Pregnancy care: അമ്മയാകാൻ തയ്യാറാവുകയാണോ? ആദ്യ മൂന്ന് മാസം ഗർഭിണികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Pregnancy First Trimester Care: ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്ക് നിർണ്ണായകമായ സമയമാണിത്. ഒരല്പം അശ്രദ്ധ ഒരുപക്ഷേ നിങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്തേക്കാം. 85 ശതമാനം ഗർഭച്ഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്.

ഗർഭകാലവും അതിന്ശേഷമുള്ള നാളുകളും ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷത്തിൻ്റെ നാളുകളാണ്. അമ്മയാവുക എന്നത് സ്ത്രീയുടെ ജീവിതാഭിലാഷമാണ്. ഗർഭിണിയാണെന്ന് അറിയുന്ന ദിവസം മുതൽ അതിന് വേണ്ട എല്ലാ പ്രയത്നങ്ങളും ആരംഭിക്കുന്നു. മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ട സമയമാണിത്. നിരവധി കടമ്പകൾ കടന്നാൽ മാത്രമേ ഒരമ്മയാവാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ അതിന് മാനസികമായ തയ്യാറെടുപ്പ് തന്നെയാണ് അത്യാവശ്യം.
ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്ക് നിർണ്ണായകമായ സമയമാണിത്. ഒരല്പം അശ്രദ്ധ ഒരുപക്ഷേ നിങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്തേക്കാം. അതിനാൽ നിങ്ങൾ വളരെയേറെ സൂക്ഷിക്കണം. 85 ശതമാനം ഗർഭച്ഛിദ്രങ്ങളും പ്രസവകാലത്തെ ആദ്യത്തെ മൂന്ന് മസങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഗർഭിണികൾ ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കുഞ്ഞിൻ്റെ വളർച്ചയുടെ ആദ്യ ഘട്ടമാണ് ആദ്യത്തെ മൂന്ന് മാസം. ഈ ഘട്ടത്തിന്റെ അവസാന നാളുകളിലാണ് വിരലുകൾ, കാൽവിരലുകൾ, ഹൃദയം, ഞരമ്പുകൾ, പേശികൾ എന്നിവ രൂപം കൊള്ളുന്നു. തലച്ചോറിൻ്റെ വളർച്ചയും ഈ ഘട്ടത്തിൽ തന്നെയാണ് നടക്കുന്നത്. രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ നാഡീവ്യൂഹം, മൂത്രനാളി, രക്തചംക്രമണ വ്യൂഹം, ആമാശയം എന്നിവ വളരുന്നു. ഏകദേശം ഭ്രൂണം മനുഷ്യരൂപത്തിലേക്ക് എത്തുന്ന സമയമാണിത്.
കുഞ്ഞ് ചെറിതായി ചലക്കാൻ തുടങ്ങുന്ന സമയമാണെങ്കിലും, അമ്മയ്ക്ക് ഇക്കാര്യങ്ങൾ അനുഭവപ്പെടണമെന്നില്ല. മൂന്നാം മാസത്തിൽ, പുറമെയുള്ള ജനനേന്ദ്രിയങ്ങൾ വളരുന്നു. കൂടാതെ, വിരലുകളിലെ നഖങ്ങൾ, കാലുകളിലെ നഖങ്ങൾ, കൺപോളകൾ എന്നിവ വളരാൻ തുടങ്ങും. വളർച്ചകൾ കൃത്യമായി നടക്കണമെങ്കിൽ ആവശ്യമായ പോഷിപ്പിക്കുന്നതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവവും രാസവസ്തുക്കളുമായുള്ള സമ്പർക്കവും കുട്ടിയുടെ വളർച്ചയെ ബാധിക്കുകയും, ഗർഭം അലസിപ്പോകുവാൻ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷണം ഇങ്ങനെ
ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ, കഴിവതും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അപകടകരമായ പല രാസ വസ്തുക്കളും ഉള്ളതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഫോളിക്ക് ആസിഡ്, വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. നിങ്ങൾ സ്പ്ലിമെൻ്റുകളാണ് സ്വീകരിക്കുന്നതെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാൻ ശ്രമിക്കുക.
ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഗർഭിണികൾക്ക് പൊതുവെ ഛർദ്ദി കൂടുതൽ ആയിരിക്കും. ചില ഭക്ഷണങ്ങളോടും മണത്തോടുമെല്ലാം അകലിച്ച തോന്നിയേക്കാം. ഒറ്റയടിക്ക് ഒരുപാട് കഴിക്കാൻ ശ്രമിക്കരുത് പകരം ഇഷ്ടമുള്ള ഭക്ഷണം കുറഞ്ഞ അളവിൽ കഴിക്കുക. സന്തുലിതമായ ആഹാരക്രമം പാലിക്കുക. ഭാരം വർദ്ധിക്കുമെന്ന് കരുതി ഡയറ്റുകളോ മറ്റും സ്വീകരിക്കുന്നത് ഒഴിവാക്കുക.
ഉറക്കം ആത്യാവശ്യമായ കാര്യമാണ്. നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തിന്റെ ഓജസ്സും ഉന്മേഷവും നിലനിർത്തുന്നു. ഒരുപാട് ആയാസമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഏതെങ്കിലും തരത്തിലുള്ള കഠിനമായ വ്യായാമം നിങ്ങൾ ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ അനുവാദം വാങ്ങുക. കൂടാതെ പുകവലിക്കുകയോ, പുകയില ചവയ്ക്കുകയോ, മദ്യപിക്കുകയോ, പുകവലിക്കുന്നവരുമായുള്ള സമ്പർക്കം എന്നിവ ഒഴിവാക്കുക.