്രാ ചെലവ് 2023 ൽ 12 ശതമാനം വരെ വർദ്ധിച്ചു.
  • 2023ൽ ഇന്ത്യയിൽ സ്വകാര്യ ജെറ്റുകളുടെ ആവശ്യം 15 ശതമാനം വരെ വർദ്ധിച്ചു.
  • ഇന്ത്യൻ സഞ്ചാരികളിൽ 60 ശതമാനത്തിലധികം പേരും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധികൾ ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

യാത്രാ പ്രവണതകളെയും, ശ്രദ്ധയാകർഷിച്ചു വരുന്ന സ്ഥലങ്ങളെയും കുറിച്ച് വ്യവസായ വിദഗ്ധരിൽ നിന്നുള്ള സ്ഥിതി വിവരക്കണക്കുകൾ ലഭിക്കുന്നതാണ്. ട്രാവൽ ഫോട്ടോഗ്രാഫി, സാംസ്കാരിക നിമജ്ജനം, യാത്രാ ആസൂത്രണം എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഉണ്ടാകും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള പ്രിവ്യൂകൾ എന്നിവ ഇവന്റിൽ നിന്ന് ലഭിക്കും. 100-ലധികം ഇൻഫ്ലുവൻസേഴ്‌സും സോഷ്യൽ മീഡിയ സ്രഷ്‌ടാക്കളും പരിപാടിയിൽ പങ്കെടുക്കും. യാത്രയുടെ ലോകം അൺലോക്ക് ചെയ്യാൻ ആണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ നിങ്ങളെ ക്ഷണിക്കുന്നത്.