Onam 2024: തിരുവോണത്തിന് ഇനി പകുതി ദൂരം മാത്രം….; ഇന്ന് അഞ്ചാം നാളായ അനിഴം, പ്രത്യേകതകൾ അറിയണ്ടേ

Anizham Day 2024: ചരിത്രപ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകൾ അനിഴം ദിനത്തിലാണ് ആരംഭിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉത്രട്ടാതി ജലമേള. കൂടാതെ അഞ്ച് തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്.

Onam 2024: തിരുവോണത്തിന് ഇനി പകുതി ദൂരം മാത്രം....; ഇന്ന് അഞ്ചാം നാളായ അനിഴം, പ്രത്യേകതകൾ അറിയണ്ടേ

Onam 2024 Anizham Day | Credits: Special Arrangement

Updated On: 

10 Sep 2024 12:18 PM

അത്തം മുതൽ പത്ത് ദിവസം അത് മലയാളികളികൾ ഉത്സവകാലമാണ്. ഓരോ ദിവസത്തിനും അതിൻ്റേതായ പ്രത്യേകതകളും ആചാരങ്ങളും നിലനിൽക്കുന്നു. ഇന്നിതാ ഓണാഘോഷത്തിലെ ആഞ്ചാം നാളായ അനിഴം ഇങ്ങെത്തി (Anizham Day). അനിഴം ദിനത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. ഇക്കൊല്ലത്തെ അനിഴം ദിനം 2024 സെപ്റ്റംബർ 10 ചൊവ്വാഴ്ച്ചയാണ് വരുന്നത്. അത്തപ്പൂക്കളം മുതൽ പലതിനും മാറ്റം വരുന്ന ദിവസമാണ് ഇന്ന്.

ഇതെല്ലാം കൂടാതെ ചരിത്രപ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകൾ അനിഴം ദിനത്തിലാണ് ആരംഭിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉത്രട്ടാതി ജലമേള. പഴമക്കാർ പറയുന്നതനുസരിച്ച്, തിരുവോണ ദിവസത്തെ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് എല്ലാകൊല്ലവും ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ ഈ വള്ളംകളി സംഘടിപ്പിക്കുന്നത്.

ALSO READ: അനിഴം നാളില്‍ പുക്കളമെങ്ങനെ മനോഹരമാക്കാം; ഈ പൂക്കള്‍ വേണം ഉപയോഗിക്കാന്‍

പത്തനംതിട്ടയിലെ പമ്പ നദിയുടെ തീരത്തുള്ള ആറന്മുള എന്ന സ്ഥലത്താണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസം തെക്കൻ ജില്ലകാർക്ക് ഐശ്വര്യത്തിൻ്റെ ദിവസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓണത്തിൻ്റെ പത്ത് ദിനങ്ങൾക്കിടയിൽ വളരെ പ്രധാനപ്പെട്ട ദിവസമാണ് അനിഴം ദിനം. ഈ ദിവസം എന്ത് ചെയ്യുന്നതും നിങ്ങൾക്ക് മികച്ച മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നതും വിശ്വസിക്കുന്നതും. അനിഴം ഓണദിനങ്ങൾക്കിടയിൽ വളരെയധികം പ്രാധാന്യമുള്ള ദിവസമായതിനാൽ നമ്മൾ ഇപ്പോഴും ആ ദിനത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു.

അനിഴം ദിനത്തിൽ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ

അത്തം തുടങ്ങുന്നത് മുതൽ ഓരോ ദിവസവും ഓരോ രീതിയിലാണ് പൂക്കളം തീർക്കേണ്ടത്. അനിഴം നാളിൽ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് അഞ്ചാം ദിവസത്തിലെ പൂക്കളം ഒരുക്കേണ്ടത്. കൂടാതെ അഞ്ച് തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്. പൂക്കളത്തിന് വലിപ്പം കൂടുന്നതുപോലെ അതിൻ്റെ ഭം​ഗിയും കൂടും. തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കളാണ് ഇന്നേ ദിവസം പൂക്കളം ഒരുക്കാൻ എടുക്കേണ്ടതെന്നാണ് വിശ്വാസം.

ഇന്ന് നമ്മുടെ അത്തപ്പൂക്കളം വിപണികളിലെ അന്യ സംസ്ഥാന പൂക്കൾ കൈയ്യേറിയെങ്കിലും നാടൻ പൂക്കൾ തന്നെയാണ് നാട്ടിൻ പുറങ്ങളിൽ അഞ്ചാ ദിനമായ അനിഴം ദിനത്തിൽ പലരും ഉപയോഗിക്കുന്നത്. നാടൻ പൂക്കളുടെ ഭം​ഗിയും ഐശ്വര്യവും മറ്റൊന്നിനും കിട്ടില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്