Onam 2024: വിശാഖം നാളില്‍ പൂക്കളം തീര്‍ക്കേണ്ടതെങ്ങനെ? പൂക്കള്‍ ഇവയെല്ലാം
Onam Pookalam: ചിങ്ങമാസത്തില്‍ എത്തുന്ന ഓണം ആഘോഷിക്കുന്നതിന് പിന്നിലെ പ്രധാന ഐതീഹ്യമായി പറയുന്നത് മഹാബലി ചക്രവര്‍ത്തിയുടെ രാജ്യ സന്ദര്‍ശനമാണ്. എന്നാല്‍ ഓണവുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. കാരണം വേറെന്ത് മറന്നാലും ഓണത്തെ മറന്നുകൊണ്ടുള്ള ജീവിതം മലയാളിക്ക് സാധ്യമല്ല. മലയാളികള്‍ ഇത്രയേറെ കാത്തിരിക്കുന്നതും ഇത്രയേറെ തയാറെടുപ്പുകള്‍ നടത്തുന്നതുമായ ഒരു ആഘോഷവും കേരളത്തിലില്ല. കുട്ടികള്‍ മുതല്‍ വലിയവര്‍ക്ക് വരെ ഓണം എന്ന് കേള്‍ക്കുന്നത് മനസിന് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണം പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്.
ചിങ്ങമാസത്തില്‍ എത്തുന്ന ഓണം ആഘോഷിക്കുന്നതിന് പിന്നിലെ പ്രധാന ഐതീഹ്യമായി പറയുന്നത് മഹാബലി ചക്രവര്‍ത്തിയുടെ രാജ്യ സന്ദര്‍ശനമാണ്. എന്നാല്‍ ഓണവുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എല്ലാത്തിലുമുപരി ഓണം വിളവെടുപ്പ് ഉത്സവമാണ്. എന്നാല്‍ ഈ പത്ത് ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായിട്ടാണ്.
അത്തം
മഴക്കാലം വിടവാങ്ങി ചിങ്ങ വെയില്‍ ഉദിച്ച് നാടെങ്ങും പൂക്കള്‍ വിരിയാന്‍ തുടങ്ങും. അങ്ങനെ മഴമാറി മാനം തെളിയുമ്പോള്‍ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറക്കും.
ചിത്തിര
ഓണത്തിന്റെ രണ്ടാം ദിനമാണ് ചിത്തിര. ഈ ദിവസം വീടും പരിസരവുമെല്ലാം വൃത്തിയാക്കേണ്ടതുണ്ട്.
ചോതി
ഓണത്തിന്റെ മൂന്നാം നാള്‍ ചോതി. ഈ ദിനം മലയാളിക്ക് ഒരുക്കങ്ങളിലേക്ക് കടക്കാനുള്ളതാണ്.
വിശാഖം
ഓണത്തിന്റെ നാലാം ദിനം. ഈ ദിനത്തോടെ നാടെങ്ങും ഓണത്തിരക്കുകളിലേക്ക് നീങ്ങും. ഓണച്ചന്തകള്‍ സജീവമാകും.
അനിഴം
ഓണത്തിന്റെ അഞ്ചാം നാള്‍. വള്ളംകളിയ്ക്ക് മുന്നോടിയായുള്ള റിഹേഴ്‌സല്‍ ഈ ദിവസമാണ് നടക്കുക.
തൃക്കേട്ട
ആറാം നാളിലേക്ക് ഓണം കടക്കുന്നതോടെ മലയാളിയും എല്ലാവിധ തിരക്കുകളിലേക്ക് കടക്കും.
മൂലം
മൂലം നാള്‍ എത്തുന്നതോടെ പൂര്‍ണമായ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.
പൂരാടം
ഉത്രാടത്തിനായുള്ള ഒരുക്കത്തിലായിരിക്കും എട്ടാം നാളായ പൂരാടത്തില്‍ മലയാളികള്‍.
ഉത്രാടം
ഓണത്തിന്റെ ഒമ്പതാം നാള്‍. ഈ ദിവസം മലയാളിക്ക് ഉത്രാട പാച്ചിലിന് ഉള്ളതാണ്.
Also Read: Onam 2024 : നമ്മൾ പൂക്കളമൊരുക്കുന്നത് തമിഴ്നാടിൻ്റെ സഹായത്തോടെ; ഓണത്തിനൊരുങ്ങി തമിഴ് പൂപ്പാടങ്ങൾ
തിരുവോണം
ഓണത്തിന്റെ പത്താം ദിനമായ തിരുവോണത്തില്‍ അതിഗംഭീരമായി തന്നെ മലയാളി ഓണം ആഘോഷിക്കും.
വിശാഖം നാളില്‍ പൂവിടേണ്ടത് എങ്ങനെ?
വിശാഖം നാളില്‍ ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നീ നാലിനം പൂക്കള്‍ ഉപയോഗിച്ചാണ് ഓണപൂക്കളം ഒരുക്കേണ്ടത്. നാല് ലെയറുള്ള പൂക്കളമായിരിക്കും ഈ ദിവസം ഒരുക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കണം പൂക്കളം ഒരുക്കേണ്ടത്. വീട്ടുമുറ്റത്ത് മഹാബലിയ്ക്കായി ഇടുന്ന അത്ത പൂക്കളത്തില്‍ ഇല ചേര്‍ക്കാന്‍ പാടില്ലെന്നും വിശ്വാസം നിലനില്‍ക്കുന്നുണ്ട്.