5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം; അറിയാം മൂന്നാം നാളിലെ പൂക്കളത്തെ

മൂന്നാം ദിവസം മൂന്നിനം പൂവുകൾ ഇടാമെന്നാണ് വിശ്വാസം. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്.

Onam 2024: ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം; അറിയാം മൂന്നാം നാളിലെ പൂക്കളത്തെ
മുക്കുറ്റി(കടപ്പാട്: ഫേസ്ബുക്ക്)
sarika-kp
Sarika KP | Published: 07 Sep 2024 23:43 PM

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധുയുടെയും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. പൂക്കളമിട്ടും പുതുവസ്ത്രം ധരിച്ചും ഓണം ആഘോഷിക്കാൻ മലയാളികൾ ഒരുങ്ങികഴിഞ്ഞു. ഓണസദ്യയും പൂക്കളം ഒരുക്കുന്നതും മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്. പണ്ടൊക്കെ പിള്ളേരോണം മുതൽ തുടങ്ങും പൂക്കളം ഇടാൻ. എന്നാൽ ഇന്ന് അത്തം മുതൽ തിരുവോണം വരെയാണ് പൂക്കളമിടുന്നത്. പറമ്പിൽ നിന്ന് പറിച്ചെടുത്ത തുമ്പപ്പൂവും തുളസിപ്പൂവും മുക്കുറ്റിയും കൊങ്ങിണിയും വീട്ടുമുറ്റത്തു കാണുന്നത് തന്നെ ഒരു ഐശ്വര്യമായിരുന്നു. എന്നാൽ ഇന്ന് ഇതൊന്നും കാണാൻ തന്നെ കിട്ടുന്നില്ല. തമിഴ്നാട്ടിൽ നിന്ന് വന്ന പൂക്കളാണ് ഇപ്പോൾ മലയാളിയുടെ മുറ്റത്തെ പൂക്കളം.

എന്നാൽ പൂക്കളം ഇടുന്നതിനു ചില ചിട്ടവട്ടങ്ങൾ ഉണ്ട്. സ്ഥലത്തിനനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും. ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്. ആദ്യം തുമ്പപ്പൂവാണ് ഇടുന്നത്. ആദ്യത്തെ രണ്ട് ദിവസം അതായത് അത്തം നാളിലും ചിത്തിര നാളിലും തുമ്പപ്പൂവും തുളസിയും മാത്രമാണ് ഇടാറുള്ളത്. എന്നാൽ മൂന്നാം ദിനം തൊട്ട് നിറങ്ങളുളള പൂക്കൾ വച്ച പൂക്കളം തീർക്കും. ഇത് കഴിഞ്ഞ് അ‍ഞ്ചാം ദിനം തൊട്ട് കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറം ദിവസം മുതൽ പൂക്കളത്തിനു നാലു വശത്തേക്കും കാലു നീട്ടും. പിന്നീടുള്ളത് ഉത്രാട ദിനമായിരിക്കും. അന്നാണ് ഏറ്റവും വലിയ പൂക്കളം തീർക്കേണ്ടത്. തിരുവോണ ദിവസം രാവിലെ നിലവിളക്ക് കത്തിച്ചുവച്ചാണ് ആരംഭിക്കുന്നത്. അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. എന്നാൽ ഇതൊക്കെ ഇന്ന് അന്യം നിന്നു പോയിരിക്കുകയാണ്. ഇപ്പോഴുളള തലമുറ ഇത് കേൾക്കാൻ പോലും വഴിയില്ല.

Also read-Onam 2024: മോടിപിടിപ്പിക്കലിന് തുടക്കം…; ഓണത്തിൻ്റെ രണ്ടാം നാളായ ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാം

ചോതി ദിവസത്തിലെ പൂക്കളം

അത്തം, ചിത്തിര കഴിഞ്ഞു ഇനി ചോതിയാണ്. മുറ്റത്ത് പല നിറത്തിലുള്ള പൂക്കളം ഇനി വിടരും. രണ്ട് ദിവസത്തിനേ അപേക്ഷിച്ച് ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി വലുതായിരിക്കും. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു പൂവ് വച്ച് ഒറ്റ കളം പൂവും ചിത്തിരക്ക് രണ്ട് പൂക്കൾ വച്ച് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്. അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ലെന്നൊരു വിശ്വാസമുണ്ട്. മൂന്നാം ദിവസം മൂന്നിനം പൂവുകൾ ഇടാമെന്നാണ് വിശ്വാസം. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരിത്തി പൂവ് പൂക്കളത്തിൽ ഉൾപ്പെടുത്തുന്നതെന്നും പറയപ്പെടിന്നു . ശംഖുപുഷ്പമാണ് ചോതി ദിവസത്തിൽ പൂക്കളത്തിൽ പ്രധാനമായും ചേർക്കേണ്ടതെന്നും വിശ്വാസമുണ്ട്. നാലാം ദിവസമായ വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കളാണ് പൂക്കളത്തിൽ ഉൾപ്പെടുത്തേണ്ടത്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക. വീട്ടുമുറ്റത്ത് മഹാബലിയ്‌ക്കായി ഇടുന്ന അത്ത പൂക്കളത്തിൽ ഇല ചേർക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്.

Latest News