Ramadan 2025: പ്രമേഹരോഗിയാണോ നിങ്ങള്‍? റമദാനില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
Foods For Diabetes Patients in Ramadan: എല്ലാവരും വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ ആരോഗ്യവാന്മാരെ അപേക്ഷിച്ച് വ്രതവും റമദാന്‍ മാസത്തിലെ ഭക്ഷണ രീതിയും പ്രമേഹ രോഗികളെ അല്‍പം വലയ്ക്കും. പ്രമേഹ രോഗികള്‍ വ്രതം എടുക്കേണ്ടതുണ്ടോ? ഇനി വ്രതം എടുത്താല്‍ തന്നെ എന്തെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാം തുടങ്ങി പല സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചിരിക്കുകയാണ്. 2025ലെ റമദാന്‍ വ്രതം മാര്‍ച്ച് രണ്ടിന് ആരംഭിച്ചു. ഒരു മാസം നീളുന്ന വ്രതാനുഷ്ഠാനമാണ് ഈ ലോകമെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികള്‍ക്ക് ആചരിക്കുക. ഇസ്ലാമിലെ ഏറ്റവും പവിത്രമായ മാസമായാണ് റമദാനെ കണക്കാക്കുന്നത്.
സ്‌നേഹത്തിന്റെയും ദാനത്തിന്റെയുമെല്ലാം പ്രാധാന്യം ഓര്‍മപ്പെടുത്തുന്ന സമയമാണിത്. ഇസ്ലാം മതം അനുശാസിക്കുന്നത് അനുസരിച്ച് പ്രായപൂര്‍ത്തിയായ എല്ലാ വിശ്വാസികളും പ്രഭാതം മുതല്‍ പ്രദോഷം വരെ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്.
എല്ലാവരും വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ ആരോഗ്യവാന്മാരെ അപേക്ഷിച്ച് വ്രതവും റമദാന്‍ മാസത്തിലെ ഭക്ഷണ രീതിയും പ്രമേഹ രോഗികളെ അല്‍പം വലയ്ക്കും. പ്രമേഹ രോഗികള്‍ വ്രതം എടുക്കേണ്ടതുണ്ടോ? ഇനി വ്രതം എടുത്താല്‍ തന്നെ എന്തെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാം തുടങ്ങി പല സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും.
നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ചാണ് വ്രതം എടുക്കേണ്ടത്. എന്നിരുന്നാലും പ്രമേഹരോഗികള്‍ക്ക് റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പ്രമേഹരോഗികള്‍ ഇഫ്താര്‍ ഭക്ഷണം കഴിച്ച് തുടങ്ങേണ്ടത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതും ശരീരത്തിന് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്നതുമായ ഈന്തപ്പഴം, പാല്‍ പോലുള്ളവ ഉപയോഗിച്ചുകൊണ്ടാണ്. ശേഷം ബ്രാണ്‍ റൈസ്, ചപ്പാത്തി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.
സുഹൂര്‍ ഭക്ഷണത്തില്‍ ധാന്യങ്ങള്‍, ധാന്യങ്ങള്‍ കൊണ്ടുള്ള ബ്രെഡ്, പച്ചക്കറികള്‍ തുടങ്ങിയ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോള്‍ പരമാവധി വൈകി കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് വൈകുന്നേരം വരെ നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനിന്റെ അളവ് നിലനിര്‍ത്തും. മത്സ്യം, നട്‌സ് തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ഊര്‍ജം നല്‍കുന്നു.
Also Read: Can Diabetic Patients Eat Mangoes: പ്രമേഹ രോഗികൾ മാമ്പഴം കഴിക്കാമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പാല്‍, പ്ലെയിന്‍ ഗ്രീക്ക് തൈര്, കോട്ടേജ് പീസ് എന്നിവയും കഴിക്കാവുന്നതാണ്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലോ അല്ലെങ്കില്‍ പഴങ്ങളോ കഴിക്കുന്നത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് സുഹൂര്‍ വരെ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. വൈകുന്നേരം മുതല്‍ ധാരാളം വെള്ളവും പഞ്ചസാര രഹിത പാനീയങ്ങളും കുടിക്കുക.
ദാഹം വര്‍ധിപ്പിക്കുന്ന കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. നാരുകളുടെ അളവ് വര്‍ധിപ്പിക്കുന്നതായി ഭക്ഷണത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.