malabar onam sadya: ചിട്ടകളൊന്നുമില്ല, എന്നാൽ ഇറച്ചിയും മീനും മസ്റ്റ്; മലബാറിന്റെ ഓണസദ്യ വേറെ ലവല്‍ | onam sadhya of malabar where chicken and fish are must and are in most famous dishes Malayalam news - Malayalam Tv9

malabar onam sadya: ചിട്ടകളൊന്നുമില്ല, എന്നാൽ ഇറച്ചിയും മീനും മസ്റ്റ്; മലബാറിന്റെ ഓണസദ്യ വേറെ ലവല്‍

Updated On: 

10 Sep 2024 16:35 PM

ചിക്കൻ ഇല്ലാതെ മലബാറിലെ മലയാളിക്ക് ഓണസദ്യ പൂർണമാകില്ല. കൂടിയ ഇനം മത്സ്യം, ചിക്കന്‍ ആണ് സദ്യയിലെ കേമൻമാർ

1 / 6തിരുവോണത്തിന്

തിരുവോണത്തിന് ഇനി പകുതി ദൂരം മാത്രം. ഒരുക്കങ്ങൾ എല്ലാം തകൃതിയിൽ നടക്കുന്നു. പുതിയ വസ്ത്രം വാങ്ങാനും ഓണ സദ്യ ഒരുക്കാനുമുള്ള തിരക്കിലാണ് മലയാളികൾ. ചുരുക്കത്തിൽ പറഞ്ഞാൽ മലയാളികൾക്ക് ഓണം വികാരം തന്നെ. മറ്റ് എല്ലാ വിശേഷങ്ങളിൽ നിന്നും ഓണത്തിനെ വ്യത്യസ്തമാക്കുന്നത് ഓണസദ്യ തന്നെ. 'ഉണ്ണുന്നെങ്കില്‍ ഓണം ഉണ്ണണം' എന്ന പഴഞ്ചൊല്ലു തന്നെ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. (Getty Images)

2 / 6

നാവിൽ നിന്ന് ഒരിക്കലും മായാത്ത് രുചികളുമായി ഓണമുണ്ണുക എന്നത് മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.തൂശനിലയില്‍ നല്ല കുത്തിയരി ചോറിനൊപ്പം എത്രയെത്ര വിഭവങ്ങളാണ് ഓണസ്ദ്യയെ മികച്ചതാക്കുന്നത്. ചിപ്പസ് ശർക്കര, അവിയല്‍, തീയല്‍, തോരന്‍ പലതരം, കിച്ചടി, പച്ചടി, പുളിയിഞ്ചി, അച്ചാറുകള്‍, ഓലന്‍, തോരന്‍, മെഴുക്കുപുരട്ടി, ഉപ്പേരി, പഴം, പായസം, മോര് എന്നീങ്ങനെ നീളുന്നു ഈ വിഭവങ്ങൾ. (Getty Images)

3 / 6

എന്നാൽ ഇത് പ്രദേശമനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. ചില ചിട്ടവട്ടങ്ങളോട് കൂടിയാണ് തിരുവിതാംകൂറിൽ സദ്യ വിളമ്പുന്നത്. ഓരോ വിഭവത്തിനും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. സദ്യ ആസ്വദിച്ച് കഴിക്കണം, തിടുക്കപ്പെട്ട് കഴിക്കരുതെന്നാണ് പ്രമാണം. ഉണ്ടെന്ന് വരുത്തിയാല്‍ പോരാ, ശരിക്കും ഉണ്ണുക തന്നെ വേണമെന്നാണ് ചൊല്ല്. (Getty Images)

4 / 6

എന്നാല്‍, വടക്കന്‍ കേരളത്തില്‍ എത്തിയാൽ ഇതൊന്നുമല്ല സ്ഥിതി. യാതൊരു തരത്തിലുള്ള ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ മലബാർക്കാർ‌ക്ക് ഇല്ല. തിരുവിതാംകൂറില്‍ പച്ചക്കറി വിഭവങ്ങള്‍ മാത്രമാണ് വിളമ്പുന്നതെങ്കിൽ മലബാറിൽ ചിക്കനും മീനു മസ്റ്റാണ്. പലയിടത്തും ഓണനാളിൽ നോണ്‍ വെജാണ് പ്രധാനം. (Getty Images)

5 / 6

ചിക്കൻ ഇല്ലാതെ മലബാറിലെ മലയാളിക്ക് ഓണസദ്യ പൂർണമാകില്ല. കൂടിയ ഇനം മത്സ്യം, ചിക്കന്‍ ആണ് സദ്യയിലെ കേമൻ. ഇപ്പോള്‍ ബിരിയാണിയും സര്‍വത്ര. ഇതിന്റെ ഭാ​ഗമായി എല്ലായിടത്തും 'മെഗാ ഓഫറുകള്‍' നല്‍കുന്ന പല ഇറച്ചിക്കടകളും മലബാറില്‍ കാണാം.. (Getty Images)

6 / 6

കൂടാതെ, ഇറച്ചി വാങ്ങുന്നവര്‍ക്ക് ഇറച്ചിയോടൊപ്പം ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറി സാധനങ്ങള്‍ സൗജന്യമായി നല്‍കുന്ന കടകളും നിരവധിയാണ്. ഓണമെന്ന് വച്ച് ഇത്തരം കടകളിൽ തിരക്കിനു ഒട്ടും കുറവ് കാണില്ല. മീൻ പൊരിച്ചത് കറി, ചിക്കൻ പോരിച്ചത് കറി എന്നിവയല്ലാതെ ബീഫ്, മട്ടന്‍ എന്നിവ പൊതുവേ ഉള്‍പ്പെടുത്താറില്ല. ഇത് കൂടാതെ കടകളിലും നോണ്‍ വെജ് സദ്യയും ലഭിക്കും. ഇതിനു ആവശ്യക്കാർ കൂടുതലാണ്.. (Getty Images)

Follow Us On
Related Stories
Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ
Job Stress at Workplace:ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
Microplastic Toxicity : ഉപ്പിലും അരിയിലും അമ്മിഞ്ഞപ്പാലിലും വരെ പ്ലാസ്റ്റിക്.. ഈ ലക്ഷണങ്ങൾക്ക് കാരണം മൈക്രോപ്ലാസ്റ്റിക്
Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?
Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Today Horoscope Malayalam September 18: നിങ്ങൾ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം; ഇന്നത്തെ രാശിഫലം
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
മൾട്ടിപ്ലക്സിൽ പോകാത്തവരാണോ നിങ്ങൾ? എങ്കിൽ നാളെ തന്നെ വിട്ടോ
Exit mobile version