5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: അനിഴം നാളില്‍ പുക്കളമെങ്ങനെ മനോഹരമാക്കാം; ഈ പൂക്കള്‍ വേണം ഉപയോഗിക്കാന്‍

Onam Pookalam: ഓണാഘോഷം തുടങ്ങുന്നത് അത്തം നാളില്‍ പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേട്ടുകേള്‍വിയുണ്ട്. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസി, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകള്‍ ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്.

Onam 2024: അനിഴം നാളില്‍ പുക്കളമെങ്ങനെ മനോഹരമാക്കാം; ഈ പൂക്കള്‍ വേണം ഉപയോഗിക്കാന്‍
പൂക്കളം (Vivek Nair/HT via Getty Images)
Follow Us
shiji-mk
SHIJI M K | Published: 09 Sep 2024 20:03 PM

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ….അല്ലാ നിങ്ങളുടെ വീട്ടുമുറ്റത്ത് ഊഞ്ഞാലിട്ടോ? സ്‌കൂളും കോളേജുമെല്ലാം ഓണം അവധിയ്ക്ക് അടയ്ക്കാറായി. അപ്പോള്‍ കുട്ടികള്‍ക്ക് ഇരുന്ന് ആടാന്‍ പെട്ടെന്ന് തന്നെ ഊഞ്ഞാല്‍ കെട്ടിക്കോളൂ. കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും ഊഞ്ഞാലാടി ഓണം ആഘോഷിക്കാം. വലിയവരെന്നോ കുട്ടികളെന്നോ ഇല്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന മലയാളികളുടെ ദേശീയോത്സവമാണ് ഓണം. എത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെങ്കിലും ഓണം ആഘോഷിക്കാന്‍ മലയാളി എങ്ങനെ എങ്കിലും പണം കണ്ടെത്തും.

എന്നാല്‍ ഓണത്തിന്റെ ഈ പത്ത് ദിവസങ്ങളും വ്യത്യസ്ത രീതികളിലാണ് ആഘോഷിക്കേണ്ടതെന്നാണ് വിശ്വാസം. ഈ പത്ത് ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ നടക്കും. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും.

Also Read: Onam 2024: ഭീമനായി പാഞ്ചാലിയുണ്ടാക്കിയ കാടൻകറി; ഇന്ന് അവനാണ് ഓണസദ്യയിലെ പ്രമാണി

ഓണാഘോഷം തുടങ്ങുന്നത് അത്തം നാളില്‍ പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേട്ടുകേള്‍വിയുണ്ട്. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസി, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകള്‍ ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകള്‍. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം.

എന്താണ് പിളേളരോണം?

ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു കുഞ്ഞോണം ഉണ്ട്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. തിരുവോണദിനത്തിന് സമാനമായി തന്നെ കോടിയണിഞ്ഞ് സദ്യവട്ടങ്ങളൊക്കെ ഒരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നു. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പറയുന്ന വിശ്വാസവുമുണ്ട്. കുട്ടികളുടെ ഓണമായ കര്‍ക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്‌മണര്‍ക്കിടയില്‍ പൂണൂല്‍ മാറ്റുന്ന ചടങ്ങുനടത്തുന്നത്.

തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മുറ്റത്തു ചെറിയൊരു പൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളില്‍ കുട്ടികള്‍ക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളില്‍ അമ്മമാര്‍ തയാറാക്കി കൊടുത്തിരുന്നു. ഓരോ നാട്ടിലും ഓരോ രീതിയാണ്. ചില നാടുകളില്‍ കുട്ടികളെല്ലാം ഒത്തുചേര്‍ന്ന് കൈകളില്‍ മൈലാഞ്ചി അണിയുന്ന ചടങ്ങും ഉണ്ടായിരുന്നു.

വാമനനും പിള്ളേരോണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പറയുന്നത്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കവും പിള്ളേരോണത്തില്‍ തുടങ്ങി 28ാം ദിവസമായിരുന്നു.

Also Read: Bevco bonus: ‘ബെവ്കോയിൽ ജോലി കിട്ടിയാൽ മതിയായിരുന്നു’ ….ബോണസ് പിന്നെയും കൂടും

പണ്ട് സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഒരിക്കല്‍ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേള്‍വി മാത്രമായി മാറിയിരിക്കുകയാണ്.

അനിഴം നാളില്‍ പൂക്കളം ഇടേണ്ടത് എങ്ങനെ?

ഓരോ ദിവസവും ഓരോ രീതിയിലാണ് പൂക്കളം തീര്‍ക്കേണ്ടത്. അനിഴം നാളില്‍ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നിവ ഉപയോഗിച്ചാണ് അഞ്ചാം ദിവസത്തിലെ പൂക്കളം ഒരുക്കേണ്ടത്. തൊടിയിലും പറമ്പിലും പുല്ലുകള്‍ക്കിടയില്‍ കാണപ്പെടുന്ന പൂക്കളാണ് ഇന്നേ ദിവസം പൂക്കളം ഒരുക്കാന്‍ എടുക്കേണ്ടതാണ് വിശ്വാസം.

Latest News