5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഏഴാം നാളിലേക്ക് കടന്ന് ഓണാഘോഷം; ഇന്ന് മൂലം നാള്‍

Onam Moolam Day Celebrations: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് മഴ ഒരു വില്ലനാകുന്നുണ്ടെങ്കിലും ഏത് മഴ വന്നാലും ഓണമാണ് ഞങ്ങള്‍ക്ക് വലുതെന്നും പറഞ്ഞ് മലയാളിലും സജീവമാണ്. വൈകുന്നേരം ആകുമ്പോഴേക്ക് ചന്തകളിലും മറ്റ് വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

Onam 2024: ഏഴാം നാളിലേക്ക് കടന്ന് ഓണാഘോഷം; ഇന്ന് മൂലം നാള്‍
shiji-mk
Shiji M K | Updated On: 12 Sep 2024 06:23 AM

മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്. വീട്ടുമുറ്റത്ത് പൂക്കളമിട്ട് മാവേലിയെ കാത്തിരിക്കുകയാണ് എല്ലാ മലയാളികളും. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി ചക്രവര്‍ത്തി തന്റെ ജനങ്ങളെ കാണാന്‍ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള പ്രധാന ഐതിഹ്യം. ഓണത്തെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ കച്ചവടത്തിന്റെയും ഉത്സവമാണ്. എന്നാലും ഓരോ നാടുകളിലും ഓരോ രീതിയിലാണ്
ഓണാഘോഷങ്ങള്‍ നടക്കാറുള്ളത്. ഓണാഘോഷത്തിനൊപ്പം പൂക്കളത്തിലും സദ്യയിലും വരെ ഈ വ്യത്യാസം കാണാം.

Also Read: Onam 2024: മൂലം നാളിൽ ചതുര പൂക്കളം, ഒന്ന് മാറ്റി പിടിച്ചാലോ!

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് മഴ ഒരു വില്ലനാകുന്നുണ്ടെങ്കിലും ഏത് മഴ വന്നാലും ഓണമാണ് ഞങ്ങള്‍ക്ക് വലുതെന്നും പറഞ്ഞ് മലയാളിയും സജീവമാണ്. വൈകുന്നേരം ആകുമ്പോഴേക്ക് ചന്തകളിലും മറ്റ് വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പൂക്കളുടെ വിപണിയാണ് ഈ ദിവസങ്ങളില്‍ സജീവം. പല വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് മുറ്റം അലങ്കരിക്കാനാണ് മലയാളി ശ്രമിക്കുന്നത്. അങ്ങനെ ഒരു ഓണക്കാലം കൂടി പിന്നിടുകാണ്. ഓണാഘോഷത്തിന്റെ ഏഴാം നാളിലേക്ക് കടന്നു, ഇന്ന് മൂലം നാള്‍. ഇത്തവണ ഓണം നാളില്‍ മൂലം വന്നിരിക്കുന്നത് 2024 സെപ്റ്റംബര്‍ 12 വ്യാഴാഴ്ചയാണ്.

ഈ ദിനം മുതലാണ് ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ചന്തം ലഭിക്കുന്നത്. ഇന്നുമുതല്‍ പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയുമായി ഓണത്തിന്റെ മാറ്റുകൂടും. കേരളത്തിന്റെ തനത് കലാരൂപമായ പുലികളിക്ക് തുടക്കം കുറിക്കുന്നതും മൂലം നാളില്‍ തന്നെ. ഓണക്കാലത്തിന്റെ മാത്രം സവിശേഷതകളിലൊന്നാണ് പുലികളി.

പുലികളി

ഏകദേശം 200 വര്‍ഷത്തെ പഴക്കമുള്ള കലാരൂപമാണ് പുലികളി. ഇത് അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം പുലിയുടെ ശരീരത്തിലുള്ളതുപോലെ വരകളും മുഖം മൂടിയും ധരിക്കും. എന്നിട്ട് വാദ്യമേളങ്ങള്‍ക്കനുസരിച്ച് ചുവെടുവെക്കും. ഉടുക്കും തകില്‍ വാദ്യങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. പുലികളെ കൂടാതെ ഒരു വേട്ടക്കാരനും സംഘത്തിലുണ്ടാകും. കടും മഞ്ഞ നിറവും കറുപ്പ് നിറത്തിലുള്ള ചായങ്ങളും ഉപയോഗിച്ചാണ് ശരീരത്തില്‍ വരയ്ക്കുന്നത്.

Also Read: Onam 2024: പൂവിളി പൂവിളി പൊന്നോണമായി, ഓണം കൊള്ളലും പൂവടയും

മൂലം നാളിലെ പൂക്കളം

മൂലം നാളില്‍ ഇടുന്ന പൂക്കളം ചതുരാകൃതിയില്‍ ആയിരിക്കണം എന്നാണ് പറയപ്പെടുന്നത്. വാടാര്‍മല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കള്‍, മഞ്ഞ കോളാമ്പി എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ ദിവസത്തില്‍ പൂക്കളം ഒരുക്കുക. മൂലം നാളില്‍ ഏഴിനം പൂക്കള്‍ വെച്ചാണ് പൂക്കളം തീര്‍ക്കണം എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പൂക്കളത്തിന്റെ നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വെച്ച് അലങ്കരിക്കുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടുവരുന്നുണ്ട്. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയില്‍ വേണമെങ്കിലും തീര്‍ക്കാമെന്നാണ് വിശ്വാസം.