AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Postnatal Care: പ്രസവശേഷം അമ്മമാർ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ? ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

Postnatal Care And Food After Childbirth: ചില ഹോർമോണുകളുടെ സഹായത്തോടെയാണ് മുലപ്പാൽ ഉണ്ടാകുന്നതെങ്കിലും അതിലെ പോഷക​ഗുണം അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. അതിനാൽ പ്രസവശേഷം അമ്മയുടെ ആഹാരം സമീകൃതമായിരിക്കണം. അമ്മയുടെയും കുഞ്ഞിൻ്റെ ഒരുപോലെ കാക്കാൻ കഴിക്കേണ്ടതായ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Postnatal Care: പ്രസവശേഷം അമ്മമാർ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ? ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
Postnatal CareImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 23 Apr 2025 11:29 AM

ഗർഭാവസ്ഥയിലെന്ന പോലെ പ്രസവശേഷവും പരിചരണകാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ പാടില്ല. കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിശ്രമം ആവശ്യമാണ്. കുഞ്ഞിന്റെ പോഷണം അമ്മയുടെ ശരീരത്തിലെ പോഷകങ്ങളെ ആശ്രയിച്ചാണ്. ചില ഹോർമോണുകളുടെ സഹായത്തോടെയാണ് മുലപ്പാൽ ഉണ്ടാകുന്നതെങ്കിലും അതിലെ പോഷക​ഗുണം അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. അതിനാൽ പ്രസവശേഷം അമ്മയുടെ ആഹാരം സമീകൃതമായിരിക്കണം. അമ്മയുടെയും കുഞ്ഞിൻ്റെ ഒരുപോലെ കാക്കാൻ കഴിക്കേണ്ടതായ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മാംസ്യം

മുലയൂട്ടുന്ന സ്ത്രീകളിൽ മാംസ്യം അഥവാ പ്രോട്ടീനിന്റെ ആവശ്യകത എടുത്തുപറയേണ്ട ഒന്നാണ്. കാരണം പാൽ ഉത്പാദനത്തിന് ഇവ ആവശ്യമാണ്. പ്രസവശേഷമുള്ള ആദ്യ ആറുമാസത്തിൽ സാധാരണയെക്കാൾ 16.9 ​ഗ്രാമെങ്കിലും പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. പിന്നീട് തുടർന്നുള്ള ആറുമാസത്തിൽ 13.2 ​ഗ്രാമും അധിക പ്രോട്ടീൻ ശരീരത്തിലെത്തണം. പാലിലെ പ്രധാന പ്രോട്ടീനാണ് കസിൻ. മാംസ്യത്തിന്റെ ആവശ്യകത കുറഞ്ഞാൽ ഈ കസിനിന്റെ അളവ് ​ഗണ്യമായി കുറയും.

കൊഴുപ്പ്

മുലപാലിൽ അടങ്ങിയ കൊഴുപ്പിന്റെ അളവ് ഒരിക്കലും അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചല്ല. എങ്കിലും പാലിലെ കൊഴുപ്പിന്റെ ​ഗുണനിലവാരം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അമ്മ കഴിക്കുന്ന കൊഴുപ്പിന്റെ ​ഗുണം എത്രത്തോളമുണ്ടോ അതിനനുസരിച്ച് മുലപാലിൻ്റെ കൊഴിപ്പിനുള്ള ​ഗുണനിലവാരം വർദ്ധിക്കുന്നു.

ഇരുമ്പ്

സാധാരണയായി പ്രസവശേഷം ഇരുമ്പിന് അധികം പ്രാധാന്യം നൽകുന്നില്ല. ആർത്തവമില്ലാത്തതിനാൽ രക്തനഷ്ടം കുറയുന്നതുകൊണ്ടും ജനനസമയത്ത് തന്നെ കുഞ്ഞുങ്ങളുടെ ശരീരത്തിൽ സംഭരിക്കപ്പെടുന്നതുകൊണ്ടും സാധാരണയേക്കാൾ എപ്പോഴും താഴ്ന്നു നിൽക്കുന്നു. എന്നുകരുതി കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഇരുമ്പ് മാറ്റിനിർത്തരുത്. അതിനായി മുളപ്പിച്ച പയർവർ​ഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളം കഴിക്കാം. കൂടാതെ മത്സ്യം, മുട്ട, മറ്റ് മാംസാഹാരങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കാത്സ്യം

ചില പഠനങ്ങൾ അനുസരിച്ച് മുലയൂട്ടുന്ന അമ്മമാരുടെ കാത്സ്യത്തിൻ്റെ ആവശ്യകത 1200 മില്ലി​ഗ്രാമായി കണക്കാക്കുന്നു. ഭക്ഷണത്തിലൂടെ അത് ആവശ്യത്തിന് ശരീരത്തിലെത്തണം. അല്ലാത്തപക്ഷം എല്ലുകളിലും മറ്റും അടിഞ്ഞുകൂടിയ കാത്സ്യം പാലുത്പാദനത്തിനായി ഉപയോ​ഗിക്കപ്പെടുന്നു. അതിനാൽ ശരീരത്തിൽ കാത്സ്യനഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പാൽ, പാൽ ഉത്പന്നങ്ങൾ, ഇല്ലക്കറികൾ, ബദാം, ചെറുമത്സ്യങ്ങൾ, സോയാബീൻ എന്നിവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ, ഡി, സി

എല്ലുകളുടെയും ശരീരത്തിന്റെയും ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. അതിനാൽ മത്തി, അയല, സാൽമൺ തുടങ്ങിയ മീനുകളിലും ചുവന്ന മാംസങ്ങൾ, മുട്ടയുടെ മഞ്ഞ എന്നിവയും കഴിക്കാവുന്നതാണ്. മത്സ്യ എണ്ണ, മുട്ട മഞ്ഞ, ഇലക്കറികൾ, മാങ്ങ ഇവയിലൊക്കെ ധാരാളം റെറ്റിനോൾ അടങ്ങിയിട്ടുള്ളതിനാൽ വൈറ്റമിൻ എ ലഭിക്കുന്നു. നെല്ലിക്ക, പേരക്ക, പപ്പായ ഇവയൊക്കെ വിറ്റാമിൻ സിയുടെ സ്രോതസ്സുകളാണ്.