5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണക്കോടിയെടുക്കാൻ സമയമായി….; ഇന്ന് മൂന്നാം ദിവസമായ ചോതി, പ്രത്യേകതകൾ അറിയാം

Chothi Day 2024: ഗൃഹനാഥൻ്റെ ഉത്തരവാദിത്വം കൂടുന്ന ദിവസമാണ് ഇന്ന്. പുതിയ വസ്ത്രങ്ങൾ എടുക്കാനും ആഭരണങ്ങൾ വാങ്ങാനും ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും മറ്റും ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ചോതി ദിവസത്തെയാണ്.

Onam 2024: ഓണക്കോടിയെടുക്കാൻ സമയമായി….; ഇന്ന് മൂന്നാം ദിവസമായ ചോതി, പ്രത്യേകതകൾ അറിയാം
ഇന്ന് ചോതി.
Follow Us
neethu-vijayan
Neethu Vijayan | Published: 08 Sep 2024 06:44 AM

കേരളം ഇതാ ഓണത്തോട് അടുത്തുകൊണ്ടിരിക്കുവാണ്. ഓണനിലാവും ഓണക്കോടിയും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവുമെല്ലാം പഴമക്കാരുടെ മനസ്സിനെ ഇന്നും ത്രെസിപ്പിക്കുന്ന ഒന്നാണ്. ഓണമെന്നുപറഞ്ഞാൽ പൂവിളിയും പൂവടയും ഓണപ്പുടവയും ഓണപ്പൂക്കളവും തൂശനിലയിലെ സദ്യയുമെല്ലാം മനസിൽ സൂക്ഷിക്കാൻ കഴിയണം. നൻമയുടെ പ്രതീകമായ മാതേവരെ വരവേൽക്കാനൊരുങ്ങുന്ന മലയാളിക്ക് ഓണാനുഭവങ്ങളിലെ മൂന്നാം നാൾ ചോതിയാണ്. ഇക്കൊല്ലത്തെ ചോതി ദിനം 2024 സെപ്റ്റംബർ എട്ടാം തീയതി ഞായറാഴ്ചയാണ് വരുന്നത്.

മൂന്നാം ദിവസത്തെ ഓണമായ ചോതി ദിവസത്തിലും എന്നത്തേയും പോലെ പൂക്കളം ഒരുക്കുന്നു. എന്നാൽ ചോതി ദിനത്തിലെ പൂക്കളം ഒരുക്കുമ്പോൾ മൂന്ന് നിറങ്ങളിലുള്ള പൂക്കളാണ് ഉപയോഗിക്കുന്നത്. ഈ ദിവസം, പൂക്കളത്തിലേക്ക് മൂന്ന് വരിയിലായി പൂക്കൾ ഒരുക്കുന്നു. ചോതിനാൾ മുതൽ മാത്രമാണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുണ്ടാകുകയുള്ളൂ. പൂക്കളത്തിന് നിറവും വലിപ്പവും കൂടി വരുന്നത് ഈ ദിവസം മുതലാണെന്നത് വലിയ പ്രത്യേകതയാണ്.

ALSO READ: ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം; അറിയാം മൂന്നാം നാളിലെ പൂക്കളത്തെ

ചില പ്രദേശങ്ങളിൽ ചോതി ദിനത്തിൽ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥനകളും മറ്റും നടത്തുന്നു. ഗൃഹനാഥൻ്റെ ഉത്തരവാദിത്വം കൂടുന്ന ദിവസമാണ് ഇന്ന്. പുതിയ വസ്ത്രങ്ങൾ എടുക്കാനും ആഭരണങ്ങൾ വാങ്ങാനും ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും മറ്റും ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ചോതി ദിവസത്തെയാണ്. ഓണക്കോടിയും ആഭരണങ്ങളും പരസ്പരം സമ്മാനമായി നൽകുന്നതാണ് ഓണത്തിൻ്റെ ഒരു പ്രധാന ഭാ​ഗമാണ്. കുടുംബത്തിലെ മുതിർന്നവരാണ് ഓണക്കോടി എല്ലാവർക്കും നൽകുന്നത്.

ചോതി ദിവസത്തിലെ പൂക്കളം

അത്തം, ചിത്തിര കഴിഞ്ഞു ഇനി ചോതിയാണ്. മൂന്നാം ദിവസമായ ചോതി തൊട്ട് നിറങ്ങളുള്ള പൂക്കൾ വച്ച് പൂക്കളം തീർക്കുന്നു. മുറ്റത്ത് പല നിറത്തിലുള്ള പൂക്കളാൽ പൂക്കളം മനോഹരമാകാൻ തുടങ്ങുന്ന ദിവസം. മറ്റ് രണ്ട് ദിവസത്തിനേ അപേക്ഷിച്ച് ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി വലുതായി കാണപ്പെടുന്നു. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു പൂവ് വച്ച് ഒറ്റ കളവും ചിത്തിരക്ക് രണ്ട് പൂക്കൾ വച്ച് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്.

അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ലെന്നൊരു വിശ്വാസമുണ്ട്. മൂന്നാം ദിവസം മൂന്നിനം പൂവുകൾ ഇടാം. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു രീതിയും ചില പ്രദേശങ്ങളിൽ നിലനിൽക്കുന്നു. മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരിത്തി പൂവ് പൂക്കളത്തിൽ ഉൾപ്പെടുത്തുക. ശംഖുപുഷ്പമാണ് ചോതി ദിവസത്തിൽ പൂക്കളത്തിൽ പ്രധാനമായും ചേർക്കേണ്ടതെന്നും പറയപ്പെടുന്നു.

Latest News