5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: പൂവിളി പൂവിളി പൊന്നോണമായി; ഓണക്കാലമായി, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Onam Wishes: ഇന്നുമുതല്‍ തന്നെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അയച്ചുതുടങ്ങാം. മനോഹരമായ ക്യാപ്ഷനുകളിലൂടെയും ഫോട്ടോ, വീഡിയോ എന്നിവിടകളിലൂടെയും ഓണാശംസകള്‍ വ്യത്യസ്തമാക്കാം, ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ആശംസകള്‍ നോക്കാം.

Onam 2024: പൂവിളി പൂവിളി പൊന്നോണമായി; ഓണക്കാലമായി, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Onam (Image Credits: IndiaPicture/Getty Images)
shiji-mk
Shiji M K | Updated On: 06 Sep 2024 07:57 AM

പൊന്നോണം വന്നെത്തി…പ്രിയപ്പെട്ടവര്‍ക്കെല്ലാം ആശംസകള്‍ അയച്ചുതുടങ്ങിയോ. ഓണക്കാലം ചേര്‍ത്ത് നിര്‍ത്തലിന്റെ കൂടി ആഘോഷമാണ്.കള്ളവും ചതിയുമില്ല എള്ളോളമില്ലാ പൊളിവചനം…ഇത് പാടാത്ത മലയാളിയുണ്ടോ. ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും മലയാളി ഓണം ആഘോഷിക്കും. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം വരുന്നത്. തൃപ്പുണിത്തുറത്തുറയില്‍ നടക്കുന്ന അത്തച്ചമയ ആഘോഷങ്ങളോടെ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാതെ എങ്ങനെയാണ് ഓണക്കാലം കടന്നുപോവുക.

പണ്ടുകാലത്ത് ഓണം എന്നുപറയുന്നത് കൊയ്ത്തുത്സവമായിരുന്നു. ഒരു വര്‍ഷം നീണ്ട അധ്വാനത്തിന്റെ ഫലം കൊണ്ട് മലയാളി ഓണം ആഘോഷിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് ഓണാഘോഷം വളരെ വ്യത്യസ്തമാണ്. വിതച്ചതിന്റെ ഫലം ഉണ്ടല്ല ഇന്ന് മലയാളി ഓണം ആഘോഷിക്കുന്നത്. പൂവും, പലചരക്ക് സാധനങ്ങളും. പച്ചകറികളുമെല്ലാം കടയില്‍ നിന്ന് വാങ്ങിയാണ് മലയാളിയുടെ ഓണാഘോഷം. എന്നാല്‍ പണ്ടുകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി വളരെ വിപുലമായി തന്നെയാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. ആട്ടവും പാട്ടുമായി ഓണം അങ്ങനെ കളറാകും.

ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലും പൂക്കളം തീര്‍ക്കുന്ന തിരക്കിലും നമ്മുടെ പ്രിയപ്പെട്ടവരെ കൂടി ചേര്‍ത്ത് പിടിക്കാം. ഇന്നുമുതല്‍ തന്നെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അയച്ചുതുടങ്ങാം. മനോഹരമായ ക്യാപ്ഷനുകളിലൂടെയും ഫോട്ടോ, വീഡിയോ എന്നിവിടകളിലൂടെയും ഓണാശംസകള്‍ വ്യത്യസ്തമാക്കാം, ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ആശംസകള്‍ നോക്കാം.

Also Read: Onam 2024: അത്തം മുറ്റത്തെത്തി…പൂവിളിയുണര്‍ന്നു; കേരളത്തില്‍ പൊന്നോണനാളുകള്‍

