Onam 2024: ഹൃദയം നിറഞ്ഞും വേണ്ട ഹാപ്പിയും വേണ്ട! പിന്നെ? എല്ലാരും അടിച്ചുകേറിവാ… ദാ നല്ല ഫ്രഷ് ഓണാശംസകൾ

തിരുവോണത്തിന് പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കേണ്ടേ? ഇതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ആശംസകള്‍ നോക്കാം.

Onam 2024: ഹൃദയം നിറഞ്ഞും വേണ്ട ഹാപ്പിയും വേണ്ട! പിന്നെ? എല്ലാരും അടിച്ചുകേറിവാ... ദാ നല്ല ഫ്രഷ് ഓണാശംസകൾ

Representational Image (Image Courtesy: IndiaPix/IndiaPicture/Getty Images)

Updated On: 

14 Sep 2024 22:29 PM

അങ്ങനെ തിരുവോണം വന്നെത്തി. ‘മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാം ഒന്നുപോലെ’…എന്ന് പാടാത്ത മലയാളികൾ ഇല്ല . മനുഷ്യരെല്ലാരെയും ഒന്നുപോലെ കണ്ടിരുന്ന ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. മലയാളികൾ ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും ഓണം ആഘോഷിക്കാതിരിക്കില്ല. ഒത്തുചേരലിന്റെ ആഘോഷമാണിത്. കുടുംബവുമൊത്ത് പൂക്കളം ഇട്ടും ഓണസദ്യ ഒരുക്കിയും സന്തോഷത്തോടെ മനസ് നിറഞ്ഞാണ് ഓരോ ഓണവും കടന്നു പോവാറുള്ളത്.

പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്റെ അവസാന ദിനമാണ് തിരുവോണം. ഇതിന് വേണ്ട ഒരുക്കങ്ങള്‍ ഉത്രാടദിനമായ ഒന്നാം ഓണത്തിന് തന്നെ തുടങ്ങും. പുത്തൻ ഉടുപ്പും വലിയ പൂക്കളവും സമൃദ്ധമായ സദ്യയും തയ്യാറക്കി മഹാബലിക്കായി കാത്തിരിക്കുമ്പോൾ പ്രിയപ്പെട്ടവരേ കൂടി ഓർക്കേണ്ടേ? അവർക്കും ആശംസകൾ നേരണ്ടേ? പണ്ട് കാലത്തെപ്പോലെ അല്ല, ഇപ്പോൾ ഓണമായാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഓൺലൈനായും ആശംസകൾ അറിയിറക്കാറുണ്ട്. അതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ആശംസകള്‍ നോക്കാം.

 

  1. “പഴയകാലത്തെ മറക്കാതിരിക്കാം, പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാം.. എല്ലാ മലയാളികൾക്കും ഓണാശംസകൾ”
  2. “ദുഃഖങ്ങളെല്ലാം അകറ്റി സന്തോഷത്തിന്റെ നാളുകൾ സമ്മാനിക്കാൻ തിരുവോണത്തിനാകട്ടെ, ആശംസകൾ”
  3. “കൂട്ടായ്മയുടെയും ചേർത്തുപിടിക്കലിന്റെയും നാളുകളാക്കട്ടെ ഈ ഓണവും, ആശംസകൾ നേരുന്നു”
  4. “ഈ ഓണം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയുമാകട്ടെ, എല്ലാവർക്കും തിരുവോണാശംസകൾ”
  5. “എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ”
  6. “പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും ഒരുമയുടെ ഓണം ആഘോഷിക്കാം”
  7. “പൂക്കളുടെ സുഗന്ധം ഓണക്കാലത്ത് സന്തോഷം പകരുന്നതുപോലെ, നിങ്ങളുടെ ജീവിതം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സുഗന്ധം നിറയട്ടെ. ഓണാശംസകൾ”
  8. “കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നി, ആഹ്ലാദത്തിന്റെയും ഒരുമയുടെയും ആദരവിന്റെയും സമയമാണ് ഓണം. ഏവർക്കും ഓണാശംസകൾ “
  9. “സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും നിറവോടെ ഏവർക്കും ഓണാശംസകൾ”
  10. “എള്ളോളമില്ല പൊളി വചനം..ഏവർക്കും ഓണാശംസകൾ നേരുന്നു”
  11. “ഓർമ്മകളിൽ പൂക്കളം വിരിയിക്കാനായി വീണ്ടുമൊരു ഓണക്കാലമെത്തി, ഏവർക്കും ഓണാശംസകൾ”
  12. “തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ…തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ…ഏവർക്കും ഓണാശംസകൾ”
  13. “നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപ്പൂക്കളും മനസ്സിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ”
  14. “ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…ഒപ്പം മനസിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും…ഏവർക്കും ഓണാശംസകൾ”
  15. “നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന ഓരോ മലയാളിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ”
Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