''ഇത്തവണത്തെ നാലാം ഓണം കന്നിയിൽ....''; ചതയദിനത്തിന് മറ്റൊരു പ്രത്യേകതകൂടി | Onam 2024, Specialities and importance of chathayam day, check the details in malayalam Malayalam news - Malayalam Tv9

Onam 2024: ”ഇത്തവണത്തെ നാലാം ഓണം കന്നിയിൽ….”; ചതയദിനത്തിന് മറ്റൊരു പ്രത്യേകതകൂടി

Updated On: 

17 Sep 2024 09:37 AM

Chathayam Day: ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിലെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെയാണ് പോകുന്നത്. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി നാലാം ഓണം ബന്ധപ്പെട്ടിരിക്കുന്നു.

Onam 2024: ഇത്തവണത്തെ നാലാം ഓണം കന്നിയിൽ....; ചതയദിനത്തിന് മറ്റൊരു പ്രത്യേകതകൂടി

Onam 2024 Chathayam Day | Credits: Special Arrangement

Follow Us On

തിരുവോണം പൊടിപൊടിച്ച് ആഘോഷിച്ച മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഏതാണ്ട് പരിസമാപ്തി കുറിക്കാൻ പോകുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയം (Chathayam Day) നാളോടെയാണ് അവാസാനിക്കുന്നത്. നാലാം ഓണം നക്കിയും തുടച്ചും… എന്നൊരു ചൊല്ലുപോലും കേരളത്തിൽ പ്രചാരത്തിലുണ്ട്. മൂന്ന് നാളിലെ ഓണാഘോഷത്തിന്റെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ചേർത്ത് അവസാനം ഒരു പിടിത്തം. അതാണ് നക്കലും തുടയ്ക്കലും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ നാലാം ഓണമായ ചതയം ദിനം വരുന്നത് സെപ്റ്റംബർ 17 ചൊവ്വാഴ്ചയാണ്.

എന്നാൽ ഇത്തവണ നാലാം ഓണത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പഴയതു പോലെ ഇങ്ങനെ നക്കിയും തുടച്ചും പോകാൻ കഴിയുമോ എന്നതും സംശയമാണ്. കാരണം, കലണ്ടറിൽ നാലാം ഓണത്തെ വന്നിരിക്കുന്നത് കന്നി മാസത്തിലാണ്. സാധാരണയായി ചിങ്ങ മാസത്തിലാണ് ചതയം ദിനം വരാറുള്ളത്. ചിങ്ങത്തിലല്ലാതൊരു ഓണം മലയാളികൾക്ക് അവശ്വസനീയമാണ്.

ALSO READ: പഴങ്കറികൾക്കായി അവിട്ടം ദിനം ; ഇത് ഓണത്തിന്റെ മറ്റൊരു മുഖം

ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിലെ മൂന്നാം ഓണം, ചതയത്തിലെ നാലാം ഓണം എന്നിങ്ങനെയാണ് പോകുന്നത്. ഇത്തവണ പക്ഷെ ചിങ്ങമാസത്തിൽ നാലാം ഓണം ഉണ്ടാകില്ല. അവിട്ടനാളിനു ശേഷം വരുന്ന ചതയം കന്നി മാസം ഒന്നാം തീയ്യതിയാണ് വരുന്നത്. അഥവാ നാലാം ഓണം ആഘോഷിച്ചാലും അത് കന്നി മാസത്തിലായിരിക്കും എന്നതാണ് സത്യം.

നാലാം ഓണത്തെ ഒരു കലാശക്കൊട്ടായി കാണുന്ന ചില പ്രദേശങ്ങളുമുണ്ട്. നാലാം ഓണം പൊടിപൂരമെന്നാണ് പഴമക്കാർ പറയാറുള്ളത്. എന്നാൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവുമായി നാലാം ഓണം ബന്ധപ്പെട്ടിരിക്കുന്നു. വടക്കൻ ജില്ലകളിൽ ചതയദിനവും നാലാം ഓണവും തമ്മിൽ ഇത്തരത്തിലൊരു കൂടികലർച്ചയില്ല.

ചതയം ദിനത്തിൽ ഉച്ചയ്ക്ക് ശേഷമാണ് പുലി കളിയും മറ്റും അരങ്ങേറുക. തൃശ്ശൂരിൽ ഇതൊരു കെങ്കേമമായ ആഘോഷമായാണ് നടത്തുന്നത്. പുലി കളിക്കായി വയർ വീർപ്പിച്ച് നടക്കുന്ന തൃശ്ശൂരുകാരെയും കാണാൻ കഴിയും. അത്രയേറെ ആ നാടിന്റെ ആത്മാവിന്റെ ഭാഗമാണ് പുലികളി എന്നുപറയാം. പുലികളിയുടെ ദിവസം കൂടിയാണ് നാലാം ഓണമെന്ന് കണക്കാക്കുന്നു. കടുവപ്പുലി, പുള്ളിപ്പുലി, വരയൻപുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതലായ പല രൂപങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ വിറപ്പിക്കുന്നത് കാലങ്ങളായുള്ള ചടങ്ങാണ്.

ചതയ ദിനത്തിലാണ് ബന്ധുക്കൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിരുന്നു പോകുന്നതെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ഈ നാലാം ഓണം കൂടി കഴിഞ്ഞാൽ പിന്നെ മലയാളികൾ അടുത്ത ചിങ്ങമാസ പുലരിക്കായുള്ള കാത്തിരിപ്പാണ്.

 

Related Stories
Third state of life: ജീവിതത്തിനും മരണത്തിനും അപ്പുറമുള്ള നിഗൂഢമായ ‘മൂന്നാം അവസ്ഥ’… സ്ഥിരീകരണവുമായി ശാസ്ത്രജ്ഞർ
Job Stress at Workplace:ജോലിസ്ഥലത്ത് സമ്മര്‍​ദം കുറയ്ക്കാം; പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
Microplastic Toxicity : ഉപ്പിലും അരിയിലും അമ്മിഞ്ഞപ്പാലിലും വരെ പ്ലാസ്റ്റിക്.. ഈ ലക്ഷണങ്ങൾക്ക് കാരണം മൈക്രോപ്ലാസ്റ്റിക്
Mahindra Scorpio N SUV: അച്ഛന്റെ പിറന്നാളിന് മകന്‍ സമ്മാനിച്ച വാഹനം കണ്ടോ? നീയാണ് മകന്‍, നിങ്ങള്‍ എന്ത് നല്‍കി?
Today Horoscope Malayalam September 19: ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യം; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Today Horoscope Malayalam September 18: നിങ്ങൾ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം; ഇന്നത്തെ രാശിഫലം
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version