ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ | onam-2024-Uthradam-9th-day-of-the-harvest-festival-significance-and-how-to-design-pookalam-know-all-you-need-in-malayalam Malayalam news - Malayalam Tv9

Onam 2024: ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ

Published: 

13 Sep 2024 23:24 PM

Uthradam Day Pookalam: എത്ര ഒരുക്കങ്ങൾ നടത്തിയാലും മലയാളികൾക്ക് ഉത്രാട ദിനത്തിൽ അവസാന വട്ടം ഓട്ടം പതിവാണ്. അതുകൊണ്ട് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്.

1 / 5മലയാളികൾ

മലയാളികൾ ഉത്രാട പാച്ചിലിലേക്ക് കടന്നിരിക്കുകയാണ്. തിരുവോണത്തിനു ഇനി ഒരുനാൾ കൂടി മാത്രം. എത്ര ഒരുക്കങ്ങൾ നടത്തിയാലും മലയാളികൾക്ക് ഉത്രാട ദിനത്തിൽ അവസാന വട്ടം ഓട്ടം പതിവാണ്. അതുകൊണ്ട് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്. (credits:Gettyimages)

2 / 5

പൂക്കളം ഒരുക്കാനും, പുതിയ ഓണക്കോടി വാങ്ങാനും സദ്യ ഒരുക്കാനും വേണ്ട സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടെല്ലാം നമ്മള്‍ എല്ലാ നാളെ തിരക്കിലായിരിക്കും. ഒന്നാം ഓണമെന്നും ചെറിയ ഓണമെന്നും ഉത്രാട ദിനത്തിലെ ഓണത്തിനെ വിശേഷിപ്പിക്കാറുണ്ട്.(credits:Gettyimages)

3 / 5

ഓണാഘോഷത്തിന്റെ ഒന്‍പതാം ദിനമായി അറിയപ്പെടുന്ന ഉത്രാടം വളരെ തിരക്കേറിയ ദിവസമായിരിക്കും. ചിലയിടങ്ങളിൽ തിരുവോണം ആഘോഷിക്കുന്നത് പോലെ തന്നെ ഉത്രാടം ആഘോഷിക്കാറുണ്ട്. (credits:Gettyimages)

4 / 5

ചില പ്രദേശങ്ങളിൽ ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയുപ്പെടുന്നു. ഉത്രാട നാളിലാണ് അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കുക. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താം.(credits:Gettyimages)

5 / 5

ചിലയിടത്ത് പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെ സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയില്ല. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.(credits:Gettyimages)

Follow Us On
Related Stories
Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ
Job Stress at Workplace:ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
Microplastic Toxicity : ഉപ്പിലും അരിയിലും അമ്മിഞ്ഞപ്പാലിലും വരെ പ്ലാസ്റ്റിക്.. ഈ ലക്ഷണങ്ങൾക്ക് കാരണം മൈക്രോപ്ലാസ്റ്റിക്
Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?
Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Today Horoscope Malayalam September 18: നിങ്ങൾ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം; ഇന്നത്തെ രാശിഫലം
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version