Onathaar: ആടിവേടന്‍ മടങ്ങി, ഇനി ഗ്രാമവീഥികളിൽ ഐശ്വര്യത്തിന്റെ സന്ദേശവുമായി ഓണത്താർ

Onathaar Onam Rituals And Customs : ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് കുട്ടി തെയ്യമായ ഓണത്താറിന്റെ വരവ്. എന്നാൽ ചില പ്രദേശങ്ങളിൽ അത്തം മുതൽ തിരുവോണം വരെ ഓണത്താർ വീടുകളിൽ എത്താറുണ്ട്.

Onathaar: ആടിവേടന്‍ മടങ്ങി, ഇനി ഗ്രാമവീഥികളിൽ ഐശ്വര്യത്തിന്റെ സന്ദേശവുമായി ഓണത്താർ

ഓണത്താർ(കടപ്പാട് കേരള ടൂറിസം)

Published: 

04 Sep 2024 18:24 PM

കര്‍ക്കിടകത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ ഗ്രാമങ്ങളില്‍ എത്തിയ ആടിവേടൻ മടങ്ങി. ഇനി ഐശ്വര്യത്തിന്റെയും സമൃദിയുടെയും സന്ദേശവുമായി ഓണത്താറിന്റെ വരവാണ്. മുഖത്തെഴുത്തും ഉടയാടയും അണിഞ്ഞ് കയ്യിൽ ഓണവില്ലുമായി മണികിലുക്കം കേൾപ്പിച്ചെത്തുന്ന മഹാബലി സങ്കൽപമാണ് ഓണത്താർ. കാസർ​ഗോഡ് ജില്ലയിലെ ​ഗ്രാമവീഥികളിലെ ഒരോ വീട്ടുമുറ്റത്ത് എത്തുന്ന ഓണത്തത്താറിനെ വിളക്കുമായി വീട്ടമ്മമാർ വരവേൽക്കും. വീട്ടിലെത്തിയ ഓണത്താർ വീട്ടുകാരോട് ആടട്ടെ എന്ന് അനുവാദം ചോദിച്ചതിനു ശേഷം ഓണക്കഥയാടും. ഒറ്റചെണ്ടയുടെ താളത്തിൽ വീട്ടുമുറ്റത്ത് ഇട്ട പൂക്കളത്തിനു ചുറ്റുമാണ് ഓണത്താർ നൃത്തം വയക്കുന്നത്. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് കുട്ടി തെയ്യമായ ഓണത്താറിന്റെ വരവ്. എന്നാൽ ചില പ്രദേശങ്ങളിൽ അത്തം മുതൽ തിരുവോണം വരെ ഓണത്താർ വീടുകളിൽ എത്താറുണ്ട്. വീട്ടിലെത്തി ഓണക്കഥയാടി മടങ്ങുന്ന കുട്ടിതെയ്യത്തിനു ദക്ഷിണയും അരിയും നൽകി തിരിച്ചയക്കും.

വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുന്നത്. ആറു മുതൽ പതിനാലു വരെ പ്രായമുള്ള ആൺകുട്ടികളാണ് ഓണത്താര്‍ കെട്ടുന്നത്. മാവേലിയുടെ നന്മ നിറഞ്ഞ രാജ്യഭരണവും അതു കണ്ടു വാമന വേഷം പൂണ്ടെത്തിയ വിഷ്ണു ദേവൻ, മാവേലിയെ പാതാളത്തിലേക്കയയ്ക്കുന്നതുമെല്ലാം പാടി ആടുന്നതാണ് ഓണത്താർ. കാസർ​ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കല്പമാണ് ഓണത്താറിനുള്ളത്. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും സങ്കല്പമുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ മഹാബലി സങ്കൽപ്പമായാണ് ഓണത്താറിനെ കാണുന്നത്.

Also read-Mahabali Wife Vindhyavali: മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ…? ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നത്രേ

‘പണ്ട് മഹാബലി എന്ന് പേരായ്, ഉണ്ടായി പണ്ടൊരു ദാനവേന്ദ്രൻ’ എന്ന് തുടങ്ങുന്ന പാട്ടോട് കൂടിയാണ് ഓണത്താറിന്റെ നൃത്തം. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഇത് പറയപ്പെടുന്നു. മാവേലിയുടെ നന്മ നിറഞ്ഞ രാജ്യ ഭരണവും അതു കണ്ട് വാമന വേഷം പൂണ്ടെത്തുന്ന മഹാവിഷ്ണു, മന്നനെ പാതാളത്തിലേക്ക് അയക്കുന്നതുമെല്ലാം പാട്ടിൽ വിശദമാക്കുന്നുണ്ട്. എന്നാൽ കാ​ലം മാ​റി​യ​തോ​ടെ ഈ ​തെ​യ്യ​ങ്ങ​ൾ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കോ​വി​ഡ് വ​ന്ന​തോ​ടെ ഇ​വ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​വു​ക​യാ​ണ്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇവ സന്ദർശനം നടത്തുന്നത്. പ​ണ്ടു​കാ​ല​ത്ത് തെ​യ്യം ക​ലാ​കാ​ര​ന്മാ​രു​ടെ കു​ടും​ബ​ത്തി​ലെ പു​തി​യ ത​ല​മു​റ​യു​ടെ ക​ല​യി​ലേ​ക്കു​ള്ള തു​ട​ക്ക​മാ​ണ് കു​ട്ടി​ത്തെ​യ്യ​ങ്ങ​ൾ.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്