5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വിദ​ഗ്ധർ പറയുന്നു ഫ്ലക്സ് സീഡ് കഴിച്ചാൽ ഹൃദ്രോ​ഗം അകറ്റാം

കഞ്ഞിയിലോ സാലഡിലോ വിതറിയോ ബ്രെഡിലോ മഫിനുകളിലോ ചേർത്തോ ഭക്ഷണത്തിൻ്റെ ഭാ​ഗമാക്കാവുന്നതാണ്. ഗവേഷകർ പറയുന്നതനുസരിച്ച്, ഫ്ളാക്സ് സീഡുകളിൽ വലിയ അളവിൽ കാണപ്പെടുന്ന ആൽഫ - ലിനോലെനിക് ആസിഡ് ഹൃദ്രോഗത്തിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നു.

വിദ​ഗ്ധർ പറയുന്നു ഫ്ലക്സ് സീഡ് കഴിച്ചാൽ ഹൃദ്രോ​ഗം അകറ്റാം
aswathy-balachandran
Aswathy Balachandran | Published: 26 Apr 2024 18:21 PM

ന്യൂഡൽഹി: ആരോ​ഗ്യ സംരക്ഷണത്തിൽ ഫ്ലക്സ് സീഡുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ചണവിത്ത് ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ആയുർവേദത്തിലും ചണവിത്തിന്റെ പല ഗുണങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സിങ്ക്, ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഫ്ലാക്സ് സീഡിന്റെ പൊടി പാചകം ചെയ്തും കഴിക്കാം.

ഫ്ലാക്സ് സീഡ് പൊടി സ്മൂത്തികളിലോ മറ്റോ ചേർത്ത് കഴിക്കാം ഇതും വളരെയധികം ​ഗുണം ചെയ്യും. ഫ്ലാക്സ് സീഡ് പൊടി ദിവസവും കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്.

ആഗോളതലത്തിൽ ഓരോ വർഷവും ഏറ്റവുമധികം മരണങ്ങൾക്ക് കാരണമാകുന്ന ഏറ്റവും മാരകമായ അവസ്ഥയാണ് ഹൃദ്രോഗങ്ങൾ. ജീവിതശൈലിയും ഭക്ഷണക്രമവും ശ്രദ്ധിച്ചാൽ ​ഹൃദ്രോ​ഗത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

യുകെ ആസ്ഥാനമായുള്ള ഡോക്ടറും എഴുത്തുകാരനുമായ ഡോ. മൈക്കൽ മോസ്ലിയുടെ അഭിപ്രായത്തിൽ, ഒരു ടീസ്പൂൺ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ലഘൂകരിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചർമ്മത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ലിൻസീഡുകൾ എന്നും അറിയപ്പെടുന്ന ഫ്ളാക്സ് സീഡുകളിൽ നാരുകളും ഒമേഗ-3 കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും നല്ല കൊഴുപ്പുകളുടെ ശ്രോതസ്സുമാണ്. ഈ വിത്തുകൾക്ക് രുചിയും ഏറും.

കഞ്ഞിയിലോ സാലഡിലോ വിതറിയോ ബ്രെഡിലോ മഫിനുകളിലോ ചേർത്തോ ഭക്ഷണത്തിൻ്റെ ഭാ​ഗമാക്കാവുന്നതാണ്. ഗവേഷകർ പറയുന്നതനുസരിച്ച്, ഫ്ളാക്സ് സീഡുകളിൽ വലിയ അളവിൽ കാണപ്പെടുന്ന ആൽഫ – ലിനോലെനിക് ആസിഡ് ഹൃദ്രോഗത്തിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നു.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ വിത്തുകൾ പതിവായി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുകയും രക്തക്കുഴലുകൾ വിശാലമാക്കുകയും ചെയ്യും. ചർമ്മത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അവയ്ക്ക് കഴിയും.

ഇത് പരമാവധി പ്രയോജനപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം അവ പൊടിച്ച് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. ഒരു ജർമ്മൻ പഠനത്തിൽ, സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾ മെച്ചപ്പെട്ട ചർമ്മത്തിനായി രണ്ട് ഗ്രാം ഫ്ളാക്സ് സീഡ് ഓയിൽ സപ്ലിമെൻ്റ് കഴിക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ ചർമ്മത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി കാണുകയും ചെയ്തു.

ഫ്ളാക്സ് സീഡ് ഓയിൽ സപ്ലിമെൻ്റിലുള്ള ഘടകങ്ങൾ സംവേദനക്ഷമത കുറയ്ക്കുകയും ജലാംശവും മൃദുത്വവും നൽകുകയും ചെയ്തു എന്നതാണ് വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിനു കാരണം. നാരുകളുടെ സമ്പന്ന ഉറവിടമായ ഈ വിത്തുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യാനും കഴിയും.\

2020-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, 30 ഗ്രാം ചണവിത്ത് കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നതനുസരിച്ച് പരീക്ഷണത്തിൽ പങ്കെടുത്തവർ ഒരു ദിവസം മൂന്ന് ഫ്ളാക്സ് സീഡ് മഫിനുകൾ കഴിച്ചപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.