AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Patanjali: യാഗ ചികിത്സയിലൂടെ വലിയ രോഗങ്ങൾ പോലും നിയന്ത്രിക്കാം; പതഞ്ജലിയുടെ ഗവേഷണം അവകാശപ്പെടുന്നു

പതഞ്ജലിയുടെ ദിവ്യ ഫാർമസിയിൽ നിന്നുള്ള ഔഷധങ്ങൾ ഉപയോഗിച്ച് യാഗ തെറാപ്പിയിലൂടെ പ്രമേഹം ഭേദമാക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇതിൽ കാൻസറും ഹൃദ്രോഗങ്ങളും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇതിൽ ഔഷധ ഗുണങ്ങളുള്ള ഔഷധസസ്യങ്ങളുടെ മിശ്രിതം ഉൾപ്പെടുന്നു,

Patanjali: യാഗ ചികിത്സയിലൂടെ വലിയ രോഗങ്ങൾ പോലും നിയന്ത്രിക്കാം; പതഞ്ജലിയുടെ ഗവേഷണം അവകാശപ്പെടുന്നു
Patanjali Yaga TherapyImage Credit source: TV9 Network
arun-nair
Arun Nair | Published: 25 Apr 2025 11:48 AM

ഋഷിവര്യൻമാരുടെ കാലം മുതൽ ഇന്ത്യയിൽ യാഗത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ഇതിൻ്റെ സഹായത്തോടെ ടെ പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ നിയന്ത്രിക്കാനും അവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും കഴിയുമെന്നാണ് ഹരിദ്വാറിലെ പതഞ്ജലി ഗവേഷണ കേന്ദ്രത്തിൻ്റെ ഔഷധ വിഭാഗം അവകാശപ്പെടുന്നത്. യാഗത്തിലുപയോഗിക്കുന്ന ഔഷധസസ്യങ്ങൾ രോഗ ലക്ഷണങ്ങൾ കുറയ്ക്കും. ഇത് ഇൻ്റർ നാഷ്ണഷ ജേണൽ ഓഫ് എമർജിംഗ് ടെക്നോളജീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രങ്ങൾ, ഹവനങ്ങൾ എന്നിവ വഴി ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് യാഗചികിത്സ.
പതഞ്ജലിയുടെ ദിവ്യ ഫാർമസിയിൽ നിന്നുള്ള ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് യാഗ തെറാപ്പിയിലൂടെ പ്രമേഹം ഭേദമാക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ഇതിൽ കാൻസറും ഹൃദ്രോഗങ്ങളും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. യാഗചികിത്സയിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഔഷധ ഗുണങ്ങളുള്ള ഔഷധസസ്യങ്ങളുടെ മിശ്രിതം ഉൾപ്പെടുന്നു, ഇത് ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം നൽകും. രോഗങ്ങളെ നിയന്ത്രിക്കുന്നതിനു പുറമേ, യാഗചികിത്സ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഒപ്പം കാൻസർ രോഗികളിൽ വേദനയും ശരീരത്തിനുണ്ടാകുന്ന ബലഹീനത കുറയ്ക്കുകയും ചെയ്യുന്നു.

രോഗികളിൽ ഗവേഷണം

ഈ ഗവേഷണത്തിൻ്റെ ഭാഗമായി 9 രോഗികളെ കണ്ടെത്തിയിരുന്നു. അതിൽ 3 പേർ കാൻസർ ബാധിച്ചവരും, 3 പേർ പ്രമേഹബാധിതരും, 3 പേർ ഹൃദ്രോഗികളുമായിരുന്നു. ഇവരെ യാഗ തെറാപ്പിയുടെ ഭാഗമാക്കി. ശതാവരി, വേപ്പ്, കറുവപ്പട്ട തുടങ്ങിയ ഔഷധസസ്യങ്ങൾ ഉപയോഗിച്ചു. ഇവരോട് യോഗ ചെയ്യാൻ നിർദ്ദേശിച്ചു.

ഗവേഷണത്തിന് ശേഷം

ഗവേഷണത്തിന് ശേഷം രോഗികളിൽ ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്ക പ്രശ്നങ്ങൾ, ശരീരവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ നിരവധി ഘടകങ്ങൾ കൂടി ഡോക്ടർമാർ നിരീക്ഷിച്ചു. ശേഷം, പ്രമേഹ രോഗികളിൽ പ്രമേഹം നിയന്ത്രിക്കപ്പെട്ടതായി കണ്ടെത്തി. ഹൃദ്രോഗികൾക്കും ആശ്വാസം ലഭിച്ചു. ഏറ്റവും ആശ്ചര്യകരമായ കാര്യം, മൂന്ന് കാൻസർ രോഗികൾക്കും ഈ തെറാപ്പിയിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു എന്നതാണ്.

ട്യൂമറിന്റെ വലിപ്പം

തൊണ്ടയിൽ കാൻസർ ബാധിച്ച് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു രോഗിക്ക്, യാഗ തെറാപ്പിക്ക് ശേഷം ട്യൂമറിന്റെ വലുപ്പം കുറഞ്ഞതായി വെളിപ്പെടുത്തി. അണ്ഡാശയ അർബുദം ബാധിച്ച രോഗി മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തിന് വയറുവേദനയും മറ്റ് ലക്ഷണങ്ങളും അനുഭവപ്പെട്ടു. യാഗ ചികിത്സയ്ക്ക് ശേഷം, വയറുവേദന, മലബന്ധം, ബലഹീനത എന്നിവയിൽ നിന്ന് ആശ്വാസം ലഭിച്ചതായി രോഗി പറഞ്ഞു.