'കാണം വിറ്റും ഓണം ഉണ്ണണം'; ഇന്ന് നാലാം നാളായ വിശാഖം | onam 2024, what are the specialties and importance of visakham day, know all you need in malayalam Malayalam news - Malayalam Tv9

Onam 2024: ‘കാണം വിറ്റും ഓണം ഉണ്ണണം’; ഇന്ന് നാലാം നാളായ വിശാഖം

Updated On: 

09 Sep 2024 11:20 AM

Onam Visakham Day: ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായാണ് വിശാഖം നക്ഷത്രത്തെ കണക്കാക്കപ്പെടുന്നത്. ഓണസദ്യ അഥവാ ഓണ വിരുന്ന് ഒരുക്കങ്ങൾക്ക് മലയാളി തുടക്കമിടാൻ തുടങ്ങി എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഓണസദ്യ തയ്യാറാക്കുന്നതിനും ചില രീതികൾ നിലനിന്നുപോകുന്നു.

Onam 2024: കാണം വിറ്റും ഓണം ഉണ്ണണം; ഇന്ന് നാലാം നാളായ വിശാഖം

Onam 2024 Vishakam Day | Credits: Special Arrangement

Follow Us On

തിരുവോണമാകാൻ ഇനി അധിക ദുരമില്ല. ഓരോ ദിവസം കഴിയുന്തോറും മലയാളികളുടെ ഓണപ്പാച്ചിൽ കൂടിവരികയാണ്. ചിങ്ങത്തിൽ പിറക്കുന്ന അത്തം മുതൽ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ഓണാഘോഷത്തിലെ ഈ പത്ത് ദിവസങ്ങളിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും ആ ദിവസത്തിൽ ചെയ്ത് തീർക്കേണ്ടതായ കാര്യങ്ങളുമുണ്ട്. ഇന്ന് വിശംഖം (Visakham Day). ഈ വർഷം വിശാഖം നാൾ വരുന്നത് സെപ്റ്റംബർ ഒമ്പതിനാണ്. വിശാഖം ദിനമായാൽ ഓണം അതിന്റെ പകുതി ദിവസത്തിലേക്ക് എത്തി എന്നാണ് പഴമക്കാർ പറയുന്നത്.

ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായാണ് വിശാഖം നക്ഷത്രത്തെ കണക്കാക്കപ്പെടുന്നത്. ഓണസദ്യ അഥവാ ഓണ വിരുന്ന് ഒരുക്കങ്ങൾക്ക് മലയാളി തുടക്കമിടാൻ തുടങ്ങി എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഓണസദ്യ തയ്യാറാക്കുന്നതിനും ചില രീതികൾ നിലനിന്നുപോകുന്നു. എന്തെന്നാൽ, കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും ഈ തയ്യാറെടുപ്പുകളിൽ അവരവരുടേതായ സംഭാവനകൾ നൽകേണ്ടതുണ്ട് എന്നാണ് പറയുന്നത്.

ALSO READ: വിശാഖം നാളില്‍ പൂക്കളം തീര്‍ക്കേണ്ടതെങ്ങനെ? പൂക്കള്‍ ഇവയെല്ലാം

‘കാണം വിറ്റും ഓണം ഉണ്ണണം’, എന്നൊരു ചൊല്ല് തന്നെ മലയാളികൾക്ക് ഇടയിൽ പ്രചാരത്തിലുണ്ട്. കേരളത്തിലെ ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും പ്രാധാന്യം തന്നെയാണ് ഇതിലും പറയുന്നത്. നിങ്ങളുടെ സ്വത്തുക്കൾ വിൽക്കേണ്ടിവന്നാലും ഓണസദ്യ ഗംഭീരമാകാതെ പോകരുത് എന്നാണ് ഈ പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നത്. പണ്ടുകാലത്ത്, വിശാഖം ദിവസം പൊതുസ്ഥലങ്ങളിലും ചന്തകളിലും ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു. ഓണത്തോട് അനുബന്ധിച്ച് നാട്ടിൻപുറങ്ങളിൽ നിരവധി തരത്തിലുള്ള കളികളും മറ്റും ആരംഭിക്കുന്നതും ഈ വിശാഖം ദിവസത്തിലാണ്.

വിശാഖം ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത് ഇങ്ങനെ

എന്നാൽ പൂക്കളം ഇടുന്നതിനു ചില ചിട്ടവട്ടങ്ങൾ ഉണ്ട്. സ്ഥലത്തിനനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും. ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്. നാലാം നാളായ വിശാഖം ദിനത്തിൽ പൂക്കളത്തിൻ്റെ വലിപ്പം കൂടി വരും. വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കൾ ഉപയോഗിച്ചാണ് ഓണപൂക്കളം ഒരുക്കേണ്ടത്. പൂക്കൾ കൊണ്ട് നാല് ലെയറായാണ് ഇന്നത്തെ പൂക്കളം ഒരുക്കുക. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കണം പൂക്കളത്തിൻ്റെ ഡിസൈൻ. വീട്ടുമുറ്റത്ത് മഹാബലിയ്ക്കായി ഇടുന്ന അത്ത പൂക്കളത്തിൽ ഇല ചേർക്കാൻ പാടില്ലെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നു.

 

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version