Pregnancy Second Trimester Care: മലബന്ധം, ഹോർമോൺ മാറ്റങ്ങൾ, മൂത്രശങ്ക; നാലാം മാസം മുതൽ ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്
Second Trimester Pregnancy Care Tips: ഉറക്കമില്ലായ്മ, ഹോർമോൺ മാറ്റങ്ങൾ തുടങ്ങി അതികഠിനമായ കടമ്പകളിലൂടെ വേണം കടന്നുപോകാൻ. അതിനാൽ ആരോഗ്യവും ഊർജ്ജവുമുള്ള ഒരു പൊന്നോമനയെ ഭൂമിയിലേക്ക് വരവേൽക്കുന്നതിന് മുമ്പ് നിങ്ങൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

ഗർഭകാലമെന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പരിചരണവും ശ്രദ്ധയും വേണ്ട കാലഘട്ടമാണ്. നീണ്ട 10 മാസത്തെ കാത്തിരിപ്പ് അല്പം കഠിനമാണെങ്കിലും ജനിക്കുന്ന കുട്ടിയുടെ മുഖം കണ്ടാൽ ആ വേദനകൾ എല്ലാം മറക്കുകയും ചെയ്യും. ഈ 10 മാസത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉറക്കമില്ലായ്മ, ഹോർമോൺ മാറ്റങ്ങൾ തുടങ്ങി അതികഠിനമായ കടമ്പകളിലൂടെ വേണം കടന്നുപോകാൻ. അതിനാൽ ആരോഗ്യവും ഊർജ്ജവുമുള്ള ഒരു പൊന്നോമനയെ ഭൂമിയിലേക്ക് വരവേൽക്കുന്നതിന് മുമ്പ് നിങ്ങൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഗർഭകാലത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പോലെ തന്നെ പ്രധാനമാണ് 4 മൂൽ ഏഴ് വരെയുള്ള മാസവും. ഈ സമയത്തെ മാറ്റങ്ങളും ലക്ഷണങ്ങളും പരിചരണവും വിശദമായി അറിയാം.
നാലാം മാസത്തിലെ സംരക്ഷണം
ഗർഭാവസ്ഥയുടെ ഹണിമൂൺ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന ഈ രണ്ടാം ത്രിമാസത്തിൽ ആദ്യ മൂന്ന് മാസങ്ങളിലുണ്ടായിരുന്ന പല അസ്വസ്ഥതകളും ഇല്ലാതാകുന്നു. ഊർജ്ജം, മികച്ച ഉറക്കം എന്നിവ നിങ്ങളിലേക്ക് തിരികെയെത്തുന്നു. നാലാം മാസം തുടങ്ങുമ്പോഴേക്കും കുഞ്ഞിന് ഏകദേശം 12 ഇഞ്ച് നീളവും ഏകദേശം 1.5 പൗണ്ട് ഭാരവും വയ്ക്കുന്നു. മുടി, ചർമ്മം, നഖങ്ങൾ, രുചി മുകുളങ്ങൾ എന്നിവ വളരാൻ തുടങ്ങുന്നു.
അമ്മമാരിൽ സ്ട്രെച്ച് മാർക്കുകൾ, ചർമ്മത്തിൽ പാടുകൾ, കണങ്കാലിലെയും വിരലിലെയും വീക്കം എന്നിവയുൾപ്പെടെ പല സങ്കീർണമായ സാഹചര്യവും നേരിടേണ്ടി വന്നേക്കാം. ഗർഭിണികൾക്ക് അവരുടെ കുഞ്ഞിന്റെ ചലനങ്ങളൊക്കെ ചെറുതായി അനുഭവിക്കാൻ തുടങ്ങുന്ന സമയമാണിത്.
ഗർഭകാല ഹോർമോണുകളുടെ വർദ്ധനവ് മൂലമാണ് പല ഗർഭിണികളിലും മോണയിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ മോണകളെ മൃദുവും കൂടുതൽ സെൻസിറ്റീവും ആക്കുന്നു. പല്ല് തേയ്ക്കുമ്പോൾ ചെറിയ രക്തസ്രാവം കാണുന്നതിന് ഇത് കാരണമാകുന്നു. ഗർഭധാരണത്തിനുശേഷം ഈ ലക്ഷണം സാധാരണയായി അപ്രത്യക്ഷമാകും.
ഗർഭപാത്രത്തിൽ നാല് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ വളർച്ചയിൽ ചില സ്ത്രീകൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. കാരണം, കുഞ്ഞിന് വളരാൻ ഇടം നൽകുന്നതിനായി ഗർഭപാത്രം വികസിക്കുകയും അതുവഴി ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതിൻ്റെ ഭാഗമാണിത്.