5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prime Minister Narendra Modi’s Super foods: മഖാന മുതൽ ഖിച്ച്ഡി വരെ; പ്രധാനമന്ത്രിയുടെ സൂപ്പർഫുഡുകൾ ഇവയൊക്കെയാണ്….

Prime Minister Narendra Modi's Super foods: ആരോ​ഗ്യസംരക്ഷണത്തിന് പോഷക സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പറയാറുണ്ട്. അത്തരത്തിൽ പ്രധാനമന്ത്രിയുടെ ലിസ്റ്റിലുള്ള ചില സൂപ്പർ ഫുഡുകളെ പരിചയപ്പെട്ടാലോ..

Prime Minister Narendra Modi’s Super foods: മഖാന മുതൽ ഖിച്ച്ഡി വരെ; പ്രധാനമന്ത്രിയുടെ സൂപ്പർഫുഡുകൾ ഇവയൊക്കെയാണ്….
പ്രധാനമന്ത്രി നരേന്ദ്രമോദിImage Credit source: PTI
nithya
Nithya Vinu | Published: 14 Mar 2025 23:53 PM

എല്ലാവർക്കും ജീവിക്കാൻ ഭക്ഷണം ആവശ്യമാണ്. എന്നാൽ തെറ്റായ ഭക്ഷണ രീതി ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആരോ​ഗ്യസംരക്ഷണത്തിന് പോഷക
സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പറയാറുണ്ട്. അത്തരത്തിൽ പ്രധാനമന്ത്രിയുടെ ലിസ്റ്റിലുള്ള ചില സൂപ്പർ ഫുഡുകളെ പരിചയപ്പെട്ടാലോ..

മഖാന
മൻ കി ബാത്തിലൂടെയും പ്രധാന മന്ത്രിയുടെ പ്രസം​ഗങ്ങളിലൂടെയും സുപരിചിതമായ ഭക്ഷ്യവസ്തുവാണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീനെന്നാണ് മഖാന എന്ന താമരവിത്ത് അറിയപ്പെടുന്നത്. ഇവയിൽ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നത് മഖാനയുടെ മറ്റൊരു ഗുണമാണ്.

മില്ലറ്റ്
ചെറുധാന്യങ്ങളാണ് മില്ലറ്റ് എന്നറിയപ്പെടുന്നത്. മില്ലറ്റിനകത്ത് ധാരാളം കാൽത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനുകളാലും സമ്പുഷ്ടമാണിവ. നാരുകളടങ്ങിയ മില്ലറ്റുകൾ വണ്ണം കുറയ്ക്കാൻ നല്ലതാണ്.

ഖിച്ച്ഡി
ദക്ഷിണേഷ്യൻ രാജ്യങ്ങലിലേയും നോർത്ത് ഇന്ത്യയിലെയും പ്രശസ്തമായ വിഭവമാണ് ഖിച്ച്ഡി. അരിയും പരിപ്പും ചേർത്താണ് ഇവ തയ്യാറാക്കുന്നത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണിവ.

മുരിങ്ങ ചപ്പാത്തി
പ്രധാനമന്ത്രിയുടെ ഒരു മെനു സ്പെഷ്യൽ ആണിത്. മുരിങ്ങ ഇലകളിൽ ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നല്ല ഒരു ആരോഗ്യകരമായ ഉച്ചഭക്ഷണമായി ഇവ നൽകാവുന്നതാണ്.

കറുത്ത അരി
ആന്റിഓക്‌സിഡന്റുകളായ ആന്തോസയാനിനുകളാൽ സമ്പുഷ്ടമാണ് ഈ അരി. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും കറുത്ത അരി സഹായിക്കുന്നു.

ഭക്രി ദൾ
പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ പ്രശസ്തമായ വിഭവമാണിത്. ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ഇവ കുടലിന്റെ ആരോഗ്യത്തിനും ഏറെ ​ഗുണകരമാണ്.

ധാന്യങ്ങൾ, സീസണൽ പഴങ്ങൾ, പച്ചക്കറികൾ
മികച്ച പോഷകാഹാരം ലഭിക്കുന്നതിന് സീസണൽ പഴങ്ങളും പച്ചക്കറികറികളും കഴിക്കേണ്ടതാണ്. ധാന്യങ്ങൾ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ധോക്ല( Dhokla)
പുളിപ്പിച്ചതും ആവിയിൽ വേവിച്ചതുമായ ഒരു ലഘുഭക്ഷണമാണിത്. പ്രോബയോട്ടിക്സ് കൊണ്ട് സമ്പുഷ്ടവും കൊഴുപ്പ് കുറഞ്ഞതുമായ ധോക്ല ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ശ്രീകൺഠ്
ഒരു മഹാരാഷ്ട്രൻ തൈര് വിഭവമാണിത്. പ്രോബയോട്ടിക്സ് കൂടുതലായി അടങ്ങിയതും കാൽസ്യവും പ്രോട്ടീനും നൽകുന്നതുമായ ഈ വിഭവവും പ്രധാനമന്ത്രിയുടെ സൂപ്പ‍ർ ഫുഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

സെവ് തക്കാളി (sev tameta)
പ്രധാനമന്ത്രി മോദി അഭിമുഖങ്ങളിലും ഗുജറാത്തി വിഭവമായ സേവ് തമേതയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട്. ഇതും മറ്റൊരു ആരോഗ്യകരമായ ഭക്ഷണമായി പ്രധാനമന്ത്രി പറയുന്നു.