  1. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍
  2. അത്തം കറുത്താല്‍ ഓണം വെളുക്കും ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  3. തെച്ചിയും തുമ്പയും ചെമ്പരത്തിയും പൂത്തൊരുങ്ങി ഓണക്കാലം വന്നെത്തി, ഏവര്‍ക്കും ഓണാശംസകള്‍
  4. പ്രതീക്ഷയുടെ പൊന്നോണം വന്നെത്തി ഓണാശംസകള്‍
  5. അത്തം വന്നെത്തി ഇനി പൊന്നോണനാളുകള്‍ ഓണം കളറാക്കാം
  6. അത്തം വന്നു ഇനി പത്താം നാള്‍ തിരുവോണം…ഓണാശംസകള്‍
  7. പൂവിളി പൂവിളി പൊന്നോണമായി, ഓണം അടിച്ചുപൊളിക്കാം…പൊന്നോണാശംസകള്‍
  8. അണിഞ്ഞൊരുങ്ങി തുമ്പപ്പൂ, മുറ്റം നിറഞ്ഞ് പൂക്കളം പൊന്നോണത്തെ വരവേല്‍ക്കാം എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍
  9. പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ… ഓണാശംസകള്‍
  10. പൂക്കാലം വന്നു പൂവിളി ഉയര്‍ന്നു…ഓണത്തപ്പനെ വരവേല്‍ക്കാം സദ്യയൊരുക്കാം കളികള്‍ കളിക്കാം…ഓണാശംസകള്‍
  11. പഴയക്കാലത്തെ മറക്കാതിരിക്കാം, പ്രിയപ്പെട്ടവരെ ചേര്‍ത്തി പിടിക്കാം എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍
  12. പൂപറിക്കാന്‍ പോരുമോ പോരുമോ അതിരാവിലെ…പൂക്കളത്തിനൊപ്പം സ്‌നേഹവും വീടുകള്‍ വിരുന്നെത്തട്ടെ…ഓണാശംസകള്‍
  13. ഓണത്തിന്റെ സമൃദ്ധി നാടെങ്ങും അറിയിക്കാം. പൂപറിച്ചും പൂക്കളമിട്ടും ആഘോഷിക്കാം..

അതേസമയം, ഓണനാളുകളിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് അത്തം. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ ഇന്നേദിവസം അത്തച്ചമയാഘോഷം നടക്കും. കൊച്ചിരാജാവ് അത്തംനാളില്‍ ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം. പിന്നീട് 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി ലയനത്തോടെ അത്തച്ചമയം നിര്‍ത്തലാക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വീണ്ടും അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. എല്ലാ മതവിഭാഗക്കാരും ഒന്നിച്ച് ചേര്‍ന്ന് ആഘോഷിക്കുന്ന അത്തച്ചമയം വേറിട്ടൊരു കാഴ്ച തന്നെയാണ്.

പൂക്കളം ഇടുന്നതെങ്ങനെ

നിലവിളക്ക് കൊളുത്തു ഗണപതിക്ക് വെച്ച ശേഷമാണ് ചാണകം മെഴുകിയ തറയില്‍ പൂക്കണം ഇടേണ്ടത്. തുമ്പപ്പൂവില്‍ തുടങ്ങണം. ആദ്യ രണ്ട് ദിവസം തുമ്പപ്പൂവും തുളസിയുമാണ് പൂക്കളത്തില്‍ ഉണ്ടാകേണ്ടത്. മൂന്നാം നാള്‍ മുതല്‍ വ്യത്യസ്ത പൂക്കള്‍ ഉപയോഗിക്കാം. അഞ്ചാം നാള്‍ മുതല്‍ കുട കുത്തും. വാഴപ്പിണ്ടിയോ വാഴത്തടിയോ ഉപയോഗിച്ചാണ് കുട കുത്തുന്നത്. ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റ് പൂക്കളും കോര്‍ത്ത് വെക്കുന്നതിനെയാണ് കുട കുത്തുക എന്ന് പറയുന്നത്.

Also Read: Atham 2024 : അത്തം നാളിന് ഇത്തിരിപ്പൂ; പൂവിട്ട് തുടങ്ങാൻ…തുമ്പപ്പൂ

പിന്നീട് ആറാം നാള്‍ മുതല്‍ പൂക്കളത്തിന് നാല് ദിക്കിലേക്കും കാല്‍ നീട്ടും. ഉത്രാടം നാളില്‍ വലിയ പൂക്കളം തീര്‍ക്കണം. ഈ ദിവസമാണ് മണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെക്കുന്നത്. ഉത്രാടത്തിന് വൈകീട്ട് പൂക്കളത്തിലെ പൂവെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ട് തറമെഴുകി തുമ്പക്കുടമോ അരകല്ലോ വെക്കും.

തിരുവോണം നാളില്‍ രാവിലെ നിലവിളക്ക് കൊളുത്തി അരിമാവില്‍ കൊഴുപ്പ് ലഭിക്കുന്ന ഇല പിഴിഞ്ഞ് കൈകൊണ്ട് കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളാണ് ഏറെയും വരയ്ക്കുക. പിന്നീട് പൂക്കളത്തില്‍ അട നിവേദിക്കും. പൂവാടയാണ് നിവേദിക്കുക. വൈകീട്ട് തേങ്ങാപ്പീരയും ശര്‍ക്കരയും തിരുമ്മി വീടിന്റെ നാല് ദിശകളില്‍ വെക്കും. ഉറുമ്പിനോണം എന്നതാണ് ഇതിന് പിന്നിലെ വിശ്വാസം.