Onam Dress Ideas: ഓണം കളറാക്കാന്‍ ഡ്രസ് സെറ്റായോ? ഈ വര്‍ഷം അല്‍പം നാടനായാലോ?
Onam 2024: പുത്തന്‍ ഉടുക്കാതെ മലയാളിക്ക് ഓണം ആഘോഷിക്കാനും സാധിക്കില്ല. പണ്ടൊക്കെ പുതുവസ്ത്രം ലഭിക്കുക ഓണത്തിന് മാത്രമായിരിക്കും. എന്നാല്‍ ഇന്ന് അങ്ങനെയല്ല, എന്നും ഓണമല്ലെ. എങ്ങനെയായാലും ഈ ഓണം കളറാക്കാന്‍ കസവ് വസ്ത്രങ്ങള്‍ ആയാലോ.
ഓണത്തിന് അധികം ദിവസങ്ങളിലില്ല. കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഓണാഘോഷങ്ങള്‍ ആരംഭിക്കാറായി. ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ചോ? ഒരുപാട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കേണ്ടി വരാറില്ലെ. അപ്പോള്‍ ഓരോന്നിന്നും ഓരോ സ്‌റ്റൈല്‍ വസ്ത്രങ്ങള്‍ പരീക്ഷിക്കാം.
ഇതുമാത്രമല്ല, പുത്തന്‍ ഉടുക്കാതെ മലയാളിക്ക് ഓണം ആഘോഷിക്കാനും സാധിക്കില്ല. പണ്ടൊക്കെ പുതുവസ്ത്രം ലഭിക്കുക ഓണത്തിന് മാത്രമായിരിക്കും. എന്നാല്‍ ഇന്ന് അങ്ങനെയല്ല, എന്നും ഓണമല്ലെ. എങ്ങനെയായാലും ഈ ഓണം കളറാക്കാന്‍ കസവ് വസ്ത്രങ്ങള്‍ ആയാലോ.
Also Read: Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം
കസവ് സാരി
എത്രയൊക്കെ ആരൊക്കെ ഓണത്തിന് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചിറങ്ങിയാലും കസവ് വസ്ത്രങ്ങളുട മൊഞ്ചങ്ങനെ പൊയ്‌പോവൂല മോനേ. കസവ് സാരിയും ഉടുത്ത് മുല്ലപ്പൂവും ചൂടി ആഭരണങ്ങളെല്ലാം അണിഞ്ഞ് തനിമലയാളി ലുക്കില്‍ നിങ്ങളെയൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് കസവ് സാരികളാണ്.
കസവ് സാരികള്‍ പുതിയ ഫാഷനില്‍ ലഭിക്കുമോ എന്ന ചിന്തയാണെങ്കില്‍ ഏത് ഫാഷനിലും കസവ് വസ്ത്രങ്ങള്‍ ലഭിക്കും. പണ്ടൊക്കെ കസവ് സാരികള്‍ മിതമായ ഡിസൈനുകളില്‍ മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല, കഥയാകെ മാറി. കസവ് ഇഷ്ടമില്ലാത്തവര്‍ക്ക് പല നിറങ്ങളിലും പ്രിന്റുകളിലും കസവ് സാരികള്‍ ലഭ്യമാണ്.
മുണ്ടും ഷര്‍ട്ടും
കസവ് എന്ന് പറയുമ്പോള്‍ കസവ് സാരികള്‍ മാത്രമല്ല, കസവ് മുണ്ടും മറ്റ് കസവ് വസ്ത്രങ്ങളും ഇതില്‍പ്പെടും. പുരുഷന്മാര്‍ കസവ് മുണ്ടും അതിനോടൊപ്പം അനുയോജ്യമായ ഷര്‍ട്ടുകളും അണിയുന്നത് ഓണക്കാലത്ത് കാണുന്ന ഒരു മനോഹരമായ കാഴ്ചയാണ്.
ഭംഗി കൂട്ടാം
കസവ് സാരിക്ക് ഭംഗി കൂട്ടാന്‍ വിവിധതരത്തിലുള്ള സ്‌റ്റോണുകളും മുത്തുകളും പതിച്ച പല തരത്തിലുള്ള മോഡലുകളും ഇപ്പോള്‍ ലഭ്യമാണ്. അതുകൊണ്ട് വിവാഹങ്ങളിലും വിവിധ ആഘോഷങ്ങളിലും നിങ്ങള്‍ക്ക് ഇത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
ധാവണി
കസവ് സാരിക്ക് ഉള്ളതുപോലെ തന്നെ ഡിമാന്റ് ധാവണികള്‍ക്കുമുണ്ട്. ഇപ്പോള്‍ കസവില്‍ തീര്‍ത്ത ധാവണി സെറ്റുകള്‍ ലഭ്യമാണ്. സാരിയേക്കാള്‍ കൂടുതല്‍ ആളുകള്‍ വാങ്ങിക്കുന്നതും ധാവണികളാണ്. കൗമാരക്കാരോടൊപ്പം തന്നെ യുവതികളും ധാവണികള്‍ വാങ്ങിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്.
കുട്ടികള്‍ക്കും കസവ്
ഓണം കുട്ടികളുടെ ഉത്സവമാണ്. ഓണത്തിന് കസവ് വസ്ത്രങ്ങള്‍ ഉടുത്ത് കുട്ടികളെ കാണാന്‍ തന്നെ നല്ല ചേലാണ്. പട്ടുപാവാടയും കസവ് മുണ്ടുമുടുത്ത് ഇത്തവണത്തെ ഓണം കുട്ടികള്‍ അടിച്ചുപൊളിക്കട്ടെ.