Onam 2024: ഇന്ന് തിരുവോണം; ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും മറ്റൊരു നല്ലോണം കൂടി

Thiruvonam 2024: മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവർണ്ണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളികളും പൊന്നോണ ദിവസത്തെ വരവേൽക്കുന്നത്. കള്ളവുമില്ല ചതിയുമില്ലാതെ ഒരു നല്ലകാലത്തിന്റെ ഓർമ പുതുക്കുന്ന ദിവസം. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ഈ ദിവസത്തിന് കേരളത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്.

Onam 2024: ഇന്ന് തിരുവോണം; ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും മറ്റൊരു നല്ലോണം കൂടി

Thiruvonam Day | Credits: Special Arrangement

Updated On: 

15 Sep 2024 07:40 AM

അത്തം പത്തിന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും മറക്കാനാവത്ത ഒരു ദിനം കൂടിയാണ്. മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവർണ്ണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളികളും പൊന്നോണ ദിവസത്തെ വരവേൽക്കുന്നത്. വലിയവനും ചെറിയവനുമെന്നോ ഉള്ളവനും ഇല്ലാത്തവനുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഇല്ലാതെ എല്ലാവരും ഒന്നായിരുന്ന ഒരു കാലത്തിന്റെ ഓർമപ്പെടുത്തലാണ് തിരുവോണം.

കള്ളവുമില്ല ചതിയുമില്ലാതെ ഒരു നല്ലകാലത്തിന്റെ ഓർമ പുതുക്കുന്ന ദിവസം. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ഈ ദിവസത്തിന് കേരളത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് കരുതുന്നത്. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ദിവസം ആഘോഷിക്കുന്നു.

അതിരാവിലെ കുളിച്ച് കോടിയുടിത്ത് തലേദിവസം മുറ്റത്ത് പൂക്കളമൊരുക്കുന്നു. അത്തം മുതൽ തീർത്ത കളങ്ങളെക്കാൾ വലിയ പൂക്കളം തീർത്ത് മാവേലിയെ വരവേൽക്കണം. കുട്ടിക്കൂട്ടങ്ങൾക്ക് അന്നേ ദിവസത്തെ കളികളെല്ലാം ഓണക്കളികളാണ്, മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. നാക്കിലയിൽ വിഭവങ്ങൾ വിളമ്പി ഒരുപിടി സദ്യയും കൂടിയായാൽ ഓണത്തിന്റെ രുചി മാറിമറിയും.

തിരുവോണ ദിനത്തിൽ എപ്പോഴും മുന്നിട്ട് നിൽക്കുന്നത് ഓണസദ്യ തന്നെയാണ്. വീടുകളിൽ തലേ ദിവസമേ കറികൾ വയ്ക്കാനും അരിയാനുമുള്ള തിരക്കുകൾ ആരംഭിക്കും. സദ്യ തയ്യാറാക്കാൻ കുടുംബാംഗങ്ങൾ പരസ്പരം മത്സരിക്കുന്നതും വേറിട്ടൊരു കാഴ്ചയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്.

ALSO READ: ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടാലോ….’അങ്ങനെ പാട്ടും പാടി തിരുവോണം ഇങ്ങെത്തി

സദ്യയുണ്ട് കഴിഞ്ഞാൽ പണ്ടത്തെ ഒരു രീതിയനുസരിച്ച് അടുത്തത് ഓണക്കളികളാണ്. ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികൾ അത്ര പരിചിതമല്ല. എന്നാൽ പണ്ട് കാലങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഇത്തരം വിനോദങ്ങൾ ഒരുക്കാറുണ്ട്. വടംവലി, ഉറിയടി പോലുള്ളവയാണ് ഇതിൽ പ്രധാനം.

തിരുവോണ നാളിലെ പൂക്കളം തീർക്കൽ

ശ്രദ്ധയോടെ പ്രഥമ പരിഗണന നൽകി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളത്തിനാണ്. ഓണത്തിന്റെ വരവറിയിച്ച് അത്തം നാളിൽ തുടങ്ങിയ പൂക്കളമിടൽ തിരുവോണത്തോടെ അവസാനിക്കുന്നു. ഉത്രാടം നാളിലെന്ന പോലെ തിരുവാണ ദിവസവും താരതമ്യേന വലിയ പൂക്കളം തന്നെയാണ് തയ്യാറാകേണ്ടത്. തിരുവോണ നാളിൽ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന ശീലം കേരളത്തിൽ ഇന്നും അന്യമായിട്ടില്ല.

ചില നാടുകളിൽ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് (തൃക്കാരപ്പൻ) മാവൊഴിച്ച് തൂമ്പപ്പൂ നിരത്തി പൂവട നേദിക്കും. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും.

സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...