Diabetes: ഷുഗര്‍ കുറയ്ക്കാന്‍ റാഗി കഴിക്കേണ്ടത് ഇങ്ങനെ; നാളെ മുതല്‍ രാവിലെ അങ്ങ് തുടങ്ങിയാലോ?

Ragi For Diabetes Control: പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന റാഗി ഉപയോഗിച്ച് തയാറാക്കാവുന്ന പ്രാതലിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ക്യാരറ്റ്, ഈന്തപ്പഴം എന്നിവ ചേര്‍ത്തുള്ള ഈ ഭക്ഷണം പോഷകങ്ങളുടെ കലവറയാണ്. റാഗി, ക്യാരറ്റ്, ഈന്തപ്പഴം എന്നിവയുടെ ഗുണങ്ങളും ഭക്ഷണം എങ്ങനെയാണ് തയാറാക്കേണ്ടത് എന്നും ചുവടെ വിശദീകരിക്കുന്നു.

Diabetes: ഷുഗര്‍ കുറയ്ക്കാന്‍ റാഗി കഴിക്കേണ്ടത് ഇങ്ങനെ; നാളെ മുതല്‍ രാവിലെ അങ്ങ് തുടങ്ങിയാലോ?

റാഗി

shiji-mk
Updated On: 

16 Feb 2025 12:44 PM

ഇന്നത്തെ കാലത്ത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരാണ് ഒരുവിധം എല്ലാ ആളുകളും. ഭക്ഷണം നിയന്ത്രിക്കുക എന്നത് തന്നെയാണ് ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാന മാര്‍ഗം. എന്നാല്‍ പലര്‍ക്കും ഭക്ഷണം വേണ്ടവിധത്തില്‍ നിയന്ത്രിക്കാനും സാധിക്കാറില്ല.

റാഗി കഴിക്കുന്നവരാണോ നിങ്ങള്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് റാഗി. റാഗിയില്‍ പല പോഷകങ്ങളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് പല രോഗങ്ങളെയും ചെറുക്കുന്നു. സീറോ കൊളസ്‌ട്രോള്‍ അടങ്ങിയ റാഗി ശരീരഭാരം കുറയ്ക്കാനും മികച്ച മാര്‍ഗമാണ്.

എങ്ങനെയാണ് റാഗി കഴിക്കേണ്ടതെന്ന് നോക്കാം

റാഗി തയാറാക്കുന്നതിനായി ക്യാരറ്റ്, മധുരത്തിനായി ഈന്തപ്പഴം എന്നിവയെടുക്കാം. വൈറ്റമിന്‍ സി, ബീറ്റ കരോട്ടിന്‍, അയേണ്‍ എന്നിവ അടങ്ങിയ ക്യാരറ്റില്‍ ധാരാളമായി വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് ആരോഗ്യത്തിനും ക്യാരറ്റ് ഏറെ നല്ലതാണ്. മാത്രമല്ല ക്യാരറ്റില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ളത്. കൂടാതെ പലതരത്തിലുള്ള വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഈന്തപ്പഴം പരിഹാരം കാണുന്നു. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും ഈന്തപ്പഴം നല്ലതാണ്.

ഭക്ഷണം തയാറാക്കുന്നതിനായി റാഗി നന്നായി വെള്ളത്തിലിട്ട് കുതിര്‍ക്കുക. ശേഷം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. കുറച്ച് വെള്ളത്തോടെ വേണം അരച്ചെടുക്കാന്‍. എന്നിട്ട് ഈ മിശ്രിതം നന്നായി കുറുക്കിയെടുക്കാം. എന്നിട്ട് ക്യാരറ്റ് തൊലി കളഞ്ഞ് വേവിയ്ക്കുക. ഇത് നല്ലതുപോലെ വേവിച്ചെടുത്തതിന് ശേഷം ചൂടാറുമ്പോള്‍ രണ്ട് മൂന്ന് ഈന്തപ്പഴവും കുറച്ച് പാലോ അല്ലെങ്കില്‍ തേങ്ങാപ്പാലോ ചേര്‍ത്ത് അരച്ചെടുക്കാം.

Also Read: Ragi Face Pack: തിളങ്ങുന്ന ചർമ്മത്തിന് റാഗിപ്പൊടികൊണ്ട് ഫേസ് പാക്കായാലോ

ഇതിലേക്ക് റാഗി കുറുക്കിയതും ചേര്‍ത്തിളക്കാം. ശേഷം ഒരു ഗ്ലാസില്‍ അല്‍പം ചിയാ സീഡ്‌സ് ചേര്‍ത്ത് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന റാഗി മിശ്രിതം ചേര്‍ത്തിളക്കാം. അല്‍പം കട്ടിയായിട്ടുള്ള ഈ സ്മൂത്തി എന്നും രാവിലെ കഴിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

റാഗി കുറുക്കി ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് സീഡ്‌സ്, നട്‌സ് എന്നിവ ചേര്‍ക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അയേണ്‍ വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന് നിറവും തിളക്കവും നല്ലതാണ്.

എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?