Onam 2024: ഓണത്തിരക്കിലേക്ക് മലയാളികള്‍; ഇന്ന് തൃക്കേട്ട, പ്രത്യേകതകള്‍ എന്തെല്ലാം?
Thrikketta Day: തൃക്കേട്ടയിലേക്ക് എത്തുന്നതോടെ മലയാളികള്‍ ഓണത്തിരക്കിലേക്ക് കടക്കുന്നു. ഇനി ഓണാഘോഷത്തിനുള്ള ഓട്ടത്തിലായിരിക്കും മലയാളികള്‍. ഈ വര്‍ഷത്തെ തൃക്കേട്ട ദിനം വന്നിരിക്കുന്നത് 2024 സെപ്റ്റംബര്‍ 11 ബുധനാഴ്ചയാണ്.
ഓണം ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധയുടെയും കാലഘട്ടമാണ്. ഓണം എന്ന് ചിന്തിക്കുന്നത് തന്നെ നമ്മള്‍ മലയാളികളില്‍ സന്തോഷം നിറയ്ക്കുന്നു. ഒരു ഓണക്കാലം കൂടി അവസാനിക്കാറായിരിക്കുകയാണ്. ഓണാഘോഷത്തിന്റെ ആറാം നാളായ തൃക്കേട്ടയാണ് ഇന്ന്. തൃക്കേട്ടയിലേക്ക് എത്തുന്നതോടെ മലയാളികള്‍ ഓണത്തിരക്കിലേക്ക് കടക്കുന്നു. ഇനി ഓണാഘോഷത്തിനുള്ള ഓട്ടത്തിലായിരിക്കും മലയാളികള്‍. ഈ വര്‍ഷത്തെ തൃക്കേട്ട ദിനം വന്നിരിക്കുന്നത് 2024 സെപ്റ്റംബര്‍ 11 ബുധനാഴ്ചയാണ്.
ഈ ദിനം മുതലാണ് ആളുകള്‍ അവരുടെ കുടുംബ വീടുകള്‍ സന്ദര്‍ശിക്കുകയും. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. തൃക്കേട്ട നാളെത്തുന്നതോടെ പൂക്കളം അഞ്ചോ ആറോ വട്ടമായിട്ടുണ്ടാകും. വലിയ പൂക്കളമാണ് ഈ ദിവസങ്ങളില്‍ വീടുകളില്‍ ഒരുക്കുന്നത്. പൂക്കളം വിവിധ തരങ്ങളിലുള്ള പൂക്കള്‍ തൃക്കേട്ടയോടെ നിറയും. ആറിനം പൂക്കള്‍ കൊണ്ടാണ് തൃക്കേട്ടയില്‍ പൂക്കളം തീര്‍ക്കേണ്ടതെന്നാണ് വിശ്വാസം. കൂടാതെ പൂക്കളത്തിന്റെ
നാല് ദിക്കുകളിലേക്കും കാലുകള്‍ നീട്ടുന്നതും ഈ ദിവസം മുതലമാണ്.
Also Read: malabar onam sadya: ചിട്ടകളൊന്നുമില്ല, എന്നാൽ ഇറച്ചിയും മീനും മസ്റ്റ്; മലബാറിന്റെ ഓണസദ്യ വേറെ ലവല്‍
തൃക്കേട്ടയോടെ സ്‌കൂളുകളും കോളേജുകളുമെല്ലാം അടച്ച് അവധിയിലേക്ക് പ്രവേശിക്കും. ഇതോടെ കുട്ടികളുടെ ഓണാഘോഷത്തിന് തുടക്കമാകും. അതുകൊണ്ട് തന്നെ ആറാം ദിനമായ തൃക്കേട്ട കുട്ടികള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ദിവസം കൂടിയാണിത്.
ഓണാഘോഷത്തിന്റെ പത്ത് ദിവസങ്ങളിലും വിവിധയിടങ്ങളിലുള്ള ആഘോഷങ്ങള്‍ വ്യത്യസ്ത രീതികളിലാണ്. നാട് മാറുമ്പോള്‍ ആചാരങ്ങളും ആഘോഷങ്ങളും മാറുന്നു.
അത്തം
പണ്ടുക്കാലത്ത് മഴക്കാലം വിടവാങ്ങി ചിങ്ങ വെയില്‍ ഉദിച്ച് നാടെങ്ങും പൂക്കള്‍ വിരിയാന്‍ തുടങ്ങും. അങ്ങനെ മഴമാറി മാനം തെളിയുമ്പോള്‍ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറക്കും. എന്നാല്‍ ഇന്ന് അങ്ങനെ അല്ല…എന്നും മഴയല്ലേ.
ചിത്തിര
ഓണത്തിന്റെ രണ്ടാം ദിനമാണ് ചിത്തിര. ഈ ദിവസം വീടും പരിസരവുമെല്ലാം വൃത്തിയാക്കേണ്ടതുണ്ട്.
ചോതി
ഓണത്തിന്റെ മൂന്നാം നാള്‍ ചോതി. ഈ ദിനം മലയാളിക്ക് ഒരുക്കങ്ങളിലേക്ക് കടക്കാനുള്ളതാണ്.
വിശാഖം
ഓണത്തിന്റെ നാലാം ദിനം. ഈ ദിനത്തോടെ നാടെങ്ങും ഓണത്തിരക്കുകളിലേക്ക് നീങ്ങും. ഓണച്ചന്തകള്‍ സജീവമാകും.
അനിഴം
ഓണത്തിന്റെ അഞ്ചാം നാള്‍. വള്ളംകളിയ്ക്ക് മുന്നോടിയായുള്ള റിഹേഴ്സല്‍ ഈ ദിവസമാണ് നടക്കുക.
തൃക്കേട്ട
ആറാം നാളിലേക്ക് ഓണം കടക്കുന്നതോടെ മലയാളിയും എല്ലാവിധ തിരക്കുകളിലേക്ക് കടക്കും.
മൂലം
മൂലം നാള്‍ എത്തുന്നതോടെ പൂര്‍ണമായ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.
Also Read: Onam 2024: കറികൾ കൂടും, കഴിക്കേണ്ട വിധം മാറും; തിരുവനന്തപുരം സദ്യക്ക് പ്രത്യേകതകൾ നിരവധി
പൂരാടം
ഉത്രാടത്തിനായുള്ള ഒരുക്കത്തിലായിരിക്കും എട്ടാം നാളായ പൂരാടത്തില്‍ മലയാളികള്‍.
ഉത്രാടം
ഓണത്തിന്റെ ഒമ്പതാം നാള്‍. ഈ ദിവസം മലയാളിക്ക് ഉത്രാട പാച്ചിലിന് ഉള്ളതാണ്.
തിരുവോണം
ഓണത്തിന്റെ പത്താം ദിനമായ തിരുവോണം അതിഗംഭീരമായി തന്നെ മലയാളി ഓണം ആഘോഷിക്കും. ഇതോടെ ഓണാഘഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു.